Thursday, March 3, 2016

നായകൻ

നായകൻ
അവൻ ഒരുവീരനെന്ന് അവൾ തന്നെ ചൊല്ലണം
അവളുടെ വീരനെന്ന് അവൾ തന്നെ ചൊല്ലണം
അവൻ അവളുടെതെന്ന് മാളോര്  ചൊല്ലണം
അവൾക്കൊത്ത വീരനെന്ന് നാട്ടാര് ചൊല്ലണം

ആഴകൊത്ത മാരനായി ചമഞ്ഞങ്ങ് നിൽക്കണം
ആളോത്ത വീരനായ് പുകൽപെറ്റ് നിൽക്കണം
ആകശമൊത്തൊരു ഉയരത്തിൽ നിൽക്കണം
ആഴകിന്റെ അളവാർന്ന് ചമഞ്ഞങ്ങ് നിൽക്കണം

നാടിൻറെ ആളായി നിവർന്നങ്ങു മരുവേണം
നാദത്തിൽ നഭസ്സിന്റെ ചാപത്തെ വെല്ലണം
നാണത്തേ വെല്ലുന്ന നാഥനായ് വിളങ്ങണം
നരായവേരായ നാടിനെ ചുമലിൽ ചുമക്കണം  

വീരന്റെ നാമങ്ങൾ പാണന്റെ പാട്ടുകൾ
വീണകൾ മീട്ടുന്ന നാളുകൾ നാട്ടിൽ പുലരേണം 
വീര്യങ്ങൾ വാഴ്ത്തുന്ന വായ്ത്താരി ഉയരണം
വദനങ്ങളിൽ നിന്നും വദനങ്ങൾ വാഴ്ത്തണം

വീരേതിഹാസങ്ങൾ ഗ്രാമരചനയായ് പടരണം
വാതായങ്ങളിൽ നാട്ടിൽ അന്തിക്ക് ഉയരണം
വാതാപി പാടുന്ന പുമാന്മാരും  അറിയണം 
വാചിക ശബ്ദത്താൽ മൂലോകം പൂകണം

നായകനായി നിവർന്നങ്ങുന്നു നിൽക്കുന്പോൾ
നാട്ടിലെ കള്ളന്മാർ പന്പകൾ കടക്കണം
നാമജപത്തിനാൽ നാട് നവൊറ് പാടണം
നാരായണന് ഒത്ത നരനായി വാഴ്ത്തേണം

മരുവുന്ന ദേശത്തെ നൃപനായി നിൽക്കേണം
മാനവ ചിന്തകൾ നന്മയിൽ പുലരേണം
മാധവചിന്തക്ക് നാളുകൾ പൂകുന്പോൾ
മാനവർ ചുറ്റും പൂക്കളായ് പുൽകേണം

Friday, February 26, 2016

ദല മർമ്മരം

ദല മർമ്മരം 

      ഡിസംബറിലെ തണുപ്പുള്ള രാത്രിയിൽ അവൾ അവിടെ തനിച്ചായിരുന്നു നഗര ചതുരത്തിനടുത്തെ ചുറ്റും വെള്ളാരംകല്ല് പാകിയ വിജിനമായ പാർക്കിന്റെ വശത്തെ ചാര്ബെഞ്ചിൽ അവൾ ചടഞ്ഞുകുടി ഇരുന്നു. പാതവക്കുകളും നഗരചതുരവും വെള്ളപുതക്കാൻ തുടങ്ങിയിരുന്നു, ഒപ്പം ഉയരം കൂടിയ കെട്ടിടങ്ങളുടെ മോന്തായങ്ങളും അരിച്ചു കേറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ പര്യപ്പ്തമായിരുന്നില്ല അവളുടെ രോമ ഉടുപ്പുകളും തൊപ്പിയും എങ്കിലും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തടയുന്ന ഒന്നുണ്ടായിരുന്നു അവളുടെ മനസ്സിൽ, നിശ്ചയദാർഷ്ട്യം ഒന്നിനും മുന്നിൽ തളരില്ല എന്ന ഉറച്ച തീരുമാനം, മണിക്കുറുകൾ മുൻപ് വരെ എല്ലാവരും ഉണ്ടായിരുന്ന ഒരു അനാഥയുടെ കരുത്ത് ആയിരുന്നു അത്. ഇന്നലെ വരെ അവളുടെതുംകൂടി ആയിരുന്ന, അവൾ മറ്റെന്തിനെക്കാളും ഇഷ്ട്ടപ്പെട്ടിരുന്ന അവളുടെ ബാല്യവും കൌമാരവും ജീവിച്ച് തീർത്ത ആ വീട് വിടുന്പോൾ അവളുടെ കൈമുതൽ. ഇനി മുന്നോട്ടുള്ള യാത്രയിൽ തനിച്ചാണ് താൻ എന്ന അറിവ് അവളെ അലോരസപെടുത്തിയില്ല ജീവിത യാത്രയിൽ കൂട്ടുവേണം എന്നത് ഒരു അത്യാവശ്യം എന്ന് അവൾക്ക് തോന്നിയും ഇല്ല. ചുറ്റും തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുന്ന നക്ഷത്ര വിളക്കുകൾ കണ്ചിമ്മി തുടങ്ങിയിരുന്നു. മണ്ണിൽ സന്മനസ്സൂള്ളവർക്ക് സമാധാനം എന്നോതിയ വിണ്ണിൻ പുത്രന്റെ തിരുനാൾ ആഘോഷിക്കാൻ ലോകം ഒരുങ്ങുന്പോൾ അവൾകിടക്കാൻ പുൽതൊഴുത്തുപോലും ഇല്ലാതെ, ഓർത്തപ്പോൾ മനസ്സ് തേങ്ങി എങ്കിലും അവൾ പിടിച്ചു നിന്നു. ഇന്ന് ഒരു രാത്രി മാത്രം നാളെ താനും ഒരു കൂട് ഉണ്ടാക്കും അവൾ ഓർത്തു, വിദ്യാസമ്പന്നയും അതിലും അധികം ഈ നഗരത്തിൽ നല്ല വരുമാനമുള്ള ജോലിയും,  പിന്നെ ഒരു താമസസ്ഥലം തനിക്ക് അപ്രാപ്യം അല്ല, ഒരെഒരു പ്രശ്നമേ ഉള്ളു ഒറ്റക്കുള്ള ഒരു ചെറുപ്പകാരിക്ക് അത് അത്ര എളുപ്പമല്ല, അങ്ങനെ അയാൽ കൂടെ കൂട്ടാൻ ഒരാൾ, ശരിയാകും അവൾ മനോരാജ്യം കണ്ടു. ചുറ്റും ഇരുട്ടിന് കട്ട പിടിച്ചു തുടങ്ങി, ആ പാർക്ക് നിശബ്ദമായി ചുറ്റിലും വളർന്നു നില്ക്കുന്ന കാറ്റാടി മരങ്ങളിൽ കാറ്റ് ചൂളം കുത്തി കടന്നു പോയി. അപ്പോൾ തണുപ്പിനും കനം കൂടി വന്നു. അവൾ കൂടുതൽ തന്നിലേക്ക് ഒതുങ്ങി ഇരുന്നു മുന്നിലെ രാജവീഥികളിലൂടെ പലരും കടന്നു  പോകുന്നുണ്ടായിരുന്നു മഞ്ഞുവീഴ്ച കനക്കും മുൻപേ വീടെത്താൻ വെന്പുന്ന കാൽ നടക്കാർ, ട്രാം യാത്രക്കാർ കുതിര സവാരിക്കാർ ഒപ്പം മുന്തിയ ഇനം കാറുകളും. നടന്നു പോകുന്നവർ തിരിഞ്ഞു നോക്കും പോലെ തോന്നി അവൾക്ക്, ആ തുറിച്ചു നോട്ടം മനസ്സിൽ വന്നപ്പോൾ ഭയം പതുക്കെ തലനീട്ടി തുടങ്ങി ഇപ്പോഴെ കാലം ഒറ്റയ്ക്ക് ഒരു യുവതിക്ക് സഞ്ചരിക്കാൻ പറ്റിയതല്ല, പിന്നല്ലേ ഇങ്ങനെ രാത്രിയിൽ ഒരിടത്ത് ഇരിക്കുക എന്നുവച്ചാൽ അതും തന്നെ പോലെ കുലീനയായ ഒരുവൾ. എന്ത് കുലീന അല്പ്പം മുന്പുവരെ പറയാൻ ഒരു വിലാസം ഉണ്ടായിരുന്നു തനിക്ക് എന്നാൽ ഇപ്പോൾ തെരുവ് സ്ത്രീകളും താനും തമ്മിൽ എന്ത് വ്യത്യാസം അവർക്കാണെങ്കിൽ പറയാൻ ഒരു വിലാസമെങ്കിലും കാണും എന്നാൽ തനിക്കോ? ഉള്ളിൽ നിന്നും ഉയർന്നു വന്ന തേങ്ങൽ അവൾ കടിച്ചമർത്തി. ഒരിക്കൽ അവൾ വല്ലാതെ അഹംങ്കരിച്ചിരുന്നു,കാരണം അന്നവൾ മേജർ സ്വസനിക്കൊവിന്റെ മൂത്ത മകളായിരുന്നു അമ്മ തത്യാന റഷ്യൻ ഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ നഗരത്തിലെ എല്ലാ പ്രൗഡിയിലും വിരാജിക്കുന്ന ബംഗ്ലാവിൽ താമസം ആജ്ഞകൾ കേൾക്കാൻ, ശിരസ്സാവഹിക്കാൻ തയ്യാറായ പരിചാരവൃന്തങ്ങൾ. അവരുടെയും അനിയത്തിമാരുടെയും അനുജന്മാരുടെയും ഇടയിലെ കറുത്ത കൃഷ്ണമണികളും  ഇടതുർന്ന കറുത്ത മുടി ഇഴകളും നിറഞ്ഞ സുന്ദരി നടാഷ മറ്റു റഷ്യൻപെണ്കുട്ടികളിൽ നിന്നും വ്യത്യസ്ഥമായ കണ്ണും കേശഭാരമായിരുന്നു അവൾക്ക്. അത് അവളെ കൂടുതൽ സുന്ദരിയാക്കി ഒപ്പം മാതാപിതാക്കളുടെ ഇഷ്ട്ടക്കാരിയും അവിടെ നിന്നും തെരുവിലെക്കുള്ള ദൂരം ഇത്ര ചെറുതായിരുന്നോ? അപ്പോൾ ഇത്രകാലം അവർ നല്കിയ സ്നേഹം കാപട്യംമായിരുന്നോ, അതോ സഹതാപമോ?എന്തായാലും  അത് വേണ്ട ഇത്രയും കാലം തിരിച്ചറിയാഞ്ഞത് തന്റെ തെറ്റ് തന്നെ. ഇനിയുള്ള ജീവിതയാത്രകൾ തനിച്ചു മതി. കാപട്യം നിറഞ്ഞ ഈ ലോകത്ത് ഒറ്റയ്ക്ക് നിൽക്കുന്നവൻ തന്നെ കരുത്തൻ സ്വീഡിഷ്  എഴുത്തുകാരൻ ഇബ്സൻ പറഞ്ഞത് എത്ര ശരി, അവൾ മനസ്സിൽ ഓർത്തു നെടുവീർപ്പിട്ടു.

         മേജർ സ്വസനിക്കോവ് അറിയപ്പെടുന്നത് കർശനക്കരനായ മേലുദ്യോഗസ്തനായിട്ടാണ്  എന്നാൽ വീട്ടിൽ എത്തിയാൽ അയാൾ സ്നേഹമയനും വീട്ടുകാരുടെ പ്രിയപ്പെട്ടവനും ആയ ഗൃഹനാഥൻ ആണ്. തത്യാനയുടെ ഹൃദയനിധിയായ നേർപകുതി, കുട്ടികളുടെ അച്ഛൻ മാത്രമല്ല നല്ല കൂട്ടുകാരനും, അതിനൊക്കെ കാരണം അയാൾ പറയുക നടാഷമോൾ ആണന്നാണ്, ഗൌരവമാർന്ന അയാളുടെ മുഖം അവളുടെ സാമിപ്യത്തിൽ ആർദ്രമാകും അവിടെ സ്നേഹത്തിന്റെ വിവിധ വികാരങ്ങൾ മിന്നിമറയും. ബാരക്കിലെ സിംഹ ഗർജ്ജനം കുഞ്ഞിപൂച്ചയുടെ കുറുകൽ ആയി മാറും അയാളുടെ ബാരക്കിലെ പ്രകടനും കാണുന്പോൾ വീട്ടിൽ ശിപ്പായി പണിക്കുപോകുന്ന പട്ടാളക്കാരോട് സഹപട്ടാളക്കാർ ചോദിക്കാറുണ്ട് എങ്ങനെ കഴിഞ്ഞു കൂടും എന്ന്. അവർ പറയാറ് അത് ഒരു പറുദീസയാണ് എന്നാ, അവിടെ നടാഷ എന്നാ മാലാഖയും പിന്നെ കൂറെ മാലാഖ കുഞ്ഞുങ്ങളും ഉണ്ട് എന്ന്. പിന്നെ അവർക്ക് കാവല് നില്ക്കുക ഒരു നിയോഗം എന്നാണ്. ഇന്ന് അവിടം `ശബ്ദമുഖരിതം ആയിരുന്നു ഇതുവരെ, ഇത്രനാൾ സൌമ്യമായി ഉയർന്നിരുന്ന അവിടുത്തെ പരസ്പര സംസാരങ്ങൾ ഇന്ന് പരുഷമായി, അവിടുത്തെ മാലാഖ രൗദ്രരൂപിയായി ഒപ്പം അവളുടെ അമ്മയും. വാക്ക് പോരിന്റെ ഭീകരരൂപം കണ്ടു കുഞ്ഞുങ്ങൾ ഓടി ഒളിച്ചു, ഭാര്യയുടെയും മകളുടെയും നടുവിൽ സഹപ്രവർത്തകരുടെ സിംഹരൂപിയയ മേജർ സ്വസിനിക്കൊവ് ഇതികർത്തവ്യതമൂഡനായി നിന്നും അതിനവസാനം നടാഷ കൊടും കാറ്റിന്റെ വേഗതയിൽ ഇറങ്ങി പോകുന്പോൾ നോക്കി നിൽക്കാനേ പരിചാരകർക്കും കഴിഞ്ഞുള്ളൂ അപ്പോൾ അവിടം ശ്മശാനമൂകം ആയി.

          ബംഗ്ലാവിന്റെ ബാൽക്കണിയിൽ അയാൾ ഉലാത്തുകയാണ്, നേരം മയങ്ങി തുടങ്ങിയിരുന്നു പോരാത്തതിന് ശക്തിയായി മഞ്ഞുവീഴ്ചയും ദൂരെ കാഴ്ചകൾ വളരെ മങ്ങിയിരുന്നു, എങ്കിലുംഅയാൾ ഇടയ്ക്കിടയ്ക്ക് ദുരേക്ക് നോക്കി കൊണ്ടിരുന്നു അവൾ മടങ്ങി വന്നെങ്കിലോ? അയാൾക്കറിയാം അത് അത്യാഗ്രഹം ആണ് എന്ന്,കാരണം മറ്റാരെക്കാളും അവളുടെ മനസ്സ് കണ്ടിട്ടുള്ളത് അയാൾ ആണ് അതിനാലാണ് അവൾക്ക് മുൻപിൽ താണ് കൊടുക്കുന്നതും.ഒരിക്കൽ അവൾ തീരുമാനിച്ചാൽ പിന്നതിൽ നിന്നും പിന്നോട്ട് വൈക്കില്ല അവൾ പ്രാണൻ കൊടുക്കേണ്ടി വന്നാലും. ആ പിടിവാശി അയാൾ പലപ്പഴും അനുഭവിച്ചിട്ടും ഉണ്ട്, ഒരിക്കലും അയാൾക്കതിൽ ദേഷ്യം തോന്നിയിട്ടില്ല കാരണം എത്രവാശി ഉണ്ടോ അതിലും ആയിരം ഇരട്ടിയാണ് അവളുടെ സ്നേഹം അത് ഒരു സാഗരമാണ്, അവളുടെ പിതാവ് എന്ന് പറയുന്നതിൽ എന്നും അയാൾക്ക് അഭിമാനമാണ്, രൂപത്തിൽ അവൾ മാലാഖ ആണെങ്കിൽ സ്വഭാവത്തിൽ ദേവതയാണ്, ആലോച്ചിച്ചു അയാൾ നെടുവീർപ്പിട്ടു, അവളെ കിട്ടിയതിനുശേഷമാണ് അയാൾ എല്ലാം നേടിയത്, ഈ ബംഗ്ലാവും ഇന്നുള്ള വലിയ ജോലിയും തത്യാനയുടെ വലിയ ഉദ്യോഗവും എല്ലാം അവൾ എന്നും തന്റെഭാഗ്യ താരമാകുകയായിരുന്നു, അത് തത്യാനക്കും അറിയാം അവൾക്കും നടാഷയെ ജീവനായിരുന്നു പിന്നെ ഈ നശിച്ച സായാഹ്നത്തിൽ സംഭവിച്ചത്, ഓർത്തപ്പോൾ അയാൾ തരിച്ചുനിന്നു. എന്നത്തെയുംപോലെ തന്നെ ആയിരുന്നു ഇന്നും അവർ ചായകുടിക്കാൻ മുറ്റത്തെ പൂന്തൊട്ടത്തിൽ ഇരുന്നത്. നടാഷ എന്നും അവസാനമായി ആണ് എത്താറ്, ജോലി കിട്ടിയതിന് ശേഷം അവൾ എന്നും താമസിച്ചേ വരൂ, കാരണം അച്ഛനും അമ്മയ്ക്കും അറിയുകയും ചെയ്യാം. ചില സേവന പ്രവർത്തനങ്ങളിൽ സഖാക്കളോടൊപ്പം അവൾ പങ്കെടുക്കുന്നു അതിൽ അവർക്കും സന്തോഷമാണ്, ഇന്നത്തെ തലമുറപോലെ ചുറ്റികറങ്ങിയും സോഷ്യൽ മീഡിയുടെ വലയിൽ കുരുങ്ങിയും പ്രണയത്തിന്റെ ഊഷരതയിൽ രമിച്ചും കളയുകയും അല്ലോ അവൾ, പിന്നെ സമൂഹത്തിന്റെ ചതികുഴിയിൽ വീഴാതെ സ്വയം രക്ഷിക്കാൻ അവൾക്ക് നന്നായി അറിയുകയും ചെയ്യാം. ആ വൃത്തികെട്ട ചായകുടിയിൽ ആണ് തത്യാന ആ വിഷയം എടുത്തിട്ടത്. അവളുടെ വിവാഹം, അത് പലതവണ അവൾ എടുത്തിട്ടതും നടാഷ സമയമായില്ല എന്ന് പറഞ്ഞു തടയിട്ടതും ആണ്. എന്നാൽ ഇന്ന് തത്യാന എന്തോ ചിന്തിച്ച്  ഉറപ്പിച്ചപോലെ തോന്നി അവൾ നേരെ പോയത് തന്റെ അനിന്തിരവൻ ബോലോഷ്കൊവിന്റെ കാര്യവും പറഞ്ഞാണ്. ഒരുപക്ഷെ അവൾ താനും ഭാഗം പിടിക്കും എന്ന് കരുതിയിരിക്കാം. ആദ്യമേ നടാഷ നിഷേധിച്ചത്  ആണ് എന്നാൽ അത് ഇത്തരം പൊട്ടിത്തെറിയിൽ എത്തും എന്നയാൾ കരുതിയില്ല, അങ്ങനെ തോന്നിയിരുന്നെങ്കിൽ ആദ്യമേ അത് തടഞ്ഞേനെ, പിന്നിൽ പരിചാരകന്റെ വിളി ആണ് അയാളെ ചിന്തയിൽ നിന്നും നടത്തത്തിൽ നിന്നും ഉണർത്തിയത്. 

        തത്യാന അവൾ വല്ലതെ ദുഖിതയയിരുന്നു തനിക്ക് എന്താണ് സംഭവിച്ചത് ഓർത്തിട്ട് അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. അല്പ്പം മുൻപ് വരെ ഭുമിയിലെ സ്വർഗ്ഗമയിരുന്ന തന്റെ വീട് താൻ തന്നെ തകർത്തു. എന്തിന് വേണ്ടി, അതോർത്തപ്പോൾ അവൾ സ്വയം ശപിച്ചു. വർഷങ്ങൾ കൊണ്ട് താൻ പടുത്തുയർത്തിയ മറ്റുള്ളവർക്ക് അസൂയയായിരുന്ന തന്റെ ജീവിതം കുടുംബം എല്ലാം അൽപ്പസമയത്തെ വീണ്ടുവിചാരമില്ലായ്മയിൽ തകർന്നു തരിപ്പണമായി കിടക്കുന്നു. അവൾ അവളുടെ കിടപ്പുമുറിയിൽ തലയിൽ കൈയും വച്ചുകൊണ്ട് ഇരുന്നു. എല്ലാം നതാലിയയുടെ പണിയാണ്, അസ്സുയക്കാരി, ഈ ഇടയായി താൻ അവളുടെ വാക്കുകൾക്കു കൂടുതൽ ചെവി കൊടുക്കുന്നു. അതിന്റെ പരിണിതഫലമാണ് ഇത്, അനുഭവിച്ചേ മതിയാകു, ഇനി എങ്ങനെ താൻ തന്റെ പ്രീയന്റെ മുഖത്ത് നോക്കും. എന്നും പ്രാണന്റെ പ്രാണനായി തന്നെ പ്രണയിക്കുന്ന കണ്ടുമുട്ടിയ അന്ന് മുതൽ ഇന്നുവരെ തനിക്കായിയും മക്കൾക്കായിയും ജീവിച്ച മനുഷ്യനാണ് എന്നിട്ടും ഛെ!! അവൾക്ക് സ്വയം താണ് പോകും പോലെ തോന്നി. ഇനി എങ്ങനെ നടാഷയെ മകളെ എന്ന് വിളിക്കും, അതോർത്തപ്പോൾ അവൾ കൂടുതൽ തകർന്നു. തന്റെ ചൂടേറ്റ് ആത്മാവിന്റെ ഭാഗമായി വളർന്ന അവളെയും ഭർത്താവിനെയും പറ്റി താൻ എന്തൊക്കെയാണ് പറഞ്ഞത് അതൊക്കെ തന്നെപോലെ സംസ്കാര സമ്പന്നയും ഉന്നതകുലജാതയുമായ ഒരു സ്ത്രീക്ക് പാടുണ്ടോ? അവൾ സ്വയം നീറി. അവളുടെ ചിന്ത പെട്ടന്ന് നടാഷ എവിടെ എന്നതിൽ ചെന്നുടക്കി, അവൾ ഈ തണുപ്പിൽ എവിടെ പോയിരിക്കും ഓർത്തപ്പോൾ അവൾ ചകിതയായി, പിന്നെ അവർ ചടഞ്ഞിരിക്കാതെ കർമ്മനിരതയായി, മൊബൈൽ എടുത്ത് നടാഷയുടെ സഖികളെ ഒരുരുത്തരെ വിളിക്കാൻ തുടങ്ങി, അവരുടെ അടുത്തെങ്ങും അവൾ എത്തിയിരുന്നില്ല. തത്യാന കൂടുതൽ തകർന്നു, അവൾ നിലവിളിച്ചു കൊണ്ട് അവളുടെ കിടക്കയിൽ മുഖം കൈകളാൽ പോത്തികൊണ്ട് കുനിഞ്ഞ് ഇരുന്നു. തോളിൽ ചെറുചൂടുള്ള തലോടൽ അവളെ അതിൽ നിന്നും ഉണർത്തി. അത് അവളുടെ പ്രീയനായിരുന്നു, അവൾക്ക് കഴിഞ്ഞ ഇരുപതുവർഷമായി താങ്ങും തണലുമായ ഉറച്ച കൈകൾ അവൾ അതിൽ മുറുകെ പിടിച്ചു, അയാൾ അവളെ സ്വന്തം നെഞ്ചിലേക്ക് അടുപ്പിച്ചു, മറുകൈയാൽ അവളുടെ മുടികളിൽ തലോടി, തത്യാന അയാളുടെ മാറിൽ മുഖം ചേർത്ത് വിങ്ങി വിങ്ങി കരഞ്ഞു. അത് മതിയായിരുന്നു അവർക്കിടയിലെ മഞ്ഞ് ഉരുകാൻ, അവൾ തലയുയർത്തി അയാളോട് ചോദിച്ചു, എവിടെ പ്രിയനെ നമ്മുടെ മകൾ ഈ തണുത്ത രാത്രിയിൽ അവളെ നമ്മൾ എവിടെ ചെന്ന് തേടും. അപ്പോൾ അയാൾ അവളെ ചേർത്ത് അടുപ്പിച്ചു കൊണ്ട് പറഞ്ഞു പേടിക്കേണ്ട അവളുടെ പിന്നിൽ നമ്മുടെ പട്ടാളം ഉണ്ട് അവൾ സുരക്ഷിതയുമാണ്. പെട്ടന്ന് തത്യാന ചോദിച്ചു, ഇപ്പോൾ അവൾ എവിടെ ഉണ്ട്? അയാൾ പറഞ്ഞു അങ്ങ് നഗരചതുരത്തിലെ ആ പാർക്കിൽ നമ്മൾ ആദ്യമായി കണ്ട ആ ബെഞ്ചിൽ കുറച്ചുനേരം അവിടെ ഇരിക്കട്ടെ. അത് അവളുടെ മനസ്സിന് കുറച്ചു ആശ്വാസം നൽകുമെങ്കിൽ നല്കട്ടെ. അവളുടെ മനസ്സ് നന്നായി മുറിഞ്ഞിട്ടുണ്ട് അത് തണുക്കാൻ കുറെ സമയം എടുക്കും അത്തരം വാക്കുകൾ അല്ലെ നീ ഉപയോഗിച്ചത്. അവർ അയാളുടെ മുഖത്തേക്ക് ദയനീയമായും എന്നാൽ നിശബ്ദമായി ക്ഷമ ചോദിക്കും രീതിയിൽ നോക്കി അയാൾ അവരെ ചേർത്തണച്ച് കവിളിൽ ചുംബിച്ചു. അവളുടെ തീ അണക്കാൻ അത് മതിയായിരുന്നു. അല്പ്പസമയത്തിന് ശേഷം അവർ  ചോദിച്ചു, ഇനി പട്ടാളക്കാർ വിളിച്ചാൽ അവൾ വന്നില്ലങ്കിലോ? കുഴപ്പമില്ല പട്ടാളക്കാർ അവളെ അറസ്റ്റു ചെയ്തത് ഇവിടെ എത്തിക്കും. അവർ കൂടുതൽ പരിഭ്രാന്തയായി, അതുവേണ്ട അവൾ എന്തെങ്കിലും കടുംകൈ ചെയ്യും. ഞാൻ അവളുടെ അടുത്ത കൂട്ടുകാരി സോഫിയയെ അങ്ങോട്ട് വിടാം അവൾ വിളിച്ചാൽ കുടെ പോകാതിരിക്കില്ല. അയാൾ കൂടുതൽ എന്തെങ്കിലും പറയും മുൻപേ അവർ ഫോൺ എടുത്ത് സോഫിയയെ വിളിച്ചു, അവൾക്കും അത് വളരെ  സന്തോഷമായി, എത്രയും പെട്ടന്ന് നടാഷക്കരികിൽ എത്താം എന്ന് പറഞ്ഞ് അവൾ ഫോൺ വച്ചു.

        തണുപ്പിന്റെ കാഠിന്യം കൂടി കൂടി വന്നു അതിന്റെ ഘോരത തടയാൻ പര്യാപ്തമായിരുന്നില്ല അവളുടെ വസ്ത്രങ്ങൾ എങ്കിലും അവൾ, നടാഷ സ്വന്തം വാശിയിൽ ഉറച്ചു കൊണ്ട് അവിടെ ഒതുങ്ങി ഇരുന്നു അവളുടെ ശരീരത്തിൽ ക്ഷീണവും തളർച്ചയും ആക്രമണം തുടങ്ങിയിരുന്നു ജോലിത്തിരക്ക് കാരണം ഉച്ചഭക്ഷണം ശരിക്ക് കഴിച്ചിരുന്നില്ല, വൈകുന്നേര വിശേഷങ്ങളും തണുപ്പും അവളുടെ ഇളം ശരീരത്തിന് താങ്ങാവുന്നതിൽ അധികം ഭാരം നല്കി. അവളുടെ കണ്ണുകൾ പതുക്കെ അടഞ്ഞു വന്നു, അവൾ ബാലമായി കണ്ണ് തുറന്നു വക്കുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല, ഇപ്പോൾ അവളുടെ ഉപബോധമനസ്സ് കാലങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. പാർക്കിൽ ഓടിനടന്നു കളിക്കുന്ന ഒരു കൊച്ചു കുട്ടി, അവളുടെ അമ്മ അവിടുത്തെ ഒരു ബഞ്ചിൽ ഇരിപ്പുണ്ട്. അവൾക്ക് ഇപ്പോഴാണ് ഒന്ന് സ്വതന്ത്രമായി ഓടികളിക്കാൻ പറ്റുന്നത്. ഒറ്റമുറി വീട്ടിലെ ശ്വാസം മുട്ടലിൽ നിന്നുള്ള രക്ഷ അവൾ ആസ്വദിക്കുകയാണ്, അവളുടെ അമ്മയുടെ മുഖം മ്ലാനമാണ്, ദിവസ്വപ്പ്നങ്ങളിൽ മുഴികിയ ലക്ഷണം. അവൾ ഒന്നും അറിയാതെ ഓടിക്കളിക്കയാണ്, പാർക്കിൽ അമ്മയുടെ എതിർവശമുള്ള ബെഞ്ചിൽ ഒരു സുമുഖനായ ചെറുപ്പക്കാരൻ, പാറി പറന്ന ചെന്പൻ മുടി ഇഴകൾ, മുഴിഞ്ഞ വസ്ത്രങ്ങളും. അയാൾ കുട്ടിയെ തന്നെ നോക്കി ഇരിക്കുന്നു, അവളുടെ ചലനങ്ങൾ അയാൾ നന്നായി വീക്ഷിക്കുന്നുണ്ട്. അവളും അയാളെ സുക്ഷിച്ചു നോക്കി, അയാളുടെ പുഞ്ചിരിക്കുന്ന മുഖം അവളെ അയാളിലേക്ക് അടുപ്പിച്ചു. അയാൾ അവളെ കൈയാട്ടി വിളിച്ചു, അവർ കൂട്ടുകാർ ആയതു വളരെ പെട്ടന്നാണ്. അവളുടെ അമ്മ സ്വപ്നങ്ങളിൽ നിന്നും ഉണർന്നപ്പോളേക്കും കുറെ സമയം കഴിഞ്ഞിരുന്നു, ചുറ്റും നോക്കിയപ്പോൾ കുട്ടിയെ കാണ്മാൻ ഇല്ല അവൾ പരിഭ്രമത്തോടെ എഴുന്നേറ്റു. അങ്ങകലെ അവൾ ആ ചെറുപ്പക്കാരനുമായി കളിക്കയാണ്, അമ്മ പെട്ടന്ന് കുട്ടിയേയും വലിച്ചുകൊണ്ട് നടന്നു, അയാൾക്ക് ഒരു നന്ദി പോലും പറയാതെ, കുട്ടി അയാളെ പിന്തിരിഞ്ഞു നോക്കികൊണ്ടേ ഇരുന്നു, കണ്ണിൽ നിന്നും മറയും വരെ, അയാളും കൈയും വിശി അവിടെ തന്നെ നിന്നു. ആ മുഖത്തേക്ക് അവൾ സൂക്ഷിച്ചു നോക്കി, അത് പപ്പയല്ലേ? മേജർ സ്വസിനിക്കൊവ് അതെ അത് അദ്ദേഹം തന്നെ. തലയിൽ ഒരു തണുത്ത കൈയുടെ തലോടൽ അനുഭവപെട്ടപ്പോൾ അവൾ ഞെട്ടി ഉണർന്നു, മുന്നിൽ സോഫിയ അവളുടെ സുഹൃത്ത്. നടാഷ ആശ്ചര്യപെട്ടു അവളെ ആ സമയം അവിടെ കണ്ടതിൽ, അവൾ വിളിച്ചപ്പോൾ നടാഷ കുടെ പോയി, രാത്രിയിലെ ആശ്രയം വന്നു കിട്ടിയപോലെ തോന്നിയിരുന്നു അവൾക്ക്. സോഫിയക്കും അത് ആനന്ദദായകമായിരുന്നു, ഏതെന്നാൽ  നടാഷക്കായി ഒരുപാട് കടപ്പാട് അവൾ മനസ്സിൽ സൂക്ഷിച്ചു വച്ചിരുന്നു, നടാഷയുടെ സൌഹൃദത്തിന്റെ തണൽ അവൾ കുറെ നാളുകളായി അനുഭവിക്കുകയാണ് അതിന് പ്രത്യുപകാരം ചെയ്യുന്ന ത്രില്ലിൽ അയിരുന്നു സോഫിയ. അവർ ട്രാമിൽ കയറി പോകുന്പോൾ പിന്നിൽ ഇരുളിൽ പട്ടാള വാഹനങ്ങൾ ഓടിച്ച്പോകുന്നത് അവർ അറിഞ്ഞിരുന്നില്ല. 

                              സോഫിയയുടെ വിളിയാണ് തത്യാനയെ ചിന്തയിൽ നിന്നും മയക്കത്തിൽ നിന്നും ഉണർത്തിയത്, അവളുടെ മുഖം തന്നെ പറയുന്നുണ്ടായിരുന്നു ആ സന്ദേശം അവൾക്ക് ആശ്വാസദായകം ആയിരുന്നു എന്ന്. വലിഞ്ഞു മുറുകിയ അവളുടെ ഭാവം ഇപ്പോൾ അയഞ്ഞിട്ടുണ്ട്, പഴയ പ്രസന്നതയിലേക്ക് ഉള്ള തിരിച്ചിറക്കം പ്രകടമാണ്, അപ്പോഴും അവളുടെ കിടക്കകരുകിൽ സ്വസിനിക്കൊവ് ചടഞ്ഞിരിപ്പുണ്ട്, അവളുടെ ഓരോ നീക്കവും അയാൾ സശ്രദ്ധം വീക്ഷിക്കുനുമുണ്ട്. അവരുടെ ഇടയിലെ നിശബ്ദതക്ക് ഭംഗം വരുത്തികൊണ്ട് തത്യാന അയാളെ അത്താഴത്തിനായി ക്ഷണിച്ചു. അവൾ വാതലുകൾ തുറന്നു പുറത്ത് ഇറങ്ങി. പരിചാരകരോട് ഓരോരോ ആജ്ഞകൾ നല്കിത്തുടങ്ങി. അവരുടെ തീൻ മേശകൾ അത്താഴത്തിനായി ഒരുങ്ങി, അവിടെ സ്ഥിരം ഇരിപ്പിടങ്ങൾ   നിറഞ്ഞു, എങ്കിലും പ്രധാന ഇരിപ്പിടം ഒഴിഞ്ഞു തന്നെ കിടന്നു. കുട്ടികൾ തുടർച്ചയായി അവിടേക്ക് മിഴികൾ പായിച്ചപ്പോൾ തത്യാനയുടെ ശബ്ദം ഉയർന്നു എന്തെ? ഇന്നാരും ഇവിടെ അത്താഴം കഴിക്കുന്നില്ലേ? അതിനു മറുപടി കനത്ത നിശബ്ദത ആയിരുന്നു, കൂട്ടികളിൽ മൂത്തവൻ പതുക്കെ മുരടനക്കി, അതുപിന്നെ മമ്മാ ചേച്ചിയില്ലാതെ, അവൻ അർത്ഥോക്തിയിൽ നിർത്തി. അതിനുള്ള തത്യാനയുടെ മറുപടി ഒരു ചീറലായിരുന്നു, അതിന്റെ അവസാനം തീന്മേശ നിശബ്ദമായി, പിന്നെ ആ വീടും പതിവില്ലാതെ അന്ന് നേരത്തെ അവിടം ശാന്തമായി. സ്വസിനിക്കൊവ് ഉള്ളിൽ ചിരിക്കുകയായിരുന്നു, കവികൾ പാടിയ സ്ത്രീ മനസ്സിന്റെ പ്രഹേളികകളെ ഓർത്ത്.
   
           അന്ന് നേരത്തെ കിടക്കയെ പുൽകിയെങ്കിലും തത്യാന ഉറങ്ങിയിരുന്നില്ല. അവളുടെ മനസ്സ് വർഷങ്ങൾ പുറകിലേക്ക് പോയി. അവൾ ഇപ്പോൾ യൗവനയുക്തയായ സോവിയറ്റ് റഷ്യയുടെ പ്രജയാണ്. സർക്കാർ സംവിധാനത്തിൽ മുന്തിയ പഠനം കഴിഞ്ഞിറങ്ങിയ പെൺകുട്ടി അന്ന് പഠനം മാത്രമല്ല ഒപ്പം രാജ്യത്തിന് സേവനവും ചെയ്യണം അത് സ്വയം തിരഞ്ഞെടുക്കുന്ന മേഖലകളിൽ. അവൾ തിരഞ്ഞെടുത്തത്തതും അവൾ പഠിച്ചതും പൊതുജന സേവനമായിരുന്നു. അത് അവളെ കൊണ്ടെത്തിച്ചത്, ഇൻഡോ- റഷ്യൻ സാംസ്കാരിക വകുപ്പിൽ ആയിരുന്നു. പല ഭാഷകൾ നന്നായി കൈകാര്യം ചെയ്തിരുന്ന അവളെ കാത്തിരുന്നത് ദ്വിഭാഷിയുടെ അവതാരം ആയിരുന്നു. പലതരം ഇൻഡ്യൻ ഭാഷയിലെ സാഹിത്യം അവിടുത്തെ ദ്വിഭാഷികളുടെ സഹായത്തോടെ ഇംഗ്ലീഷിൽ ആക്കുക, അതിന്റെ റഷ്യൻ ഭാഷ്യം രചിച്ചു പ്രുഫ് പ്രസ്സിൽ എത്തിക്കുക, അതേപോലെ തിരിച്ചും. അത് അവൾ നന്നായി ചെയ്തു, എപ്പഴും മനസ്സിന് ഇഷ്ട്ടപ്പെടുന്ന ജോലികൾ ചെയ്യുന്നത് ആസ്വാദ്യകരം തന്നെ ആണെല്ലോ. അവൾ അവിടെ ഒരു പൂന്പാറ്റയെപ്പോൾ പറന്നു നടന്നു വർണ്ണ ചിറകുകൾ വിടർത്തി പുഞ്ചിരിയുമായി. കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ അവിടെ ദ്വിഭാഷിയായി ഒരു സുമുഖനായ ഇൻഡ്യൻ ചെറുപ്പക്കാരൻ കടന്നു വന്നു. കാഴ്ച്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന പെരുമാറ്റരീതി, റഷ്യൻ ചെറുപ്പക്കാരെപോലെ ഒത്തഉയരത്തിൽ ചെറിയ മഞ്ഞനിറം കലർന്ന പുതുനിറം അധികം സംസാരം ഇല്ലാത്ത പ്രകൃതം. സ്വന്തം ജോലിയിൽ വല്ലാത്ത ആത്മാർത്ഥത, അതിലുപരി അവളെ ആകർഷിച്ചത് അയാളോടൊപ്പം ഏതുസമയവും ഉള്ള സുന്ദരികുട്ടിയെ ആണ്. ഒരു ബാർബിഗേളിന്റെ രൂപസൌകുമാരിയമുള്ള ഒരു രണ്ട് വയസ്സുള്ള കൊച്ചു കുട്ടി, അവളുടെ മുടിയിഴകൾ കടും കറുപ്പ് നിറമാർന്ന മനോഹരമായി നിരപ്പിൽ വെട്ടിയതും,കൃഷ്ണമണികൾ കരിനീല കളറും വെളുത്ത നിറത്താൽ ചുറ്റപ്പെട്ടവയും നീണ്ടമൂക്കും വട്ടമുഖവുമുള്ള നിരയൊത്ത കൊച്ചു  കുഞ്ഞരിപല്ലുകൾ കാട്ടിചിരിക്കുന്ന മാലാഖ.  ആദ്യ കാഴ്ചയിൽ തന്നെ അതിനെ അവൾക്കിഷ്ട്ടമായി എന്നാൽ അടുക്കാൻ ശ്രമിക്കുന്പോൾ അവൾ അച്ഛന്റെ പിന്നിൽ ഒളിക്കും അങ്ങനെ കുറെ ദിനങ്ങൾ പതിയെ പതിയെ അവർ അടുത്തു, ഇപ്പോൾ അവൾ  ഓഫീസിൽ എത്തുന്നത് തന്നെ അതിനെ താലോലിക്കാൻ എന്നപോലെ ആയി. അതിന്റെ പേര് അവളുടെനാവിനു വഴങ്ങുന്നതായിരുന്നില്ല, അവൾ അതിനു നടാഷ എന്ന് പേരിട്ടു വിളിച്ചു, അങ്ങനെ വിളിക്കും എന്ന് പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് ഒരു മന്ദഹാസം മാത്രമാണ് വിരിഞ്ഞത്, അതിനെ അവൾ സമ്മതമായി എടുത്തു. ഇപ്പോൾ പകൽ സമയങ്ങൾ നടാഷ അവൾക്കൊപ്പം മാത്രമായി. ഉണ്ണുന്നതും കളിക്കുന്നതും എല്ലാം, ജാതവേദൻ അതായിരുന്നു അയാളുടെ പേര്, അതിൽ ഒരുനീരസവും ഉണ്ടായതായി തോന്നിയും ഇല്ല. അങ്ങനെ മാസങ്ങൾ കടന്നുപോയി. ഇപ്പോൾ നടാഷ അവളുമായി വിട്ടുപിരിയാതെ രീതിയിൽ അടുത്തു പകലന്തിയോളം ഒന്നുകിൽ നടാഷ അവളുടെ പുറകിൽ അല്ലെങ്കിൽ അവൾ നടാഷയുടെ പുറകിൽ എന്നായി. അതിൽ ജാതവേദനും വലിയ പരിഭവം ഇല്ലായിരുന്നു, അത് അയാൾക്ക് ഒരു ആശ്വാസമായാണ് തോന്നിയത്. എന്നാൽ അവൾക്ക് ജാതവേദനെ മനസ്സിലാക്കനേ കഴിഞ്ഞില്ല, ഒപ്പം നടാഷയുടെ അമ്മയെയും. അയാൾ അല്പസംസാരിയും അന്തർമുഖനും ആയിരുന്നു, ജോലിയിലും കുഞ്ഞിലും മാത്രമായിരുന്നു  അയാളുടെ ശ്രദ്ദ. കുട്ടിയുമായി പുരത്തുപോകുന്നതുപോലും കണ്ടിട്ടില്ല, പക്ഷെ ലോകസാഹിത്യത്തിൽ അയാൾക്ക് അപാരജ്ഞാനമായിരുന്നു, ഒപ്പം ഇന്ത്യൻ തത്വശാസ്ത്രത്തിലും കമ്മ്യുണിസത്തിലും അതിന്റെ പ്രയോഗത്തിലും അയാളുടെ പ്രസംഗപാടവം അഗ്രഗനണ്യമായിരുന്നു, അത് അവളിൽ ഒരു ആരാധനാ ഭാവം സൃഷ്ട്ടിച്ചു,  അയാളുടെ മനസ്സിലെ രഹസ്യങ്ങളുടെ താക്കോൽ നടാഷ ആണ് എന്നവൾ മനസിലാക്കി. അതെല്ലാം തിരിച്ചറിയാൻ പറ്റിയസമയം അവൾ കാത്തിരുന്നു പെട്ടന്നോരുനാൾ അയാൾ ചിന്താനിഗ്മനായി കണ്ടു, ജോലിയിൽ പഴയ ആത്മാർത്ഥത ഇല്ല, എപ്പോൾ നോക്കിയാലും എവിടെയോ ദൃഷ്ട്ടി പതിപ്പിച്ചിരിക്കുന്നു. ചിലപ്പോൾ നടാഷ ദൃഷ്ട്ടിപഥത്തിൽ നിന്നും മറഞ്ഞാൽ പരിഭ്രമത്തോടെ ഓടും പിന്നെ കുറച്ച്നേരമെങ്കിലും കുഞ്ഞിനെ കുടെ ഇരുത്തിയെ ജോലി ചെയ്യു.         
          . 

       പെട്ടന്നാണ് ഒരു ദിവസം എല്ലാം തകിടം മറിഞ്ഞത്, അന്ന് രാവിലെ സാംസ്കാരിക കേന്ദ്രം അറ്റാഷയുടെ മുറിയിലേക്ക് അയാൾക്ക് വിളി വന്നു, തിരിച്ചുവന്ന അയാളുടെ മുഖം വളരെ മ്ലാനമായിരുന്നു.കാര്യം ആർക്കും മനസ്സിലായില്ല. പോകെ പോകെ അയാൾ കൂടുതൽ അന്തർ മുഖനായി, ഇപ്പോൾ ജോലിയിൽ പോലും അയാൾക്ക് ശ്രദ്ദ ഇല്ലാതെ ആയി. അയാളുടെ മാറ്റം അവളും ശ്രദ്ദിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ നടാഷകണ്മുന്നിൽ നിന്ന് മറഞ്ഞാൽ അയാൾ അസ്വസ്തനാകുമായിരുന്നു. പഴയതുപോലെ അവൾ നടാഷയെ പുറത്തുകൊണ്ടുപോകുന്നതും എന്തെങ്കിലും പറഞ്ഞു മുടക്കാൻ തുടങ്ങി. ഒരു ദിവസം അയാൾ നേരിട്ട് അയാളോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ വിളറിയ ഒരുചിരി ആയിരുന്നു ജതവേദന്റെ മറുപടി, പിറ്റേന്ന് ഓഫിസ്സിൽ ഇടവേളയിൽ കാപ്പി മോന്തിയിരിക്കുന്പോൾ, അടുത്തു നടാഷയും ഉണ്ടായിരുന്നു, അയാൾ അടുത്തു വന്നു പറഞ്ഞു, നോക്കു മാം, ഞാൻ നാട്ടിൽ പോകുന്നു, ഒപ്പം ഇവളും, അടുത്ത ദിവസം തന്നെ പോകണം ടിക്കറ്റിനായി അറ്റാഷെ ശ്രമിക്കുന്നുണ്ട്, അത് തത്യാനയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്ത തന്നെ ആയി അവൾക്ക് അപ്പോൾ നടാഷ ആത്മാവിന്റെ അംശമായി കഴിഞ്ഞിരുന്നു, അവൾ അപ്പോൾ തിരിച്ചു ചോദിച്ചു നിങ്ങൾ പോയിക്കോളു എന്നാൽ നടാഷയെ ഇവിടെ നിർത്തുക ഞാൻ പൊന്നുപോലെ  നോക്കിക്കോളാം. അയാൾ ചോദിച്ചു നിങ്ങള്ക്ക് അത് ഒരു ബുദ്ധിമുട്ടാവില്ലേ പിന്നെയും അല്ല അവൾ എന്നെ പിരിഞ്ഞു ഇരുന്നിട്ടും ഇല്ല. അതൊന്നും എനിക്ക് ഒരു പ്രശ്നമേ അല്ല, ഇവൾ ഇല്ലാതെ ഇരിക്കുന്നതാണ് എനിക്ക് ബുദ്ധിമുട്ട്, അവൾ പറഞ്ഞു നിർത്തി. തന്റെ ആത്മവിശ്വാസം അയാളെ ധർമ്മ സംങ്കടത്തിൽ ആക്കി എന്ന് തോന്നു, പെട്ടന്ന് അവിടുന്ന് അയാൾ നടന്നു പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അറ്റാഷെ ജാതവേദനോപ്പം അവളെ മുറിയിലേക്ക്  വിളിപ്പിച്ചു, നടാഷയുടെ ഏറ്റെടുക്കാൻ തയാറാണോ എന്ന്  അവളോട് ചോദിച്ചു, അവൾ സമ്മതം എന്നർത്ഥത്തിൽ തലയാട്ടി. പിന്നെയാണ് അറ്റാഷെ പറയുന്നത്, ഇത് പാർട്ടിയുടെ തീരുമാനം കൂടിയാണ് തത്യാന തല്ക്കാലം കുഞ്ഞിനെ സംരക്ഷിക്കുക, ജാതവേദൻ തിരിച്ചു വരും വരെ, ഉടനെ കുട്ടിയുടെ സാധനങ്ങൾ അവളുടെ അപ്പാർട്ടുമെന്റിലെക്ക് മാറ്റുക, അവൾക്ക് സന്തോഷം അടക്കാൻ ആയില്ല, കുറച്ചുകാലം എങ്കിൽ അത്രയും അവളെ പിരിയാതെ ഇരിക്കാമല്ലോ. പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു, നടാഷയെ കൈയ്യിൽ എടുത്ത് അയാൾക്ക് യാത്ര പറയുന്ന ദിവസം ഇന്നലെ കഴിഞ്ഞപോലെ അവൾക്ക് തോന്നി. 


   ഒരുമാസം പിന്നെ മാസങ്ങൾ ആയി, പിന്നെ വർഷങ്ങളും ഒരിക്കലും ജാതവേദൻ തിരിച്ചു വന്നില്ല, ഒരിക്കലും നടാഷയെ പിരിഞ്ഞ് ഇരിക്കേണ്ടിയും വന്നിട്ടില്ല, പക്ഷെ ഇന്ന് വർഷങ്ങൾക്ക് ശേഷം, അവളിൽ നിന്നും ചുടുനിശ്വാസം ഉയർന്നു. അവളെ അകറ്റാൻ താൻ പറഞ്ഞ വാക്കുകൾ ഇനിയുള്ള കാലം തന്നെ പിന്തുടരുക തന്നെ ചെയ്യും. ഇന്ന് താൻ വെറും സ്ത്രീയായി പോയി ഓഫീസിലെ വൃത്തികെട്ട അവളുടെ വാക്കുകൾ ഛേ. ജന്മം നല്കിയില്ലെങ്കിലും തന്റെ  പ്രീയൻ അവളുടെ പിതാവ് തന്നെ ഒരുപക്ഷെ അദ്ദേഹത്തെ തനിക്ക് കിട്ടിയതിനു കാരണം പോലും അവളല്ലേ? മമ്മാ എന്നല്ലാതെ അവൾ വിളിച്ചിട്ടില്ല, നീ എന്റെ മകളും അദ്ദേഹം നിന്റെ പിതാവുമല്ല എന്ന് വിളിച്ചുകൂവിയിട്ടും അവൾ നിർനിമേഷയായി കേട്ട് നിൽക്കയായിരുന്നു, അവൾ തന്നെ ശാന്തയാക്കാൻ ശ്രമിക്കയായിരുന്നു. അവസാനം തന്റെ ഭർത്താവിന്റെ വാക്കുകൾ, അതവളെ തകർത്ത് കളഞ്ഞു. അദ്ദേഹത്തിനും സത്യം പറയാതെ നിവർത്തിയില്ലായിരുന്നു, ആ അവസ്ഥയിൽ അദ്ദേഹത്തെ എത്തിച്ചതും താനല്ലേ. ഒരാളെ കൈവിടാൻ പറ്റാതെ വാക്കുകൾകൊണ്ട് ശരമാരി പെയിച്ചതു താൻ തന്നെ.  ഓർത്തപ്പോൾ അവളുടെ ശരീരം ചുട്ടുപൊള്ളുന്നു. അന്നത്തെ ആ പ്രതിജ്ഞ ഇന്നുവരെ അദ്ദേഹം പാലിച്ചു,നടാഷയുടെ ജന്മരഹസ്യം ഒരിക്കലും അവളോട് പറയില്ലാ എന്നത്, തത്യാന ആ ഓർമ്മയിലേക്ക് ഉളിയിട്ടു. ജാതവേദനെ കാത്തിരുന്ന തന്നെ എതിരേറ്റത്ത് മറ്റൊരു സത്യമാണ്, സോവിയറ്റ് റഷ്യയുടെ തകർച്ച. ആ വൻദുരന്തത്തിൽ കടപുഴകിയത് വന്മരങ്ങൾ ആണ്  നഷട്ടപെട്ടത് എല്ലാം, ജോലി പണം താമസ്ഥലം. സംസ്കാരികകേന്ദ്രം അടച്ചുപൂട്ടി, അറ്റാഷയെ പോലും  കാണ്മാൻ ഇല്ലാതെയായി, സർക്കാർ നല്കിയ താമസസ്ഥലത്തുനിന്നും താനും മകളും നഗരത്തിലെ ചേരിപ്രദേശത്തിലേക്ക് അഭയംതേടി ചെന്നു. അവിടുത്തെ ഒറ്റമുറി തലചായ്ക്കാൻ മാത്രം. പകലന്തിയോളം നഗര ചതുരത്തിലെ പാർക്ക് ബെഞ്ചിൽ ഒപ്പം നടാഷയും കയ്യിൽ കരുതിയത് തീർന്നു തുടങ്ങി അടുത്ത തണുപ്പുകാലം എങ്ങനെ എന്ന് ചോദ്യചിഹ്നം ആയി ഇളിച്ചു തുടങ്ങിയിരുന്നു. എങ്ങും തൊഴിലില്ലായ്മ, റുബിളിനു വിലയെ ഇല്ല ഡോളർ ആരുതരാൻ, പിന്നെ പാർക്കല്ലാതെ എവിടെ പോകാൻ. 

           ഭാവി ഒരു ദുർഭുതം കണക്കെ തുറിച്ചു നോക്കി, നഗര ചതുരത്തിലെ പാർക്ക് മാത്രമാണ് ആകെ ഒരാശ്വാസം വസന്തത്തിലെ മദ്ധ്യാഹ്ന സൂര്യന്റെ യാത്ര പടിഞ്ഞാറോട്ടാകുന്പോൾ അവൾ തന്റെ വളർത്ത് മകളുമായി അവിടെ ചെന്നിരിക്കും ചുറ്റും നടക്കുന്ന കാഴ്ചകളിൽ നോക്കി ദിവാസ്വപ്നം കണ്ടുള്ള ഇരിപ്പ്, ആ കുറെ മണിക്കുറുകൾ അങ്ങനെ പോകും, സ്വന്തം ആകുലതകളിൽ നിന്നും ചെറിയ ഒരു ഇടവേള. നടാഷക്കും അതൊരു മാറ്റം ആയിരുന്നു, കണ്ടു പരിചയിച്ച വിശാലമായ മുറികളിൽ നിന്നും വാതായങ്ങളിൽ നിന്ന് ഇടുങ്ങിയ കുടുസ്സായ ചേരിപ്രദേശത്തിലെ വാസം അവളിൽ അസ്വസ്ഥതകൾ സൃഷ്ട്ടിച്ചിരുന്നു എങ്കിലും വളരെ പെട്ടന്ന് സാഹചര്യങ്ങളോട് ഇണങ്ങി ചേരാൻ അവൾക്ക് ഒരുപ്രത്യേക മിടുക്ക് ഉണ്ട്. എങ്കിലും വൈകുന്നേരത്തെ ഈ ഇരുപ്പ് അവളിലും സന്തോഷം പകരുന്നുണ്ട്. കണ്മുന്നിൽ ലോകത്തിലെ വലിയ രാജ്യം വെള്ളത്തിൽ വീണ ലിറ്റ്മസ്സ് പേപ്പർ അലിഞ്ഞു പോകുമ്പോലെ ഭൂപടത്തിൽ നിന്നും മാഞ്ഞു പോയപ്പോൾ ചകിതരായത് ജനപഥങ്ങൾ ആണ്, അതിന്റെ സ്ഥാനത്ത് ഉയിർകൊണ്ട നിരവധി രാജ്യങ്ങളും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടവും ജനങ്ങളെ ബുദ്ധിമുട്ടുകളുടെ പടുകുഴിയിൽ ആണ് എത്തിച്ചത്, ഇന്നലെ വരെ അനുഭവിച്ച എല്ലാ സുഖങ്ങളും നഷ്ട്ടപ്പെട്ട ആയിരങ്ങൾ, അവരുടെ മുൻപിൽ യാഥാർത്ഥ്യം ഒരു ഭീമാകാരനായ വ്യാളിയെപ്പോൾ തീ തുപ്പി. എല്ലാം നല്കിയിരുന്ന ഭരണകൂടം ഇപ്പോൾ സ്വന്തം താൽപ്പര്യങ്ങൽക്കായി പരസ്പരം പോരടിക്കുന്ന ഗ്രൂപ്പുകളും  വ്യക്തികളുമായി വിഘടിച്ചു നിൽക്കുന്നു. അവർക്കിടയിൽ ജനങ്ങൾ വിലപേശാനുള്ള ചന്തയിലെ ചരക്കുകൾ മാത്രം. സ്വതന്ത്രിയത്തിനായി സ്വയം കുരുതികൊടുക്കപ്പെട്ട ജനസഞ്ചയം. ഇങ്ങനെ എത്രനാൾ അനിശ്ചിതത്തിന്റെ ആ നാളുകൾ സ്വപ്നങ്ങൾ മാത്രമാണ് ആശക്ക് വകനല്കിയിരുന്നത്, അങ്ങനെ ഒരു സായാഹ്നത്തിൽ സ്വപ്പ്നത്തിൽ നിന്നും ഉണർന്ന അവൾ അടുത്തു നടാഷയെ കണ്ടില്ല, പെട്ടന്ന് അവൾ ചകിതയായി ചുറ്റും നോക്കി അങ്ങ് ദൂരെ അവൾ ഓടി കളിക്കയാണ്, കൂട്ടത്തിൽ ഒരു സുമുഖനായ യുവാവും, അയാളുടെ വേഷം മുഷിഞ്ഞതാണ്, എങ്കിലും വെട്ടി നിർത്തിയ ചെന്പൻ മീശയും കോതിഒതുക്കിയ തലമുടിയും, ആരോഗദൃഡഗാത്രൻ, അവർ സുഹൃത്തുകളെ പോലെ ഓടി കളിക്കയാണ്, തത്യാനക്ക് തോന്നിയത് കോപമാണ് മുഖത്തേക്ക് രക്തം ഇരച്ചുകയറി ചുമന്നു, എങ്കിലും എല്ലാം കടിച്ച് അമർത്തി അവൾ മുന്നോട്ടു ചെന്ന് നടാഷയും എടുത്തു നടന്നു വീട്ടിലേക്ക്, ഒക്കത്ത് ഇരുന്നു അവൾ പിന്തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു, എങ്കിലും തത്യാന ചവുട്ടി കുലുക്കി നടന്നുപോയി. പിന്നെ ആലോചിച്ചപ്പോൾ അവൾക്ക് സ്വയം ജാള്യം തോന്നി, ശരിക്കും അയാൾ തന്നെ സഹായിക്കുകല്ലേ ചെയ്തത്, ഒരുപക്ഷെ കുഞ്ഞ് വേറെ എവിടെങ്കിലും നടന്നു പോയിരുന്നെങ്കിലോ ഓർത്തപ്പോൾ അവൾക്ക് ഞെട്ടൽ ഉണ്ടായി, ആ ചെരുപ്പകാരനോട് ഒരു ഉപചാരമെങ്കിലും പറയാമയിരുന്നു ഛേ അയാൾ എന്ത് കരുതിയിരിക്കും, പിന്നെ കുറെ കാലത്തേക്ക് അവൾ പാർക്കിലേക്ക് പോയില്ല. 

     തത്യാന ജോലിക്ക് ശ്രമിച്ചു കൊണ്ടേ ഇരുന്നു, എങ്ങും ഒന്നും ശരിയായില്ല, ആർക്കും ദ്വിഭാഷിയെ ആവിശ്യമില്ല പോലും, അന്നവൾ ആകെ പരീക്ഷീണയായി, പെട്ടന്ന് മനസ്സിൽ തോന്നിയത് പാർക്കിലെ ബെഞ്ചാണ്, അവിടെ ഇരുന്നാൽ കുറച്ച് ഊർജ്ജം വരാതിരിക്കില്ല,അവൾ മനസ്സിൽ കരുതി. ബെഞ്ചിൽ അമർന്നിരുന്നു കൈയിൽ വെള്ളം കുഞ്ഞിനും കൊടുത്ത് അവളും കുടിച്ചു, പെട്ടന്നാണ് പിന്നിൽ ഒരു മുരടനക്കം കേട്ടത്, തത്യാന തിരിഞ്ഞു നോക്കി, അവിടെ അതാ പഴയ ചെറുപ്പക്കാരൻ, ഇപ്പോൾ അയാൾ കുറേക്കുടി സുന്ദരൻ ആയപോലെ, പഴയ മുഷിഞ്ഞ വേഷമല്ല, മുഖം മുടി ഷേവുചെയ്തു വൃത്തിയാക്കി വച്ചിരിക്കുന്നു, കൈനീട്ടി, ഉപചാരം പറഞ്ഞു, അയാൾ പരിചയപ്പെടുത്തി. ലഫ്റ്റനന്റെ മേജർ പീറ്റർ സ്വസിനിക്കൊവ്. അവൾക്ക് നിന്നനിൽപ്പിൽ സ്വയം അസ്തമിച്ചപൊലെ തോന്നി, എല്ലാടത്തും ഒരു എരിപൊരിസഞ്ചാരം, മുഖം ജാള്യതകൊണ്ട് ചെറുതാകും പോലെ, എങ്കിലും പ്രയാസപ്പെട്ട് അവൾ മുഖത്ത് മന്ദഹാസം വരുത്തി, അയാൾ തുടർന്ന്, ഞാൻ ഒരു നന്ദി പറയാൻ വന്നതാണ്,  അന്ന് നിങ്ങളെ കാണുന്പോൾ തൊഴിൽരഹിതനായ ഒരു റഷ്യൻ യുവാവ് ആയിരുന്നു, വിഭജത്തിൽ തൊഴിൽനഷ്ട്ടപെട്ട കേജീബി ഉദ്യോഗസ്ഥൻ, ഭാവിയിലെ പ്രതീക്ഷകൾ എല്ലാം നശിച്ച ആയിരക്കണക്കിന് റഷ്യൻ ചെറുപ്പക്കാരുടെ പ്രതിനിധി, ഇപ്പോൾ ഈ പദവിയിൽ എത്തിയെങ്കിൽ അതിനുകാരണം ഇവൾ ആണ് ഈ കുഞ്ഞ്, ഇവളെ കണ്ട ആ സായാഹ്നമാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്, അപ്പോൾ അവളോട് ഒരു നന്ദി, അത് അത്യാവിശ്യമാണ് എന്ന് തോന്നി, അതും ഇവിടെ വച്ച്. അത്രയും പറഞ്ഞ് അയാൾ നടാഷയെ എടുത്ത് ഉയർത്തി, ഒന്നും മനസ്സിലായില്ലന്കിലും നടാഷ അയാളുടെ ചുമലിൽ ഇരുന്ന് പൊട്ടിച്ചിരിച്ചു, തത്യാന അവളെ പരിചയപ്പെടുത്താൻ തുടങ്ങിയതും അയാൾ കൈകൊണ്ടു വിലക്കി, ഞാൻ പറഞ്ഞില്ലേ പഴയ ഒരു കേജീബി കമാൻഡോ ആണ് ഞാൻ എല്ലാം അറിയാം ഈകുട്ടി ആരന്നുൾപ്പെടെ, ഇന്ന് നിങ്ങൾ ഇവിടെ വന്നില്ലായിരുന്നു എങ്കിൽ ഞാൻ നിങ്ങളുടെ താമസസ്ഥലത്ത് എത്തുമായിരുന്നു, ഈ കണ്ടുമുട്ടലിന് മറ്റൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നു എനിക്ക്, തത്യനയെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ, സഹതാപം കൊണ്ടല്ല, ശരിക്കും പ്രാണനെപ്പോലെ സ്നേഹിക്കാൻ, പിന്നെ ഇവൾ എന്റെ സൌഭാഗ്യമാണ് എന്ന് ഞാൻ കരുതുന്നു, അവൾ ചേരിയിൽ നരകിച്ചു അവസാനിക്കേണ്ടവൾ ആണെന്ന് തോന്നുനില്ല, ഒപ്പം നിനക്ക് നല്ല ഒരുജോലി അത് ഇന്ന് ഞാൻ വിചാരിച്ചാൽ വളരെ എളുപ്പമാണ്, ഇനി തത്യാന നിനക്ക് തീരുമാനിക്കാം, എന്നിട്ട് അയാൾ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മനസ്സ് അപ്പോൾ മാനത്ത് മഴക്കാർ കണ്ട മയൂരത്തെപ്പൊൽ നടനമാടുകയായിരുന്നു, എങ്കിലും അവൾ ഒരു വ്യവസ്ഥ വച്ചൂ, ഒരു സാഹചര്യത്തിലും നടാഷ എന്നെ വിട്ടുപോകാൻ പാടില്ല, അതിനു ഒരിക്കലും നിർബന്ധിക്കരുത്, അയാൾ ചെറു പുഞ്ചിരിയോട് ആ വ്യവസ്ഥ അംഗീകരിച്ചു. ഇന്നുവരെ അത് തന്റെ പ്രിയപ്പെട്ടവൻ അത് പാലിച്ചിട്ടുണ്ട്, പക്ഷെ ഇന്ന്? ക്ലോക്കിൽ മണി പന്ത്രണ്ട് അടിച്ചു നിന്നു, എന്നിട്ടും അവൾക്കുറങ്ങാൻ കഴിഞ്ഞില്ല,തിരിഞ്ഞും മറിഞ്ഞും കിടന്നു, നടാഷയെ എത്രത്തോളം ആഴത്തിൽ താൻ സ്നേഹിക്കുന്നു എന്ന് സ്വയം മനസ്സിലാക്കുകയായിരുന്നു. അപ്പോൾ തൊട്ടടുത്ത് മേജർ സ്വസിനിക്കൊവ് അഗാധ നിദ്രയിൽ കൂർക്കം വലിക്കുകയായിരുന്നു. 

   മഞ്ഞുകാലത്തെ ആ തണുത്ത പുലരിയിലേക്കവൾ, നടാഷ കണ്ണ് ചിമ്മി തുറന്നു, ചുറ്റിലും നോക്കിസോഫിയയെ അവിടെ കാണ്മാൻ ഇല്ലായിരുന്നു, ഈ തണുപ്പിൽ അവൾ എവിടെ പോയതായിരിക്കും, അടുക്കളയിൽ കോഫിയിടാൻ പോയതാവും, താൻ കാരണംഅവൾ ഇന്നലെ രാത്രിയിൽ ശരിക്കും ബുദ്ധിമുട്ടി, ഇപ്പോൾ അടുക്കളയിലും, കഴിഞ്ഞുപോയ നാളുകളിൽ താൻ ജീവിച്ച ശൈലി അവൾക്ക് നന്നായി അറിയാം മമ്മ വിളിച്ചു പറഞ്ഞുകാണും അതാ അവൾ ഓടി വന്നത്, അത് തന്നിൽ നിന്നു ഒളിക്കാൻ എത്ര കള്ളങ്ങൾ അവൾ പറഞ്ഞു, നടാഷ കിടക്കയിൽ നിവർന്നു ഇരുന്നു. കന്പളം മാറ്റാൻ തണുപ്പ് തോന്നിപ്പിച്ചില്ല, ചുറ്റും അരണ്ട മഞ്ഞ വെളിച്ചം ജനാലകളിൽ കുടി അരിച്ചിറങ്ങുന്നു, വീട്ടിൽ ആയിരുന്നപ്പോൾ ഓ, അതിപ്പം തന്റെ വീട് അല്ലെല്ലോ, രാവിലെ പരിചാരകർ ചൂടുളള കോഫിയും ആയി വന്നു വിളിക്കാറാണ് പതിവ് അവർ നിർബന്ധിച്ച് വിളിച്ചാലെ താൻ എഴുനേൽക്കു റുംഹീറ്റർ നന്നായി മുറിചൂടാക്കി വച്ചിട്ടുണ്ടാകും, ഇവിടെ സമോവറിൽ കരിയിട്ട് ചൂടാക്കിയിരിക്കയാണ്, സോഫിയ ഇപ്പഴും റിസർച്ച് സ്കോളർ തന്നെ അല്ലെ, ജോലി ഉടനെ കിട്ടുമായിരിക്കും ജീവിതനിലവാരം വരുമാനത്തെ ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്, അവൾ ഓർത്തു. പിന്നെയും കിടക്കയിൽ ചടഞ്ഞു കൂടാൻ അവൾക്ക് തോന്നിയില്ല, അവൾ ജാലകം ലക്ഷ്യമാകി നടന്നു. ജാലക കാഴ്ചയിലേക്ക് അവൾ പാളി നോക്കി പുറത്തു രാത്രി, നല്ല മഞ്ഞു പെയ്തിട്ടുണ്ട്, റോഡുകളിൽ  ഒരടിപോക്കം മഞ്ഞുണ്ട്, യന്ത്രങ്ങളും ജോലിക്കാരും അത് നീക്കുന്ന തിരക്കിൽ ആണ് അപ്പോൾ കഴിഞ്ഞ രാത്രി ആ ചാരുബഞ്ചിൽ ഇരുന്നു വെളിപ്പിച്ചിരുനെങ്കിൽ തീർച്ചയായും താൻ മരിച്ചു പോയിരുന്നേനെ, ഇല്ല അങ്ങനെ മരിക്കാൻ പാടില്ല, മരിക്കുന്നതിനുമുന്പെങ്കിലും തന്റെ ജന്മ രഹസ്യം അറിഞ്ഞിരിക്കണം, തന്റെ പിതാവ് സ്വസിനിക്കൊവ് അല്ലെങ്കിൽ പിന്നെ ആര്? ഇത്രകാലം പപ്പ സ്വന്തം മക്കളെക്കാൾ സ്നേഹത്തോടെ ആണ് പെരുമാറിയിട്ടുള്ളത്, തനിക്കു ആഗ്രഹിച്ചതെല്ലാം വാങ്ങി തന്നിട്ടുണ്ട്, മമ്മയുടെ ആ വാക്കുകൾ തകർക്കുകയായിരുന്നു തന്റെ മനസ്സിനെയും ശരീരത്തെയും, എങ്ങനെ കഴിഞ്ഞു മമ്മക്ക് പപ്പയെയും തന്നെയും ആ കണ്ണിൽ കാണാൻ പ്രയമാകുന്പോൾ സ്ത്രീകൾ ഇത്ര സ്വാർത്ഥരാകുമോ? ആ അവസ്ഥയിൽ തനിക്കും അങ്ങനെ പറയാൻ തോന്നുമോ, അവൾ ആകെ അസ്വസ്ഥയായി. പിന്നിൽ ആവിപറക്കുന്ന കാപ്പിയുമായി സോഫിയയുടെ വിളിയാണ്, അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.

            തത്യാന പലവട്ടം നടാഷയെ അവളുടെ മൊബൈലിൽ വിളിക്കാൻ ശ്രമിച്ചു, നടാഷ ഒന്നുകിൽ കട്ടുചെയ്യുകയോ, അല്ലെങ്കിൽ എടുക്കതിരിക്കയോ ചെയ്തു, അവസാനം അവർ സോഫിയയെ വിളിച്ചു നടാഷയുമായി സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ അവൾ സോഫിയയോട് പറഞ്ഞു എനിക്ക് ഒന്നും സംസാരിക്കാനില്ല എന്ന് പറഞ്ഞേക്ക് എന്നാണ് പിന്നെ സോഫിയയോട് പറഞ്ഞു നീ മമ്മയുടെ കൈയ്യിൽ നിന്നും എന്റെ അച്ഛനെപ്പറ്റി ചോദിക്കണം, എനിക്കറിയണം എന്തിനു എന്നെയും മമ്മയും ഉപേക്ഷിച്ചുപോയി എന്നറിയണം. സോഫിയ അത് അവരോടു പറയുന്പോൾ ഒരു വിങ്ങി കരച്ചിൽ ആയിരുന്നു മറുപടി, അവർക്കറിയാം അവൾ അവളുടെ തീരുമാനത്തിൽ നിന്നും മാറില്ല എന്ന്. പതിവുപോലെ തന്നെ നടാഷ അവളുടെ ദിനചര്യകൾ തുടർന്നു. രാവിലെ ജോലി അതുകഴിഞ്ഞാൽ ഇത്തിരി സാമൂഹ്യപ്രവർത്തനം, പിന്നെ ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിൽ പോയി ഭാഷപഠനവും പിന്നെ ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസ്സിൽ ഉപരിപഠനവും, ഒന്നിൽ മാത്രമേ ഉള്ളു മാറ്റം, താമസം. ദിവസങ്ങൾക്ക് ശേഷം ഒരിക്കൽ സോഫിയയുടെ ഫോണിൽ തത്യാനയുടെ വിളി വന്നു എനിക്ക് നിങ്ങളെ നേരിട്ട് കാണണം നീ നടാഷയുമായി, അടുത്ത ഒഴിവ് ദിനത്തിൽ നഗര ചതുരത്തിലെ ആ പാർക്ക് ബെഞ്ചിൽ വരിക അവിടെവച്ചു ഞാൻ അവളുടെ അച്ഛന്റെ എല്ലാ വിവരവും നല്കാം. നടാഷക്കും അത് സമ്മതം ആയിരുന്നു.

 ആ ആഴ്ചയിൽ ദിവസങ്ങൾ വളരെ പതുക്കെ കൊഴിയുന്നതായി നടാഷക്ക് തോന്നി, അവളുടെ അച്ഛൻ ആരെന്നറിയാനുള്ള, ആകാംഷയും ഒപ്പം ദേഷ്യവും ഉണ്ടായിരുന്നു, തന്നെ അനാഥ ആക്കിയതിൽ. അങ്ങനെ അവധി ദിവസത്തിലെ സായാഹ്നം അവൾ സോഫിയക്കൊപ്പം ട്രാമിൽ നഗര മധ്യത്തിലേക്ക് പോയി, പാർക്കിനടുത്ത് ഇറങ്ങി ആ ബെഞ്ചും ലക്ഷ്യമാകി അവർ നടന്നു. അൽപ്പസമയത്തിനുള്ളിൽ തത്യാന അവരുടെ ഉദ്യോഗിക വാഹനത്തിൽ ഒരു പരിച്ചാരകനോടൊപ്പം എത്തി, അവന്റെ കൈയ്യിൽ കറുത്ത് തടിച്ച ഒരു സൂട്ട് കേയ്സ്സും ഉണ്ടായിരുന്നു. അവരുടെ മുഖം കരഞ്ഞു വീർത്തും കണ്ണുകളിൽ ഉറക്കച്ചെവിടും മൊത്തത്തിൽ ഒരുപത്ത് വയസ്സ് കൂടിയപൊലെ നടാഷക്ക് തോന്നി എങ്കിലും അവൾ ഗൌരവം വിട്ടില്ല. പരിച്ചാരകൻ പെട്ടി ബഞ്ചിൽ വച്ചിട്ടു തിരിച്ചുപോയി. ഗൌരവം വിടാതെ നിന്ന നടാഷക്ക് അരികിലേക്ക് വന്നു കൈ പിടിച്ചിട്ടു തത്യാന പറഞ്ഞു, മകളെ എല്ലാത്തിനും മാപ്പ്, ആ സമയം എന്നിൽ ചെകുത്താൻ കൂടിയിരിക്കയായിരുന്നു, എനിക്ക് നീ ഇല്ലാതെ ജീവിക്കുക വളരെ കഷ്ട്ടമാണ്, എങ്കിലും നീ പ്രായപൂർത്തിയായ ഒരുയുവതിയാണ് ഇനി നിന്റെ തീരുമാനങ്ങൾ നീ സ്വയം എടുക്കുക. പെറ്റമ്മ അല്ലെങ്കിലും ഒരിക്കലും നിന്നെ ഞാൻ എന്റെ മോൾ അല്ലാതെ കണ്ടിട്ടില്ല, ഞാൻ പ്രസവിച്ച ആദ്യമകൾ തന്നെയാണ് നീ, മക്കൾക്ക് അമ്മയുടെ തെറ്റുകൾ പൊറുക്കാം, നിനക്ക് ദൈവം നല്ലത് വരുത്തട്ടെ, പിന്നെ നീ ചോദിച്ച നിന്റെ അച്ഛന്റെ വിവരങ്ങൾ അത് ആ പെട്ടിയിൽ ഉണ്ട്, നിനക്ക് അത് വായിക്കാൻ കഴിഞ്ഞേക്കും, ഒരുപക്ഷെ നിന്റെ പെറ്റമ്മയുടെ വിവരങ്ങളും അതിൽ കണ്ടേക്കാം, എല്ലാം അറിഞ്ഞുകഴിയുന്പോൾ പിന്നെയും എന്നെ വെറുക്കണം എന്ന് തോന്നിയാൽ....... അല്ല ഈ മമ്മയോട് ക്ഷമിക്കണം എന്ന് തോന്നിയാൽ നിനക്കായി നമ്മുടെ വീട് തുറന്നിരിക്കും. അത്രയും പറഞ്ഞിട്ട് തത്യാന പൊട്ടി പൊട്ടി കരഞ്ഞു, പിന്നെ അവർ കണ്ണ് തുടച്ചുംകൊണ്ട് കാറിലേക്ക് തിരിച്ചുപോയി. നടാഷ സോഫിയക്കൊപ്പം ഇതികർത്വ്യഥാമൂഢയെപ്പോൽ അവിടെ നിന്നു. അതവൾക്ക് പുതിയ അറിവായിരുന്നു, തത്യാന അവളുടെ വെറും പോറ്റമ്മയാണ് എന്നത്, സോഫിയക്കും.

   അപ്പർട്ടുമെന്റിൽ എത്തിയ അവർ ആദ്യം ചെയ്തത് ആ പെട്ടിതുറക്കുക എന്നതായിരുന്നു, അവളുടെ ജന്മ രഹസ്യം പേറുന്ന ആ നിധിവാഹിനി, അതിനകത്ത് അവർ കണ്ടത്, ഇന്ത്യൻ ഭാഷയിൽ രചിച്ച കുറേ പുസ്തകങ്ങൾ അതിൽ പലയിടത്തും ചില കുറിപ്പുകളും അടയാളപ്പെടുത്തലുകളും അതും നല്ല വടിവൊത്ത കൈയ്യക്ഷരങ്ങളിൽ, ഓരോരോ പുസ്തകങ്ങൾ അവൾ എടുത്ത് നോക്കി, അതിലൊന്നിൽ നിന്നും ഒരുകൊച്ചു ഫോട്ടോ താഴെവീണു, അവിടെ ഇവിടെയായി അത് പ്രാണികൾ തിന്നിട്ടുണ്ട്, അതിൽ  അവൾ സൂക്ഷിച്ച് നോക്കി. ഒരുസ്ത്രീയും പുരുഷനും അവർക്കിടയിൽ ഒരു കൊച്ചു കുട്ടിയും, രണ്ടുപേരും ചെറുപ്പക്കാരായ ഇന്ത്യാക്കാർ, ആരായിരിക്കാം, അവളുടെ ആത്മഗതത്തിനു മറുപടിപറഞ്ഞത് സോഫിയയാണ്, നീയും നിന്റെ മാതാപിതാക്കളും, അപ്പോൾ ഞാൻ ഇന്ത്യാക്കാരിയാണോ? അപ്പോൾ ഞാൻ എങ്ങനെ ഇവിടെ? അവളുടെ ചിന്ത കാടുകയറി തുടങ്ങി. വീണ്ടും അവൾ പെട്ടി പരത്തി, അതിൽ വളരെ അധികം കടലാസ് കെട്ടുകൾ കണ്ടു, പഴക്കമാർന്നവ, വർഷങ്ങൾക്ക് മുൻപേ ഉള്ള തീയതിയിൽ.  അവളുടെ ചിന്തകളിൽ ചിലന്തിവലകൾ പിണഞ്ഞു, ചിലതൊക്കെ വായിക്കാൻ അവൾ പഠിച്ചിട്ടുണ്ടെങ്കിലും അതിന്റെ അർത്ഥതലങ്ങൾ അവളെ കൊണ്ടെത്തിച്ചത്  ആശയകുഴപ്പത്തിന്റെ അഗാധ കയങ്ങളിൽ ആയിരുന്നു. രാത്രി ഏറെ ചെന്നിരുന്നതിന്നാൽ അവൾ പെട്ടിമടക്കി ഉറങ്ങുന്നതിനു തയ്യാറെടുത്തു, തണുപ്പും അവരെ ഒരു വിശ്രമത്തിനായി നിർബദ്ധിച്ചുകൊണ്ടിരുന്നു. പുലരിവെളിച്ചം വീഴുന്മുന്പേ നടാഷ ഉണർന്നിരുന്നെങ്കിലും ആശയകുഴപ്പത്തിന്റെ ശരമാരി അവളെ പിന്തുടർന്ന് കൊണ്ട് ഇരുന്നു. സോഫിയ ഉണർന്നിരുന്നില്ല, എങ്കിലും അടുക്കളയിലെ വിശാല ലോകത്തേക്ക് അവൾ ഊളിയിട്ടിറങ്ങി, പ്രഭാതകൃത്യങ്ങൾക്കിടയിലും സത്യമാറിയാനുള്ള ജിജ്ഞാസ അവളെ വേട്ടയാടിക്കൊണ്ടിരുന്നു, സ്വത്വത്തെ തേടിയുള്ള ആത്മാവിന്റെ യാത്ര, അത് ഭൂഖണ്ഡങ്ങൾക്കിടയിലെ തീർത്ഥയാത്രയാകുമോ എന്ന് ചിന്ത അവളെ ഭരിക്കാൻ തുടങ്ങി. ആ ദിവസങ്ങൾ സ്വയം നഷ്ട്ടപെട്ട സ്വസിദ്ധതയുടെ ആത്മാവിഷ്കാരമായി, അവളെ പിന്തുടർന്നു. അവിടെ നടാഷ കൂടുവിട്ടു കൂടുമാറുക എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയയിരുന്നു, യൂറോപ്പിന്റെ അതിനൂതതയിൽ നിന്നും ഒരു ഉഴിഞ്ഞുപോകൽ.

     പതിവുപോലെ മധിയാഹ്നത്തിനു ശേഷം അവൾ  ഇന്തോ-റഷ്യൻ സാംസ്കാരിക കേന്ദ്രത്തിൽ എത്തി,അന്നെത്തെ ക്ലാസ്സുകൾ അവളുടെ അവബോധതലങ്ങളെ സ്പർശിച്ചതേ ഇല്ല, അവൾ അവിടെ നിന്നും ഇറങ്ങി നടന്നു, ഉള്ളിൽ ഉമിതീയുമായി. അവിടുത്തെ പൂന്തൊട്ടങ്ങളിൽ മണ്ടി നടന്നിട്ടും അവൾക്കു ശാന്തത വന്നില്ല. ഇത് ദിവസങ്ങളോളം ആവർത്തിച്ചു, ഇതെല്ലാം അവളറിയാതെ ശ്രദ്ധിക്കുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു. അവളുടെ നൃത്ത അദ്ധ്യാപകൻ വിനയകുമാർ, ഇന്ത്യൻ നൃത്തകല റഷ്യൻകുട്ടികളിലേക്ക് അവാഹിക്കുന്ന നൃത്യഗുരു, അവിടെ ആഗുരുകുലത്തിന്റെ ഭാഗമായിട്ട് പതിനഞ്ച് വർഷങ്ങളോളമായി അയാൾ തന്നെ മറ്റ് ഗുരുക്കന്മാരോട് പറയാറുണ്ട്, നാട്യശാസ്ത്രത്തിന്റെ മർമ്മം ഗ്രഹിക്കാൻ കഴിയുന്ന ചുരുക്കം ലക്ഷണമൊത്ത സ്ത്രീരത്നങ്ങളിൽ ഒരാളാണ് അവൾ നടാഷ, പാഠങ്ങൾ ഹൃദിസ്ഥമാക്കാൻ അവൾക്ക് നിമിഷങ്ങൾ മതി, ഒരു പക്ഷെ ഇന്ത്യൻകലയുടെ ലോകപ്രതിനിധി ഇവിടെനിന്നു ജനിക്കാം. കുറച്ചുകാലമായി അവൾ ഉഴപ്പുന്നു,നാട്യകല പറയുന്നത് കൈ  എത്തുന്നടിത്തു ദൃഷ്ട്ടി എത്തണം, ദൃഷ്ട്ടി എത്തുന്നിടത്ത് മനം എത്തണം എന്നാൽ ആ കുട്ടിയുടെ മനസ്സ് അവിടെ എത്തുന്നില്ല, അത് കണ്ടുപിടിക്കണം ഇല്ലങ്കിൽ കലക്ക് നഷ്ട്ടപ്പെടുന്നത് അതിന്റെ ആത്മാവിഷ്കാരമാണ്. വിനയൻ അന്ന് നൃത്തക്ലാസ്സിന് അവധിപറഞ്ഞു അവളെയും തേടി ചെന്ന്. കൂട്ടത്തിലെ അകന്നുപോയ ആട്ടിങ്കുട്ടിയെ തേടിപോയ ആട്ടിടയനെ പോലെ. അങ്ങകലെ പൂന്തൊട്ടത്തിലെ ചാരുബഞ്ചിൽ താടിയിൽ കൈയും വച്ചു അവൾ ഇരിക്കുന്നു, അപ്പോൾ അയാൾക്ക് ഓർമ്മ വന്നത് കാളിദാസന്റെ ശകുന്തളാ വർണ്ണനയാണ്, കണ്വ തപോവനത്തിൽ അകന്നുപോയ കാന്തനേയും കാത്തിരുന്ന ശകുന്തള, ഇനി ഈ പെണ്ണും വല്ലവന്റെയും പുറകെ പോയോ? അതോ നളദമയന്തി കഥയിലേ ഹംസത്തിനെയും കാത്തിരിക്കയാണോ? അയാൾക്ക് ആകെ സംശയമായി. ചെറുപ്പത്തിന്റെ വിഹ്വലതകളിൽ യൌവനം തളച്ചിടപ്പെടുന്ന കാലമാണ്, പ്രത്യേകിച്ചും പാശ്ചാത്യസംസ്കാരത്തിൽ, യുവമനസ്സുകളുടെ സഞ്ചാരം അപഥവീഥീയിൽ ചരിക്കാൻ നിമിഷങ്ങൾ മതി.

  വിനയന്റെ മുരടനക്കമാണ് നടാഷയെ ചിന്തകളിൽ നിന്നും ഉണർത്തിയത് അവളുടെ മനസ്സ് കൂലംകഷം തന്നെ ആയിരുന്നു, അതിനാൽ ഗുരു അടുത്തു വന്നത് അവൾ അറിഞ്ഞിരുന്നില്ല, ഗുരു സാമീപ്യം അറിഞ്ഞതും അവൾ ചരണവന്ദനം ചെയ്തത് ഗുരുവിനെ നമസ്കരിച്ചു. ഉപച്ചാരങ്ങൾക്ക് ശേഷം അയാൾ അവളുടെമനസ്സിനെ മഥിക്കുന്നത് എന്താണ് എന്നായി. ആദ്യമെല്ലാം അവൾ  ഒഴിഞ്ഞുമാറി പെട്ടന്നാണ് അവളുടെ മനസ്സ് പറഞ്ഞത്, എന്തുകൊണ്ട് ഈ കടലാസ്സ് കെട്ടുകൾ ഗുരുവിനെ കാണിച്ചുകൂടാ, ഇതിലെ കാര്യങ്ങൾ ഇദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞാൽ ഒരുപക്ഷെ തന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞാലോ, പിന്നെ ആലോചില്ല അവൾ ബാഗ് തുറന്നു അതിൽ കരുതിയിരുന്ന പഴയ പേപ്പർ കെട്ടുകൾ അയാൾക്ക് നേരെ നീട്ടി. അതുകണ്ട അയാൾ പൊട്ടിച്ചിരിച്ചു, എന്താ ഇത് തന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയ ലേഖനങ്ങളോ?, കുറച്ചു നേരം നിശബ്ദയായി അതും നീട്ടി പിടിച്ചുനിന്നവൾ തലകുലുക്കി,ഗദ്ഗദകണ്ഠയായി പറഞ്ഞു, അതെ അത് തന്നെ ആയിരിക്കാം, അല്ലെങ്കിൽ മറ്റെന്തോ എന്തായാലും അത് എന്റെ അച്ഛന്റെയും അമ്മയുടെയും തന്നെ എനിക്ക് ഉറപ്പുണ്ട്, എങ്കിലും അവർ ആരെന്നറിയാൻ എനിക്ക് വായിച്ചു കേൾക്കണം നിർഭാഗ്യവശാൽ എനിക്ക് ഇത് വായിക്കാൻ കഴിയുന്നില്ല അതാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമായി എനിക്ക് തോന്നുന്നത്, പരിഹരിക്കാൻ ഒരുപക്ഷെ അങ്ങക്ക് കഴിയുമായിരിക്കും. കൈയും നീട്ടിപിടിച്ച് നിറമിഴിയുമായുളള അവളുടെ  നില്പ്പും സംസാരവും അയാളെ വല്ലാതെ ബാധിച്ചു, കടലാസ്സ് കെട്ടുകൾ കൈകളിൽ വാങ്ങി അയാൾസൂക്ഷിച്ചു നോക്കി, അത് മലയാളത്തിൽ ഉള്ള ചില വക്കീൽ നോട്ടിസ്സുകളും വ്യവഹാര പത്രങ്ങളും ആയിരുന്നു. അതിലെ തീയതികൾ എന്പതുകളുടെ അവസാനവും തൊണ്ണുറുകളുടെ ആദ്യ നാളുകളും എഴുതപ്പെട്ടവ , മുദ്രപത്രങ്ങളുടെ കാലപ്പഴക്കവും അതുതന്നെ ആയിരുന്നു സൂചിപ്പിച്ചിരുന്നത്, അയാൾ അവളുടെ മുഖത്തേക്ക് നോക്കി അവിടെ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ആയിരം തിരയിളക്കങ്ങൾ അയാൾ കണ്ടു. ശാന്തമായി വിനയൻ പറഞ്ഞു, കുട്ടി എനിക്ക് കുറച്ചു സമയം തരിക, ഇന്ന് ഇത് വായിച്ചു തീർക്കാൻ കഴിയില്ല, ഇത് ഞാൻ കൊണ്ടുപോകുകയാണ്, നാളെ ഞാൻ വിശദമായി ഇതിന്റെ ഉള്ളടക്കം പറഞ്ഞു തരാം. അവളുടെ മുഖത്തെ പ്രതീക്ഷയുടെ പ്രകാശം ഇരുണ്ടു, വിഷമത്തോടെ അവൾ പറഞ്ഞു ഗുരോ ഇത് എന്റെ മാതാപിതാക്കളുടെ അടുത്തേക്കുള്ള എന്റെ ഏക അടയാളം ആണ്, അതുംകൂടി നഷ്ട്ടപെട്ടാൽ അവൾ അർത്ഥോക്തിയിൽ നിർത്തി. വിനയൻ പ്രകാശത്തിന്റെ ഗോപുരം പണിതു ഇരുട്ടിന്റെ ഹിമാലയം തകർക്കാം എന്ന  കവിവചനവും ഉരുവിട്ട് അവളുടെ ചാരത്തുനിന്നു കടന്നുപോയി. ആരാവിൽ അവൾക്കുറക്കം വന്നില്ല കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും അവൾ രാത്രിയെന്ന മഹായാനത്തെ കടന്നു. പുലരിയിലെ പ്രകാശം ഗോപുരമായി തോന്നിയില്ല മധ്യായഹ്ന സൂര്യന്റെ തിരുനടയിൽ ഗുരുവിന്റെ മുഖത്തുനിന്നും ഉതിരുന്ന പ്രകാശ പ്രവാഹത്തിനായി അവൾ കാത്തിരുന്നു.  

        
 പൂന്തോട്ടത്തിന്റെ നിർമ്മലതതന്നെ ആണ് വിനയൻ തർജ്ജിമാക്കായി തിരഞ്ഞെടുത്തത്, ഉച്ചയുടെ ആലസ്യം കുടഞ്ഞെറിഞ്ഞു, നടാഷയും കുടെ സോഫിയയും, അവൾ പ്രതീക്ഷയിൽ ജിജ്ഞാസയുടെ ഉതുംഗശ്രംങ്ങത്തിൽ ഗുരുവിനെ കാത്തിരുന്നു. അവർക്ക് കാണാം നടവഴികളിലൂടെ കടന്നു വരുന്ന അദ്ധ്യാപകനെ അയാൾ പതുക്കെയാണ് നടക്കുന്നത് എന്നവൾക്ക് തോന്നി, അവളുടെ അമ്മയെ കണ്ടെത്തുന്ന ദിവസമാണ് ഇന്ന് അവരുടെ വിവരങ്ങൾ അറിഞ്ഞാൽ ഓടണം അടുത്തേക്ക് അവിടെ എത്തി ചോദിക്കണം എന്തിനു എന്നെ ഇത്രയും ദുരത്തെക്ക് വിട്ടെറിഞ്ഞു എന്ന്. വിനയൻ പുഞ്ചിരിച്ച മുഖവുമായി അവരുടെ അടുത്ത് എത്തി. ഉപച്ചാരങ്ങൾക്ക് ശേഷം അയാൾ പറഞ്ഞു തുടങ്ങി. നടാഷ ഇത് ഒരു ജാതവേദൻ നന്പൂരിയും അയാളുടെ ഭാര്യ ജാൻസിയും തമ്മിലുള്ള വ്യവഹാരത്തിന്റെ ബാക്കിപത്രങ്ങൾ ആണ് അതും അങ്ങ് ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേഅറ്റത്തുള്ള കൊച്ചു കേരളത്തിൽ വർഷങ്ങൾക്ക് മുൻപ് നടന്നത്, എനിക്ക്  മനസ്സിലാകാത്തത് അത് ഇങ്ങു റഷ്യയിൽ ഉള്ള കുട്ടിയുടെ കൈയിൽ എങ്ങനെ എത്തി എന്നതാണ്, അതിലെ ഏറ്റവും വലിയ അത്ഭുതം ഈ പറയുന്ന നന്പൂരി എന്റെ നാട്ടുകാരനും, പക്ഷെ ഈ കേസ്സ് നടന്നു എന്ന് സൂചനയുളള കോടതി ദൂരെയാണ്, പിന്നെ ജാൻസി ആ നാട്ടുകാരി അല്ല. കുട്ടിക്ക് ഇതുമായി എന്ത് ബന്ധം എന്നാണ് മനസ്സിലാകാത്തത്, അയാൾ പറഞ്ഞു നിർത്തി. മറുപടി പറഞ്ഞത് സോഫിയാണ്, അവൾ ജതവേദനും നടാഷയുമായുള്ള ബന്ധവും അവൾ എങ്ങനെ റഷ്യക്കാരി ആയി എന്നതും വിശദമായി അയാളോട് പറഞ്ഞു, നടാഷയുടെ ചോദ്യമാണ് സോഫിയയുടെ കഥയ്ക്ക് വിരാമമിട്ടത്, അവൾ വിനയനോട് ചോദിച്ചു, അപ്പോൾ അങ്ങക്ക് ഇദ്ദേഹത്തെ അറിയാം അല്ലെ എന്റെ പിതാവിനെ? വിനയൻ ചിരിച്ചുകൊണ്ട് പറഞ്ഞു ഒപ്പം അവൾ തലേദിവസം കൈമാറിയ കടലാസ്സു കെട്ടുകൾ തിരിച്ചു കൊടുത്ത്, ഞാൻ ഉദ്ദേശിച്ചത്, അതില്പറയുന്ന വിലാസവും നാടും എനിക്കറിയാം എന്നാണ് എന്നാൽ ജാതവേദൻ എന്ന വ്യക്തി എനിക്ക് അജ്ഞനാണ്, പിന്നെ ഒരു വഴിയുള്ളത്, അടുത്ത തവണ അവധിയിൽ പോകുന്പോൾ തിരക്കാം എന്നതാണ്. അതിനു മറുപടി കനത്ത നിശബ്ദതയായിരുന്നു. അന്ന് സായനഹത്തിൽ തത്യാനയുടെ മോബൈൽ ചിലച്ചു, മറുതലക്കൽ നടാഷ  ആയിരുന്നു, അവളുടെ വിളിയിൽ തത്യാനയുടെ മാതൃഹൃദയം ആഹ്ലദത്താൽ തുള്ളിച്ചാടി, ദിവസങ്ങള്ക്ക് ശേഷം തത്യാനയുടെ ചിരിച്ച മുഖം കണ്ടപ്പോൾ സ്വസിനിക്കൊവിന്റെ മനസ്സിൽ ആശ്വാസത്തിന്റെ തിരയിളക്കം കണ്ടു, എന്നാൽ ഫോണിലെ സംസാരത്തിനു ശേഷം അവർ അയാളെ സമീപിച്ചത് നിരാശയാർന്ന മുഖവുമായി ആണ്. അയാളുടെ ചോദ്യത്തിന് വിഷമത്തോടെ അവർ ഇങ്ങനെ മറുപടി പറഞ്ഞു, പ്രീയനെ നമ്മുടെ മകൾ ഇന്ത്യയിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നു, അവൾ ഒരിക്കലും കണ്ടിട്ടില്ലാത്ത അമ്മയെയും പിന്നെ അച്ഛനെയും തേടി, അപ്പോൾ ഇത്രകാലം വളർത്തിയ നമ്മൾ അവൾക്കരാണ്, ഇനി അവിടെ പോയാൽ ഒരുപരിചയവും ഭാഷയും അറിയാത്ത നാട്ടിൽ അവൾ എങ്ങനെ അവരെ കണ്ടു പിടിക്കും, ഓർക്കുന്പോൾ എനിക്ക് പേടിയാകുന്നു. അയാൾ അവരുടെ തോളിൽ തട്ടി, എല്ലാത്തിനും വഴിയുണ്ടാക്കാം, മേജർ സ്വാസിനിക്കൊവിൽ നിനക്ക് ഇത്ര വേഗം വിശ്വാസം നഷ്ട്ടപ്പെട്ടുവോ പ്രീയേ എന്ന് മധുരമായി ചോദിച്ചു. അവൾ എന്നും നമ്മുടെ പ്രിയപുത്രി തന്നെ എന്നാലും നീ കോരിയിട്ട ആ  മനസ്സിലെ തീ അത് അണയണ്ടേ? അത് അണഞ്ഞു കഴിയുന്പോൾ അവൾ വരും നമ്മളെ തേടി അയാൾ പറഞ്ഞു നിർത്തി.

      അന്നോഫീസ്സിൽ എത്തിയ നടാഷയെ കാത്തിരുന്നത്, പുതിയ ഒരു മിഷൻ ആയിരുന്നു, മേധാവി വിളിച്ചു കൊടുത്ത ഉത്തരവ് വായിച്ചു നോക്കുന്പോൾ അവൾക്ക് തുള്ളിച്ചാടിയാലോ എന്ന് തോന്നിപ്പോയി. കേരളത്തിലെ പ്രധാന സർവ്വകലാശാലയിൽ റഷ്യൻ പ്രൊഫസർ ആയിട്ടുള്ള നിയമന ഉത്തരവായിരുന്നു, അതും റഷ്യൻ സാംസ്കാരിക കേന്ദ്രം വഴി ഒരുവർഷത്തേക്ക്, വേണമെങ്കിൽ ഉഭയകക്ഷി സമ്മത പ്രകാരം   അത് നീട്ടികിട്ടാം കഴിവുതെളിയിച്ചാൽ, പുതുമഴയിലെ മയുഘഖത്തേപോൽ അവളുടെ  മനസ്സ് പീലിനിവർത്തി, മനസ്സിന്റെ ആഗ്രഹംപോലെ, സ്വസിനിക്കൊവ് എന്ന പഴയ സോവിയറ്റ് യൂണിയൻ  ചാരന്റെ കരവിരുത് അതിൽ പതിഞ്ഞിരുന്നു എന്നത് അവൾക്ക്  അജ്ഞാതമായിരുന്നു. നടാഷ എളുപ്പത്തിൽ വിനയനെ വിളിച്ചു, എത്രയും പെട്ടന്ന് കേരളം അതായിരുന്നു അവളുടെ  ലക്ഷ്യം അവളുടെ പിതാവിൽ എത്താൻ ഇപ്പോൾ അയാളായിരുന്നു ഒരുവഴി, ആദ്യം പിതാവിനെ കണ്ടെത്തണം, പിന്നെ ജോലി, അവൾ അവളുടെ ലക്ഷ്യം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. മോസ്കോയിൽ നിന്നും ദുബെയ് വഴി തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിൽ അവർ ഇറങ്ങുന്പോൾ നേരം പുലർന്നിരുന്നു കസ്റ്റംസ്സ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ അവർ മധ്യതിരുവിതാംകൂറിലേക്കുളള യാത്ര ട്രെയിനിലാണ് ആക്കിയത്, അവിടെയാണ് വിനയന്റെ ദേശം, യാത്രയുടെ തീരുമാനം നടാഷയുടെതും നാടിൻറെ ഭംഗി നുകരാൻ അതാണ്  നല്ല വഴി എന്ന് അവൾക്കറിയാമയിരുന്നു, വെള്ളമൂടിയ റഷ്യൻ ഗ്രാമത്തിൽ നിന്നും പച്ചപുതപ്പിന്റെ മാസ്മരികതയിൽ എത്തിയ കാഴ്ച അവളെ മത്തുപിടിപ്പിച്ചു, യാത്രയുടെ വഴികൾ നിറച്ചാസ്വദിച്ച് അവർ വിനയന്റെ നാട്ടിലെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. പിന്നെ മുച്ചക്രവാഹനത്തിൽ അയാളുടെ വീട്ടിലേക്ക്. അവിടുത്തേ പഴമയിൽ ചാലിച്ച പുതുമയുടെ ഗന്ധം അവളെ  വല്ലാതെ ആകർഷിച്ചു. യാത്രയുടെ ക്ഷീണവും പ്രതീക്ഷയുടെ ആവേശവും കാരണം വിനയന്റെ ഭാര്യഒരുക്കിയ ഭക്ഷണവും കഴിച്ചു അവൾക്കായി നല്കിയ മുറിയിൽ അവൾ ഉറങ്ങി ബാക്കി പകലും പിന്നത്തെ രാത്രിയും അഗാധമായി,കുറെ നാളുകൾക്കു ശേഷം. ഉദയസൂര്യന്റെ കിരണങ്ങൾ ജനാലവഴി അവളെ തഴുകിയപ്പോൾ അവൾ ഉണർന്നു. തുറന്ന വാതിലിൽ ശുഭ്രവസ്ത്രധാരിയായി നെറ്റിയിൽ ചന്ദനവും അണിഞ്ഞ് അവളെ പ്രതീക്ഷിച്ചപോലെ നിൽപ്പുണ്ടായിരുന്നു വിനയന്റെ ഭാര്യ അഞ്ജലി ഒപ്പം രണ്ടു വികൃതി കുടുക്കകളും അവളുടെ തിടുക്കം താമ്രപർണി മനയായിരുന്നു, ജാതവേദന്റെ ഇല്ലം, പ്രഭാതകൃത്യം കഴിഞ്ഞു യാത്രക്കായി ഒരുങ്ങിയ അവളോട് അഞ്ജലിപറഞ്ഞു, ചേട്ടൻ രാവിലെ ഇല്ലത്തേക്ക് പോയിട്ടുണ്ട്, ഉടനെ വരും. കാര്യങ്ങൾ അറിഞ്ഞിട്ടുപോരെ അവിടെക്കുള്ള യാത്ര, അവൾക്കും അതുതന്നെ ആണ് ശരി എന്ന്. പ്രതീക്ഷയുടെ മനക്കോട്ടകളുമായി അവൾ ആ പൂമുഖത്തു കാത്തിരുന്നു വിനയനെയും നോക്കി കുടെ അഞ്ജലിയും. ഉച്ചവെയിലിന്റെ തീഷ്ണതയുമായി വിനയൻ തിരിച്ചെത്തി, അയാളുടെ മുഖം അസ്തമനത്തിന്റെ ഇരുൾ വീണതായിരുന്നു. നടാഷയുടെ ചോദ്യംനിറഞ്ഞ മുഖത്തേക്ക് നോക്കി അയാൾ പറഞ്ഞു ഇല്ലം അവിടെ തന്നെ ഉണ്ട് ജാതവേദൻ അങ്ങനെ ഒരാളെ ആർക്കും അറിയില്ല, ജാൻസിയെയും. അവിടെ എത്താൻ ഒരു പതിനഞ്ച് കിലോമീറ്റർ പോകണം, അപ്പോൾ തന്നെ അവിടെ പോകാൻ അവൾ തയ്യാറായിരുന്നു, എന്നാൽ അഞ്ജലിയുടെ ഇടപെടൽ രംഗം തണുപ്പിച്ചു. ഉച്ച് യൂണിന് ഇരുന്ന നടാഷയുടെ മുഖം വിഷാദത്തിന്റെ ചമയം തേച്ചിരുന്നു, അവളുടെ വിഷമത്തെ അലിയിച്ചത് അഞ്ജലിയുടെ  വാക്കുകൾ ആണ്. മോളെ ഒറ്റപെടിലിന്റെ വേദന അതുവളരെ വലിയതാണ്, അതും പെട്ടന്നൊരുദിവസം അന്നുവരെ ഉണ്ടായിരുന്നതെല്ലാം പെട്ടന്ന് ഇല്ലാതാവുക അവിടെനിന്നു തിരിച്ചുവരണം നമുക്കുമാത്രമായി,അതിനുതാങ്ങായി ഞങൾ ഉണ്ടാകും കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടെത്താൻ കഴിയും കഴിയണം പക്ഷെ  ദൈവം നല്കുന്ന സമയം വരെ കാത്തിരുന്നേ മതിയാകൂ. അഞ്ജലിയുടെ വാക്കുകളിലെ ശക്തി അവളുടെ വിഷാദം അലിയിച്ചുകളഞ്ഞു, കണ്ണിൽ വീഴാൻ വെന്പിനിന്ന തെളിനീർ മുത്തുകളെ ദുപ്പട്ടയുടെ തുന്പുകളാൽ ഒപ്പി അവൾ  ആഹാരം കഴിച്ചു തീർത്തു. 

                വെള്ള വിരിച്ചപോലെയുള്ള അങ്കണം അവിടെ ഇവിടെയായി ചില കരിയിലകൾ, പടിഞ്ഞാറെ ചരുവിലെ  പോക്കുവെയിലിന്റെ പൊൻശോഭ തട്ടി തിളങ്ങുന്ന ഇലകളും ശിഖരങ്ങളും ഇടയിലൂടെ പാളിവീഴുന്ന കിരണങ്ങൾ മുറ്റത്തിനും സ്വർണ്ണവർണ്ണം നല്കുന്നു. തെക്കുപടിഞ്ഞാറെ മൂലയിൽ മരങ്ങളാൽ നിബിഡമായ സർപ്പക്കാവ്, മരശിഖരങ്ങളിൽ പിണഞ്ഞു കയറിയ വള്ളികൾ കാഴ്ചക്ക് പെരുംപാന്പിനെ പോലെ തോന്നിക്കുന്നു. വടക്കേ തൊടിയില നിറയെ ഫലവൃക്ഷങ്ങൾ പിന്നെ വാഴയും പച്ചകറികളും, തൊടികളിൽ അവിടെ ഇവിടെയായി പുൽനാന്പുകൾ കിളിർക്കുന്നുണ്ട്, പ്രതാപത്തിന്റെ ചിഹ്നങ്ങൾ അവിടെ ഇവിടെ കാണുനുണ്ടങ്കിലും എന്തോ എവിടെയോ ചില പോരായ്മകൾ ഉള്ളതുപോലെ വിനയന്മാഷിനു തോന്നി. വണ്ടി നിർത്തി ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ഒരു വഴിപോക്കൻ എതിരെ വന്നു, എന്തെങ്കിലും ചോദിക്കും മുൻപേ ആയാളുടെ ശബ്ദം കാതിൽ വീണു, ഇല്ലത്തെകാകും അല്ലെ? ആത്തേരമ്മ സന്ധ്യാവന്ദനം തുടങ്ങാൻ ഇനി അധിക നാഴിക ഇല്ല വേഗം ചെന്നോളൂ എന്ന് പറഞ്ഞു അയാൾ നടന്നു. മുന്നിൽ തലയുയർത്തി നില്ക്കുന്നു താമ്രപർണ്ണി മന, പഴയകാല പ്രതാപം വിളിച്ചോതുന്ന പൂമുഖം, ചുറ്റും കൈവരികളും വലിയ ചിത്രപണികളുള്ള തേക്കിൻ തടിയിൽ തീർത്ത തൂണുകൾ, വിശാലമായ പൂമുഖത്തിനു പിന്നിൽ ഉയർന്ന പടികൾ ഉള്ള പ്രധാന വാതിൽ,എങ്കിലും എവിടെയും പഴമ തിങ്ങി നിൽക്കുന്ന തോന്നൽ, കാലം പിടിച്ചു നിർത്തിയപോലെ, പണ്ട് അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട് കൊല്ലിനും കൊലക്കും രാജാവിൽനിന്നു തിട്ടുരം കിട്ടിയ തറവാടാണ് എന്ന് തേക്കൻ കേരളത്തിൽ നാടുവാഴിത്തം ഉള്ള  ചുരുക്കം ചില ബ്രാഹമണ തറവാടിൽ ഒന്ന്, ചെറുപ്പത്തിൽ മുത്തശ്ശിയുടെ മടിയിൽ കിടന്നും ഒരുപാട് കഥകൾ കേട്ടിരിക്കുന്നു, എങ്കിലും ഇവിടെ വരുന്നത് ആദ്യമാണ്. അഞ്ജലിയും നടാഷയും പുതിയ കാഴ്ചകൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും ആസ്വദിക്കുകയുമാണന്ന് അവരുടെ മുഖം വിളിച്ചോതുന്നു. അതിൽ നടാഷയുടെ മുഖം  കൌതുകം കൊണ്ട് ഏറെ വിടർന്നിരുന്നു. പൂമുഖത്തിനടുത്തെത്തിയതും തോളിൽ തോർത്തും അരയിൽ മുണ്ട് മാത്രം ഉടുത്ത ഒരാൾ അവർക്ക് മുന്നിൽ എത്തി, അയാളുടെ മുഖത്ത് കുറെ ചോദ്യങ്ങൾ തിങ്ങി നിൽക്കുംപോലെ വിനയന് തോന്നി അയാളിൽ നിന്നും ചോദ്യങ്ങൾ ഉയരും മുൻപേ വിനയൻ മാഷ് പറഞ്ഞു ഞങ്ങൾക്ക് ജാതവേദൻ തിരുമേനിയെ ഒന്ന് കാണണമായിരുന്നു. അയാളുടെ മുഖം വല്ലാതെ ചുരുങ്ങുന്നത് അവർ കണ്ടു, പിന്നെ നാടൻ ശൈലിയിൽ  അയാൾ ചോദിച്ചു നിങ്ങൾക്ക് വഴി തെറ്റി ഒന്നും ഇല്ലല്ലോ? പെട്ടന്ന് വിനയന്മാഷ് ചോദിച്ചു, എന്തെ തിരുമേനിയുടെ ഇല്ലമല്ലേ? അദ്ദേഹമിവിടെ ഇല്ലേ? അവിടുത്തെ കാര്യക്കാരൻ ആണെന്ന് തോന്നിയ കുറിയ മനുഷ്യൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, അതെ അദ്ദേഹത്തിൻറെ ഇല്ലം തന്നെ എന്നാൽ കഴിഞ്ഞ ഇരുപതോളം വർഷമായി അദ്ദേഹത്തെ തേടി ആരെങ്കിലും ഇവിടെ വന്നിട്ട്, അദ്ദേഹവും. അവസാമായി  ഇവിടുന്നു പോയിട്ട് പത്തിരുപത്തഞ്ചു വർഷമെങ്കിലും ആയി, ഇപ്പോൾ എവിടെ ഉണ്ടന്ന് അദ്ദേഹത്തിന് മാത്രമറിയാം, ഇവിടെ വഴിയിൽ കണ്ണും നട്ട് ഇരിക്കുമായിരുന്ന ആത്തേമ്മ മാത്രമേ ഉള്ളു, എന്നെങ്കിലും ആ ശ്വാസം നിലക്കുന്പോൾ അന്ത്യക്രിയ ചെയ്യാൻ ഏകപുത്രൻ വരും എന്നവിശ്വാസം മുറുകെ പിടിക്കുന്ന അമ്മ. ഇപ്പോൾ അവിടുത്തെക്കും ആ  വിശ്വാസം നഷ്ട്ടപെട്ടു. വലിയ പഠിപ്പും വിവരവുമുള്ള ആളിന് അമ്മയുടെ പ്രാർഥന മാത്രം കേൾക്കാൻ ചെവിയില്ല, കമ്മ്യൂണിസ്റ്റ്കൾക്ക് അച്ഛനും അമ്മയും പാടില്ലാനുണ്ടോ? അയാൾ ആരോടെന്നില്ലാതെ ചോദിച്ചു, ഗോവിന്ദാ!!! പുറത്ത് ആരോ വന്നു എന്ന് തോന്നുന്നു പോയി   നോക്കുക, വല്ല അത്യാവിശ്യയകാർ ആണെങ്കിൽ കയറി ഇരിക്കാൻ പറയുക, എന്നാ സ്ത്രീ ശബ്ദം ആശരീരിപോലെ ഉള്ളിൽ നിന്ന് കേട്ടു. ശരി അന്പ്രാട്ടിയെ എന്ന് പറഞ്ഞുകൊണ്ട് അയാൾ ഇരിക്കാൻ ക്ഷണിച്ചു. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊച്ചന്പ്രായെ കാണാൻ വന്നു എന്ന് പറയണ്ട അതുകേൽക്കുന്പോൾ വിഷമമാകും, ഈ കുട്ടിയുടെ മങ്ങലക്കാര്യം വിചാരിക്കാൻ വന്നു എന്ന് പറഞ്ഞാൽ മതി, ആത്തെമ്മക്ക് ചില ജോതിഷം ഒക്കെ ഉണ്ട് ഇവിടുത്തുകാർക്ക് വലിയ വിശ്വാസമാണ്, എന്തെകിലും ദക്ഷിണ കൊടുത്തിട്ട് അങ്ങ് മടങ്ങുക ഒരപേക്ഷയാണ്, അത്രയും പറഞ്ഞിട്ട് അയാൾ പിന്നാംപുറത്തേക്ക് നടന്നു. അവർ പുമുഖത്തിനു താഴെ ചാവടിയിൽ കയറി ഇരുന്നു, അവിടെ നിന്ന് നോക്കിയാൽ പൂമുഖ ചുവര് നന്നായി കാണാം, നിരത്തിവച്ച പഴയ ഫോട്ടോകൾ, അതിൽ ഏറെയും തറവാട്ടിലെ മുൻ തലമുറക്കാർ എന്ന്  ഒറ്റ നോട്ടത്തിൽ മനസ്സിലാകും പിന്നെ മാക്സ്സും ഏഗൽസ്സും പിന്നെ കൃഷ്ണപിളളയും ഒപ്പം ഒരു സുമുഖനായ ചെറുപ്പക്കാരനും, അതിൽ സുക്ഷിച്ചുനോക്കിയിട്ട് നടാഷ റഷ്യനിൽ പറഞ്ഞു അത് തന്നെ എന്റെ പപ്പാ എന്ന് വിനയന്മാഷ് ആ മുഖത്തേക്ക് അർത്ഥഗർഭമായി നോക്കി.

       അല്പ്പസമയം കഴിഞ്ഞു പൂമുഖ വാതിൽ തുറന്നു കൃശഗാത്രിയും തേജോമയിയുമായ ഒരു മുത്തശ്ശി ഇറങ്ങി വന്നു. വെളുത്തു നീണ്ട മുടിയിഴകൾ, സ്വർണ്ണ വർണ്ണം, മുഖത്തു പുഞ്ചിരി വിരിയുന്പോൾ ചന്ദ്രബിംബം നിലാപൊഴിക്കുന്പോൾ ഉള്ള തേജസ്സ് തന്നെ അവർ മുന്നുപേരും അറിയാതെ എഴുനേറ്റുപോയി പിന്നെ ശിരസ്സ് നമിച്ചു വണങ്ങി നിന്നു. മുത്തശ്ശിയിൽ നിന്നും ശബ്ദം ഉയർന്നു, നിങ്ങൾ വളരെ ദൂരെ നിന്നും വരികയാണല്ലേ? അകന്നുപോയ പ്രിയപ്പെട്ടവരേ തേടി, അവർ കാണാമാറയത്താണല്ലേ? വിഷമിക്കേണ്ട എല്ലാം വെളിവാകും അതിനു ഇനിയും കുറെ സമയം പിടിക്കും, ധൃതി പിടിച്ചിട്ടു ഒരുകാര്യവും ഇല്ല. സന്ധ്യക്ക് മുൻപേ മടങ്ങുക, അത്രയും ആജ്ഞാശബ്ദത്തിൽ പറഞ്ഞിട്ട്, ഇത്രയും കൂടി കുട്ടിച്ചേർത്തു ഇത് ലക്ഷണം പറയുന്നതാണ്, അതിനെ അനുസരിക്കുക, മന്ദഹസിക്കുന്ന മുഖത്തേക്ക് നോക്കി നിന്നു വിനയൻ മാഷ്. എന്നാൽ നടാഷയുടെ കണ്ണുകൾ ആ ജീവസുറ്റ ഫോട്ടോയിൽ ആയിരുന്നു. മുത്തശ്ശി പിന്നെയും ചോദിച്ചു, കുട്ടിക്കറിയുമോ ആ ആളെ? എന്റെ മകനാണ്, വലിയ അറിവുളളവൻ, മഹാനാകും എന്നാ ജാതകത്തിൽ പക്ഷെ ഇല്ലത്ത് നിന്നും അകന്നു ജീവിക്കാനയോഗം. ജാതകഗുണം മാറ്റാൻ പറ്റില്ലല്ലോ. കാലങ്ങളായി അങ്ങ് റഷ്യയിലാ, അമ്മയെക്കാണാനും സമയമില്ല. വരും ഈയുളളവളുടെ കാലം കഴിയുന്പോൾ വിശ്വം മുഴുവൻ വളർന്ന ആദി ശങ്കരൻ വന്നില്ലേ? അതുപോലെ അയാളും വരും. അത്രയും പറഞ്ഞിട്ട് അവർ ഇല്ലത്തിനകത്തെക്ക് തിരിച്ചുപോയി. മടിച്ചു നിന്ന അവരുടെ അടുക്കലേക്കു കര്യസ്ഥൻ പിന്നെയും വന്നു, നിൽക്കേണ്ട ഇനി നിന്നിട്ട് ഒരുകാര്യവും ഇല്ല, തിരിച്ചുപോകുക, ഇനി ആ വാതിൽ തുറക്കില്ല, എന്തെങ്കിലും അറിയണമെങ്കിൽ നാളെ വരിക, ഇവിടെ അല്ല, ആ മുക്കിലെ കളത്തട്ടിൽ ഗോവിന്ദൻ അവിടെകാണും രാവിലെ കൃത്യം പത്തുമണിക്ക്, എന്ന് പറഞ്ഞു അയാളുടെ മുറുക്കാൻ കറ തിന്ന പല്ലുകാട്ടി ചിരിച്ചു

  ശീതീകരിച്ച മുറിയിൽ ഇരുന്നപ്പോൾ ഗോവിന്ദന് വലിയ കുളിരുതോന്നിച്ചിരുന്നു, അതുകണ്ട വിനയന്മാഷ് ചോദിച്ചു, ഗോവിന്ദേട്ടന് തണുപ്പുമാറ്റാൻ എന്താ വേണ്ടത്? കുഞ്ഞിന്റെ ഇഷ്ട്ടം, ഗോവിന്ദൻ ഇവിടെ ആദ്യമായിട്ടാ ഗോവിന്ദന് രണ്ടുകുപ്പി അന്തി അതാ പതിവ് പിന്നെ തലയില് മുണ്ടും കെട്ടി, അത്രയും പറഞ്ഞിട്ട് അയാൾ നാണത്തോട് വിനയന്റെ മുഖത്തുനോക്കി നവോഢയെപ്പോൽ ചിരിച്ചു. ഇവിടെ അന്തിയും പുലരിയും ഒന്നും കിട്ടില്ല നല്ല ചുടൻ സാധനം കിട്ടും ഒന്ന് വലിച്ചാൽ പിന്നെ തണുപ്പ് അറിയുകയേ ഇല്ല. അതുകേട്ടപ്പോൾ അയാളുടെ നാണം കുടി. അകത്തേക്ക് കടന്നുവന്ന സപ്പ്ലയറോട് വോഡ്ക്കയാണ് വിനയൻ മാഷിന് പറയാൻ തോന്നിയത് എല്ലാം റഷ്യൻ ടച്ചു തന്നെ ആയിക്കോട്ടെ എന്നു മനസ്സുപറഞ്ഞു, പിന്നെ  മനസ്സിലെ രഹസ്യങ്ങൾ പുറത്തു വരാനും അതാ നല്ലത്, കൊണ്ടുവച്ച് ഗ്ളാസ്സിൽ നാരങ്ങയും പിഴിഞ്ഞു വോഡ്കയും ഇളനീരും കൂട്ടി, ഒരുപെഗ്ഗു റെഡിയായപ്പോൾ ഗോവിന്ദന്റെ മുഖം പുന്നെല്ലുകണ്ട പെരുംച്ചാഴിയുടെത് പോലെയായി, അനുവാദം കിട്ടിയതും ഗോവിന്ദന്റെ  ഇടതുകൈയുടെ രണ്ടു വിരലുകൾ മുക്കിന്റെ ഇരുവശവും അമർന്നു ഇതുകണ്ട വിനയൻ മാഷിനു ചിരിയടക്കാൻ കഴിഞ്ഞില്ല. അയാൾ പറഞ്ഞു, ഗോവിന്ദേട്ടാ ഇത് നാടൻ വാറ്റല്ല, അതിന്നാൽ രൂക്ഷ ഗന്ധവും ഇല്ല, എന്നാലും കുഞ്ഞേ ഗോവിന്ദന്റെ  ചില ശീലങ്ങൾ അത് ഗുരു പരന്പരയായി കിട്ടിയതാണ് അത് മാറ്റാൻ പറ്റൂല കാരണവന്മാർ കോപിക്കും, എങ്കിൽ ആയിക്കൊളൂ എന്നായി അയാൾ.  മുക്കുപൊത്തി ഗോവിന്ദൻ തയ്യാറെടുത്തു, വലതുകൈയുടെ ചുണ്ടുവിരലും തള്ളവിരലും കൂട്ടി പിടിച്ചു അത് ഗ്ലാസിൽ മുക്കി ഗ്ലാസ്സിന്റെ നാലുപാടും തെറിപ്പിച്ചു, പിന്നെ മുകളിലേക്ക് നോക്കി മുക്ക് അമർത്തി പിടിച്ചു, വായതുറന്നു ഒറ്റവലി, പിന്നെ പെട്ടന്ന്, മുന്നിലെ പാത്രത്തിലെ ടാച്ചിങ്ങ്സ്സിൽ കയിട്ടു നീണ്ടനാക്കിനെ പുളകിതനാക്കി, വിനയൻ മാഷിനെ നോക്കി ചോദ്യഭാവത്തിൽ ഇരുന്നു, വിനയൻ ഒരു ഗ്ലാസ്സിനുകൂടി, ചൂട് പകർന്നു. ഒരു തനിയാവർത്തനം കുടി കഴിഞ്ഞു, ഗോവിന്ദൻ പതുക്കെ നിവർന്നു, പിന്നെ വിമ്മി വിമ്മി കരയാൻ തുടങ്ങി എല്ലാം കണ്ടുകൊണ്ടു വിനയൻ മാഷും. അൽപ്പസമയത്തെ വിങ്ങി പൊട്ടലിനു ശേഷം ഗോവിന്ദൻ പറഞ്ഞു തുടങ്ങി, മാഷിനു അറിയാമോ, ഇങ്ങനെ ഇരുത്തി ഈ ഗോവിന്ദനെ കുടിപ്പിച്ചിട്ടുള്ളത് എന്റെ കുട്ടൻ തന്പുരാൻ മാത്രം, പിറവിയിൽ തുടങ്ങിയ കൂട്ടായിരുന്നു, ഗോവിന്ദനു കുട്ടൻ തന്പുരാൻ എനിക്കറിയാവുന്നതുപോലെ  തന്പുരാനെ മറ്റാർക്കും അറിയില്ല, എന്നെ മനുഷ്യനായി കണ്ട മഹാനാണ്, ഞങ്ങൾ അവസാനം കൂടിയതും ഇവിടെ ഇതേ മുറിയിൽ. നാഷണൽ ഹൈവയിലെ ഈ ഹോട്ടലിനു ഒരുപാട് കഥകൾ പറയാനുണ്ട്, പ്രത്യേകിച്ചു കേരളത്തിലെ കംമ്മ്യുണിസ്സ്റ്റ് മുന്നേറ്റത്തിന്റെ തയ്യാറെടുപ്പിന് മൂശയായ തെക്കൻ കുട്ടനാടിന്റെ കിളിവാതിൽ, അതുകൊണ്ട് തന്നെ   തന്പുരാന് ഇവിടെ സൌഹൃദവലയങ്ങൾ ധാരാളം. നാട്ടിലെത്തിയാൽ ഗോവിന്ദനുമായി ഇവിടെ എത്തും, ചർച്ചകൾ തീരുമാനങ്ങൾ പിന്നെ സേവയും, സൌഹൃദ സംഗമവും ഭാവിയുടെ നിലപാടുകൾ പ്രസ്ഥാനത്തിന്റെ വളർച്ച ഒഴിച്ചുകൊടുക്കാൻ ഈ ഗോവിന്ദനും.അവർ പറയുന്നത് പലതും ഗോവിന്ദനു മനസ്സിലാകാറില്ല, എങ്കിലും വലിയകാര്യങ്ങൾ ആണന്നു അയാള്ക്ക് ഉറപ്പായിരുന്നു, തന്പുരാൻ  ഗോവിന്ദന്റെ ദൈവവും സുഹൃത്തും സതീർത്ഥ്യനും വഴി കാട്ടിയും ആയിരുന്നു. അവസാന വരവ് അന്ന് ഒറ്റക്കായിരുന്നു, ഈ മുറിയിൽ അന്ന് അദ്ദേഹം കഴിച്ചിരുന്നില്ല, കുടെ കൂട്ടുകാരും ഇല്ലായിരുന്നു, എന്നാൽ ഗോവിന്ദന് വയറുനിറയെ വാങ്ങിനല്കി, കുടെ ഇരുന്നു ഇതുപോലെ ഒഴിച്ചു നല്കി എന്റെ പോന്നുതന്പുരാൻ, തേജസ്സുറ്റ മുഖം അന്ന് കൂടുതൽ ദീപ്തമായിരുന്നു. ഗോവിന്ദന്റെ മനസ്സ് അപ്പോൾ മന്ത്രിച്ചു, മന്നവേന്ദ്രാ വിളങ്ങുന്നു തിങ്കളെപ്പോൽ നിന്മുഖം. അന്ന് വാങ്ങി തന്നതും ഇതുതന്നെ അന്ന് പറഞ്ഞത് റഷ്യയുടെ തേൻ ആണ് ഇത് എന്ന്. അത് മിഥുനം കർക്കിടക മാസത്തിലെ ഒരു സന്ധ്യ. സേവ കഴിഞ്ഞ് അർദ്ധരാത്രി ആയിരുന്നു ഇറങ്ങുന്പോൾ കുട എടുത്തിരുന്നില്ല. സൈക്കിളിൽ ആ രാത്രി, പതിവിനു വിപരീതമായി, അദ്ദേഹമാണ് ചവിട്ടിയിരുന്നത്, മഴയത്രയും നനഞ്ഞു ആരാത്രിയിൽ തിരിച്ചു ഇല്ലം വരെ. തന്പുരാൻ വിഷണ്ണൻ ആയിരുന്നു, ആത്മാവിൽ സങ്കടം നിറഞ്ഞപോലെ, പ്രിയപ്പെട്ടത് എന്തോ കൈമോശം വന്ന കുട്ടിയെപ്പോലെ, എന്നും ആത്മാവിൽ തോട്ടുനടന്ന ഗോവിന്ദന് അറിയാം പകലുപോലെ പക്ഷെ ഒന്നും  അങ്ങോട്ട് ചോദിയ്ക്കാൻ പാടില്ല, എല്ലാം പറയുന്പോൾ കേട്ടോണം. ആ യാത്രയിൽ പാടി ഒരുപാട് കവിതകൾ വയലാറിന്റെ വൈലോപ്പള്ളിയുടെ പിന്നെ അവസാനം ചങ്ങന്പുഴയുടെ രമണനും. മഴയെ പ്രേമിച്ച ജലത്തെ തന്നിലേക്ക് ആവഹിച്ച മനുഷ്യസ്നേഹി. ആ രാത്രി ഉറങ്ങിയിരുന്നില്ല, തെക്കിനിയുടെ മച്ചിൽ വിളക്കെരിഞ്ഞു പുലരും വരെ അതിരാവിലെ സൈക്കളുമായി വരാൻ ഉത്തരവുണ്ടായിരുന്നു. തിരുവന്തപുരത്തെക്ക് അത്യാവിശ്യം പോകണം എന്നുപറഞ്ഞു, കാലവർഷത്തിന്റ തണ്ഡവമാർന്ന ദിവസമായിരുന്നു അത് മഴയുടെ ശക്തിയിൽ എങ്ങും മൂടൽ മഞ്ഞു പുതച്ചിരുന്നു, മുകളിൽ കറുത്തിരുണ്ട ആകാശവും എങ്ങും മഴയുടെ ആരവവും കാറ്റിന്റെ ശീല്ക്കാരവും തണുപ്പും മാത്രം, എന്നിട്ടും യാത്രക്കൊരുങ്ങിയതുകണ്ട് ചോദിച്ചതാണ് നാളെ പോരെ എന്ന്, എന്തോ അത്യാവശം ഉണ്ടന്നും നാളെ തലസ്ഥാനത്തുകണേണ്ടത് പ്രധാനമാണെന്നും പറഞ്ഞു പിന്നെ താമസ്സിച്ചില്ല, സൈക്കളിൽ ബസ്സ് സ്റ്റോപ്പുവരെ കൊണ്ടുവിട്ടു, ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്നു  കണ്ണിൽമറയും വരെ കൈവീശിയ ആരൂപം ഇന്നും മനസ്സിൽ നിന്നു മായുന്നില്ല. അപ്പോൾ പറഞ്ഞിരുന്നു പാർട്ടി കൊടുത്ത പുതിയ ഉത്തരവാദത്തെപ്പറ്റി, അങ്ങ് റഷ്യയിൽ, എത്ര ജോലിത്തിരക്കായാലും അമ്മയെ വന്നു കാണേണ്ടേ, ഇല്ല വരും ഇന്നലങ്കിൽ നാളെ, അതുവരെ അത്തെമ്മ കാത്തിരിക്കും പൊന്നോമന പുത്രനുവേണ്ടി. 

           ഗോവിന്ദൻ പറഞ്ഞ കാര്യങ്ങൾ നടാഷയോട് പറഞ്ഞപ്പോൾ അവളുടെ മുഖം വിഷദഛവിയാൽ കറുത്തു, മുഖത്തെ ജലാശയങ്ങൽ നിറഞ്ഞു, തുളുന്പാൻ വെന്പി. അവളുടെ ജന്മ രഹസ്യം മാരീചനെപ്പോലെ പായുകയാണ്, കൈയിൽ കിട്ടി എന്നാകുന്പോൾ കുതറി പായുന്നു. അവളുടെ പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞു. അപ്പോൾ ആരായിരിക്കും അമ്മ, അച്ഛന്റെ വിവാഹത്തെപറ്റി, ഉറ്റ സുഹൃത്തും അനുചരനും ആയ ഗോവിന്ദനും അറിയില്ല പിന്നെ? ജന്മം അവളുടെ മുൻപിൽ ഒരു സമസ്യ രൂപത്തിൽ നിന്ന്. ഇനി തന്റെ പിതാവ് ജാതവേദൻ തിരുമേനി അല്ലെ? അപ്പോൾ ആ ഫോട്ടോ? അത്രയും ആയപ്പോൾ അവളുടെ നിയന്ത്രണം വിട്ടു മുഖം പൊത്തി അവൾ മുറിയിലേക്ക് പാഞ്ഞു, ഒപ്പം അഞ്ജലിയും അവളുടെ ആശ്വാസ വാക്കുകൾ ഫലം കണ്ടില്ല, അവൾ പറഞ്ഞു,കുട്ടിയെന്തിനാ കരയുന്നത്, ആരുമില്ല എന്നാ ചിന്ത വേണ്ട ഞങ്ങളുടെ മൂത്തമകളായി ഇവിടെ കഴിയാം, നടാഷ മുഖം തുടച്ചുകൊണ്ട്, അഞ്ജലിയെനോക്കി, എനിക്ക് അനഥത്വത്വം ഇപ്പോൾ ഒരുശീലമായി, ഈ ലോകത്ത് ജീവിക്കാൻ അത് ഒരു തടസ്സവും അല്ല, എങ്കിലും എന്റെ സ്വത്വം അറിയാനുള്ള ആകാംഷ, ആത്രമാത്രം, പിന്നെ പിറവി തന്നിട്ട് വഴിയിൽ ഉപേക്ഷിച്ചവരോട് ഒരുചോദ്യവും എന്തിന്? എന്ന്, ഇന്നലെ വരെ എല്ലാം ഉണ്ടായിരുന്നവളാണ് ഞാൻ, എന്റെ പിറവിക്കു കാരണമായവർ ഇന്നൂ നല്ലജീവിതം നയിക്കുന്നുണ്ടാകം, അവർ എന്നെ അംഗീകരിക്കുകയും ഇല്ല, എങ്കിലും ആ ഉത്തരം അത് കിട്ടിയില്ലങ്കിൽ ഇനിയുള്ള ജീവിതത്തിൽ എന്നെ അത് പിന്തുടർന്ന് കൊണ്ടേ ഇരിക്കും. വിനയൻ മാഷ് അപ്പോൾ അവിടേക്ക് കയറി വന്നു. എന്താണ് നടാഷയുടെ അടുത്ത ഉദ്ദേശ്യം, ജോലിക്ക് കയറുന്നോ അതോ തിരിച്ചു നാട്ടിലേക്കോ? കേരളത്തിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ ഒരുമാസം അതുകഴിഞ്ഞു ഒന്നിച്ചു തിരിച്ചുപോകാം, എല്ലാം കുട്ടിയുടെ തീരുമാനം. അവൾ കുറച്ചുനേരം ആലോചിച്ചു, ഇല്ല തിരിച്ചു പോകുന്നില്ല, ജോലിക്ക് കയറുക തന്നെ. ഒരുവർഷം എന്തായാലും പഴയജോലി എത്ര കാലം കഴിഞ്ഞാലും തിരിച്ചുകിട്ടും പിറന്ന നാട്ടിൽ കുറച്ചുകാലം കഴിയുക തന്നെ. അവൾ പറഞ്ഞു. ജോലി അങ്ങ് തലസ്ഥാനതാണ്, അപ്പോൾ അടുത്താഴ്ച തന്നെ പോകാം, ഞങ്ങള്ക്കും കുട്ടികൾക്കും ഒരു നാടുകാണലും ആകും. ചേട്ടാ അപ്പോൾ  നടാഷയുടെ താമസവും മറ്റും ചേച്ചിയമ്മയുടെ അടുത്താകാം, അല്ലേ അഞ്ജലിയുടെ താണ് അഭിപ്രായം. അതെ അതുതന്നെ ആണ് ഞാൻ ആലോചിച്ചതും,വിനയൻ പറഞ്ഞു. അറിയുമോ നടാഷ, ചേച്ചിയമ്മ അവർ ഒരുവലിയ നർത്തകിയാണ് എന്നാൽ ഇപ്പോൾ പെർഫൊമൻസ് ഇല്ല പകരം കുറെ കുട്ടികളെ പഠിപ്പിക്കയാണ്, ഒരു വലിയ വിദ്യാലയം, സമൂഹത്തിന്റെ നനാതുറയിൽ ഉള്ള കുട്ടികളും ഉണ്ട്. എല്ലാ ഇന്ത്യൻ നൃത്ത ശൈലികളും പഠിപ്പിക്കുന്ന ഒരു വിശ്വവിദ്യാലയം. അവിടുത്തെ ഏറ്റവും വലിയ വിശേഷം കഴിവുള്ള എന്നാൽ അതിനുമുടക്കാൻ പണമില്ലാത്ത കുട്ടികളെ ഒരു ചിലവും വാങ്ങാതെ പഠിപ്പിക്കുന്നു എന്നതാണ്, താമസമുൾപ്പെടെ, സ്കുളിനോട് ചേർന്ന് ഒരുവലിയ ഹോസ്റ്റലും നടത്തുന്നുണ്ട് ചേച്ചിയമ്മ, റഷ്യയിലേക്ക് വരും മുൻപ് വിനേയേട്ടൻ അവിടുത്തെ അദ്ധ്യപകൻ ആയിരുന്നു, അവിടെത്തന്നെയാണ്, ഞങ്ങൾ കണ്ടുമുട്ടിയതും. കുട്ടിക്ക് ആ ഹോസ്റ്റലിൽ താമസിക്കാം, ജോലിക്കുകേറേണ്ട കോളേജും, അടുത്തുതന്നെ. അഞ്ജലി പറഞ്ഞു നിർത്തി. വിനയൻ മാഷിനും അതുതന്നെ ആയിരുന്നു അഭിപ്രായം, കൂട്ടത്തിൽ നടാഷയുടെ നൃത്ത പഠനവും തുടരാം, ചേച്ചിയമ്മയുടെ ശിക്ഷണം കുട്ടിയുടെ കഴിവുകൾ കൂടുതൽ തെളിയിക്കുകയും ചെയ്യും. അയാൾ കണക്കു കൂട്ടി.

 തിരുവന്തപുരം രാജവീഥിയുടെ ഓരങ്ങൾ കൊച്ചുകുട്ടികളുടെ കൌതുകത്തോടെ നോക്കിയിരുന്ന നടാഷ  ജോലിക്ക് കയറേണ്ട സ്ഥലം എത്തിയതറിഞ്ഞതേല്ല, കേരള സർവ്വകലാശാലയുടെ വലിയ കമാനത്തിനുമുന്നിൽ വണ്ടി നിർത്തി അവർ ഇറങ്ങി, അവിടുത്തെ കാര്യങ്ങൾ എല്ലാം വളരെ എളുപ്പമായിരുന്നു. ഓഫീസർ അവരെ കാത്തിരുന്നപോലെ ആയിരുന്നു, റഷ്യൻ എംബസ്സി അറ്റാഷയുടെ പ്രത്യേയ്ക ശുപാർശയുണ്ടായിരുന്നു എന്നവർ പറഞ്ഞു, പിന്നെ അവരുടെ യാത്ര ചേച്ചിയമ്മയുടെ വിദ്യാലയത്തിലേക്ക് ആയിരുന്നു. അവിടെ വിനയൻ മാഷിനും അഞ്ജലിക്കും കിട്ടിയ സ്വീകരണം മനോഹരമായിരുന്നു, ഏറെനാളായി വിട്ടുനിന്നിട്ട് തറവാട്ടിലേക്ക് തിരിച്ചു വന്ന മക്കളെ കണ്ട അമ്മയെപ്പോലെ ആയിരുന്നു ചേച്ചിയമ്മയുടെ പെരുമാറ്റങ്ങൾ, അവർ ആഹ്ളാദവതിയെപ്പോലെ തോന്നി, മുടിയിഴകളിൽ അവിടെ ഇവിടെ വെളുത്ത രേഖകൾ വീണ സുമുഖിയും അരോഗദൃഡഗാത്രയുമായ സുന്ദരി. മുടിയിഴകളിൽ വെളുപ്പില്ലങ്കിൽ അവർക്ക് ഇപ്പഴും യുവത്വം വിട്ടുപോകുന്നു എന്ന തോന്നൽ കാണുന്നവരിൽ ഉണ്ടാവില്ല, നാട്യശാസ്ത്രം വിവരിക്കുംപോലെ ഉടുരാജ മുഖി, മ്യഗരാജ ഘടി, ഗജരാജ വിരാജിത മന്ദഗതി തന്നെ, നടാഷ മനസ്സിൽ ഓർത്തു. അവളെ അവർ നെഞ്ചോടെ ചേർത്താണ് സ്വീകരിച്ചത്, വിനയൻ പരിചയപ്പെടുത്തിയത്, റഷ്യയിൽ നിന്നും നൃത്തത്തിൽ ഉപരിപഠനം നടത്താനും ഒപ്പം ജോലിചെയ്യാനും വന്നകുട്ടി എന്നാണ്, അത് നടാഷക്കും ഇഷ്ട്ടപ്പെട്ടു. വിനയന്റെ ശുപാർശ വളരെ ഗൌരവത്തിലാണ് ചേച്ചിയമ്മ എടുത്തത്, ഒരുവർഷത്തിൽ കാഴിയുന്നതിന്റെ അത്ര ഉയരത്തിൽ എത്തിക്കും എന്നവർ പ്രതിജ്ഞ ചെയ്തതു. 

              ദിനരാത്രങ്ങൾ കൊഴിഞ്ഞു പോയ്ക്കൊണ്ടേ ഇരുന്നു, ഇതിനിടയിൽ വിനയൻ അവധി കഴിഞ്ഞു തിരിച്ച് പോയിരുന്നു, അവൾ പഠനവും ആദ്ധ്യാപനവും നന്നായി മുന്നോട്ടു കൊണ്ടുപോയി, ഇപ്പോൾ അവൾ ചേച്ചിയമ്മയുടെ പ്രധാന വിദ്ധ്യാർഥിനിയിൽ ഒരാളാണ്,ഏത്ര തിരക്കുണ്ടെങ്കിലും വൈകുന്നേരം അവളെ കാണാതെ അവർ ഉറങ്ങിയിരുന്നില്ല, കുറച്ചുനാളുകൾ അവർക്കിടയിൽ ഒരു വല്ലാത്ത ആത്മബന്ധം ഉടലെടുപ്പിച്ചു. ഇപ്പോൾ നടാഷയും സന്തോഷവതിയാണ്, ജോലിയും പഠനവും ആകെ തിരക്കാണെങ്കിലും പഴതെല്ലാം മറന്നപോലെ ആസ്വദിക്കുകയാണ്, മറ്റുകുട്ടികളെ പോലെ അവൾ കണ്ണെഴുതാനും പോട്ടുതൊടാനും കേരളീയ വസ്ത്രധാരണവും എല്ലാം പഠിച്ചു. കാറ്റും കോളും നിറഞ്ഞ കടൽ ശാന്തമായപോലെ അതിലൂടെ അവളുടെ ജീവിതമാകും കളിയോടം പതിയെ അന്നനടയായി ഒഴുകുകയാണ്. വസന്തത്തിന്റെ പുഷ്പങ്ങൾ കായുകളയും പഴങ്ങളായും പിന്നെ വിത്തുകളായും നിപതിച്ചു. ആകാശത്തു മിന്നലിന്റെയും ഇടിയുടെയും കാലം വരവായി, മണ്ണിൽ പുതുമഴയെ പ്രാപിക്കാനായി, ഭുമി തന്റെ ഗർഭത്തിൽ ഒളിപ്പിച്ച മുകുളങ്ങൾ വെന്പൽ കൊണ്ടു, അവിടേക്ക് കൊടുംച്ചുടിനു ശമനമായി മഴയെത്തി, അതിൽ ഭുമിയും തനുവും നനഞ്ഞു, രാമഴയുടെ മറപറ്റി തവളകൾ സംഗീതക്കച്ചേരി തുടങ്ങി. ബാക്കിവന്ന പാടശേഖരങ്ങൾ പുതുവെളളത്തെ വയറ്റിൽ നിറച്ചു. നടാഷക്ക് ഇതെല്ലം പുതുഅനുഭവങ്ങൽ ആയിരുന്നു, പുതുമണ്ണിന്റെ മണവും രാവിൻറെ സംഗീതവും പുലർകാലത്തിന്റെ നാനവും എല്ലാം. അന്ന് ചേച്ചിയമ്മ വളരെ തിരക്കിൽ ആയിരുന്നു, നിശാഗന്ധിയിൽ ഒരു പുസ്തക പ്രകാശനം സന്ധ്യയിൽ വീജേടിഹാളിൽ മന്ത്രിയുടെ ഉത്ഘാടനവും പിന്നെപുർവ്വ വിദ്യാർഥിയുടെ നടനവും തിരിച്ചെത്തിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു, ആയയോടുചോദിച്ചപ്പോൾ നടാഷ വന്നവഴി റുമിലേക്ക് പോയി എന്ന് പറഞ്ഞു, ജലദോഷം ഉണ്ടോ എന്നാ സംശയവും. അവർ വസ്ത്രം മാറാൻ നിന്നില്ല വേഗത്തിൽ അവളുടെ മുറി ലക്ഷ്യമാക്കി നടന്നു. കട്ടിലിൽ മൂടിപുതച്ചു കിടക്കുകയായിരുന്നു അവൾ, അവർ നെറ്റിയിൽ കൈവച്ചുനോക്കി, ചെറിയ പനിയുണ്ട്, നനുത്ത കൈസ്പർശത്തിൽ നടാഷ കണ്ണുതുറന്നു നോക്കി, അവരുടെ മുഖം കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചു, പതുക്കെ എഴുനെല്ക്കാൻ ശ്രമിച്ചു, ചേച്ചിയമ്മ വിലക്കി എങ്കിലും അവൾ കിടക്കയിൽ എഴുനേറ്റിരുന്നു.അതിനിടയിൽ അവളുടെ കൈതട്ടി കട്ടിലിന്റെ തലക്കലെ മേശയിൽ ഇരുന്ന പുസ്തകം താഴെ വീണു, അതുകണ്ട ചേച്ചിയമ്മ അത് കുനിഞ്ഞു എടുത്തു, ഒപ്പം അതിൽനിന്നും വീണ ആ പഴയ ഫോട്ടോയും. അവർ അതിലേക്ക് സൂക്ഷിച്ചു നോക്കി നിർനിമേഷയായി ഇരുന്നു. പിന്നെ അവളുടെ മുഖത്തേക്കും, അത് പലതവണ ആവർത്തിച്ചു നടാഷക്ക് ഒന്നും മനസ്സിലായില്ല. അവർ അവൾക്കുനേരെ തിരിഞ്ഞു, അവളോട് ചോദിച്ചു, നീ ആരാണ്, ഇത് നിനക്ക് എവിടുന്നു കിട്ടി. ചേച്ചിഅമ്മാ, അത് എന്റെ കുടുംബ ഫോട്ടോ ആണ്, അത് ഞാനും എന്റെ മാതാപിതാക്കളും ആണ്, പെട്ടന്നാണ് അവരുടെ ഭാവം മാറിയത്, ഇല്ല പച്ചകള്ളം, നീ കള്ളം പറയുകയാണ്, റഷ്യൻ കുട്ടിയായ നിനക്ക് എങ്ങനെ ഇന്ത്യക്കാരായ മാതാപിതാക്കൾ, ഇല്ല അത് സംഭവിക്കുകയില്ല. ആരാണ് നിന്നെ ഇങ്ങോട്ട് അയച്ചത്, എന്താണ് നിന്റെ ലക്ഷ്യം, അവർ അതിഭയങ്കരമായി അവളോട് ചീറി. വിനയൻ അവന്റെ ചതിയാണോ ഇത്? അവർ കോപം കൊണ്ടു ജ്വലിക്കുകയായിരുന്നു. ആ രൂപം കണ്ടു നടാഷ ഭയചകിതയായി, അവൾ ദയനീയമായി നീട്ടി വിളിച്ചു, അമ്മാാ ചേച്ചിയമ്മാാ. ആ ചിലന്പിച്ച സ്വരം കാതിൽ വീണതും കണ്ണകിയെപ്പോൾ അവർ അലിഞ്ഞു, സാവധാനം അവളുടെ കാൽക്കൽ കട്ടിലിൽ ഇരുന്നു, അവളുടെ മൂർദ്ധാവിൽ തഴുകി. ആ നോട്ടം അവളുടെ കണ്ണുകളിലെ ഭയത്തെ ഒട്ടും അകറ്റിയില്ല. അതിനാൽ അവൾ അവളുടെ കഥ പറഞ്ഞു തുടങ്ങി. തത്യാനയുടെ വീട്ടിലെ സായാഹ്നം മുതൽ പിന്നെ ഇവിടെയെത്തിയതുവരെ ഉള്ള തേടലിന്റെ കഥ  സ്വന്തം സ്വത്വതിന്റെയും നഷ്ട്ടപെടലിന്റെയും അവസാനം എല്ലാം അവസാനിപ്പിച്ചു പിറന്നനാടിനെ അനുഭവിക്കാൻ ഇവിടെ തുടർന്ന കഥ. 

     ചേച്ചിയമ്മക്ക് അത് ഉറക്കം നഷട്ടപ്പെട്ട രാത്രിയായിരുന്നു, സ്വന്തം മുറിയിലേക്ക് മടങ്ങിയ അവർ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു, അർദ്ധരാത്രിയുടെ അന്ത്യയാമങ്ങളിൽപോലും ഉറക്കം അവരെ തേടിയെത്തിയില്ല, അവർ കിടക്കയിൽ ചിന്താമാഗ്നയായി, മനസ്സിന്റെ ഓളങ്ങൾ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോൾ പിന്നോട്ട് കുതിച്ചു, കാതങ്ങൾ, വർഷങ്ങൾ, വ്യാഴവട്ടങ്ങൾ, അത് ചെന്ന് നിന്നത് കേരളത്തിന്റെ ജെ എൻ യൂ ആയ യൂണിവേഴ്സിറ്റി കോളേജിന്റെ കവാടത്തിൽ ആയിരുന്നു, അൽപ്പം ലിബറലും എന്നാൽ ബുദ്ധിയുടെ അപാരതയും ഒപ്പം എന്തിനെയും സ്വന്തം ബുദ്ധിയുടെ വിവിധതലങ്ങളിൽ അപഗ്രഥിച്ച് അതിനെ സമാന്യവൽകരിക്കുന്ന പുത്തൻ തലമുറയുടെ കാഹളം മുഴക്കുന്ന വിദ്യാലയം, കൂടാതെ ഭരണസിരാകേന്ദ്രത്തിനടുത്തുള്ള എന്നും ഭരണത്തിന് തലവേദന സൃഷ്ട്ടിക്കുന്ന മഹാവിദ്യാലയം, എന്നാൽ പൂർവ്വസൂരികളിലുടെ പ്രസിദ്ധിയിൽ പുതുതലമുറ ആർത്തെത്തുന്ന പാരന്പര്യം. ആ കവാടത്തിന്റെ മുൻപിൽ വെളുത്ത അംബാസിഡർ കാറിൽ അവൾ ജാൻസി കർപ്പുക്കാരൻ, ഡോക്ടർ മാത്യു കർപ്പുക്കാരന്റെ കുടെ വന്നിറങ്ങി, അവളുടെ ആദ്യദിനമാണ് കോളേജ്ജിൽ പപ്പാ അവളെ അവിടെ കൊണ്ടാക്കാൻ വന്നതാണ്, അവൾ ആ നഗരത്തിൽ തന്നെ പുതിയ ആളാണ്, ഗ്രാമീണതയുടെ സ്നിഗ്ദ്ധതയിൽ ബാല്യവും കടന്നു കൌമാരത്തിന്റെ പടിവാതിൽ ചവുട്ടിനില്ക്കുന്ന പാവാടക്കാരി, മോശക്കാരിയല്ല കടന്നുവന്ന ക്ലാസ്സുകളിൽ എല്ലാം പഠനമികവും ഒപ്പം കലാവൈഭവവും തെളിയിച്ച മിടുക്കി ഒപ്പം ലാവണ്യവതിയും. പിന്നിട്ട വർഷത്തെ കോട്ടയം ജില്ല തിലകമാണ്, ഒപ്പം പത്താംക്ലസ്സിലെ പരീക്ഷയിൽ  താലുക്കിൽ ഒന്നാംസ്ഥാനക്കാരിയും. അവിടെത്തന്നെ പഠനം തുടരാനാണ് അമ്മ്മയും കുടുംബക്കാരും പറഞ്ഞത്, എന്നാൽ മാത്യു കർപ്പുക്കാരൻ തീരുമാനങ്ങളിൽ കൃത്യതയുള്ളവനും കണിശക്കാരനും ആയിരുന്നു അയാളുടെതാണ് ഈ പറിച്ചുനടൽ, അവളും ആഗ്രഹിച്ചിരുന്നു നഗരത്തിന്റെ ഗരിമ, ഭാവിയുടെ നിർമ്മലത, ജീവിതത്തിന്റെ കണ്ടെത്തലുകൾ. ആ മഹാവിദ്യാലയത്തെപ്പറ്റി ഒരുപാട് കേട്ടിരിക്കുന്നു അവൾ, അവിടുത്തെ ഗുരുനാഥന്മാരെപ്പറ്റി, പഠിച്ചിറങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറകളിൽ സ്വന്തം  മുദ്രകൾ പതിപ്പിക്കുന്ന പുര്വ്വ വിദ്യാർത്ഥികളെപ്പറ്റി  അതിനാൽ പപ്പാ അവസരം കൊടുത്തപ്പോൾ ആ സ്ഥാപനം തിരഞ്ഞെടുക്കാൻ അല്പ്പം പോലും അമാന്തിക്കേണ്ടി വന്നില്ല അവൾക്ക്. കോളേജിന്റെ മുന്നിലെ വിശാലമായ പുൽതകിടിയുടെ ഇടയിലൂടെ പപ്പയുടെ കുടെ നടന്നു പോകുന്പപോൾ അവൾക്ക്  അപരിചിതത്വം തോന്നിയതെ ഇല്ല, വഴിയിൽ നവാഗതരെ സ്വാഗതം ചെയ്യുന്ന മുതിർന്ന വിദ്യാർത്ഥികൾ ചുവന്ന തിലകം ചാർത്തുന്ന അവരെ അവൾക്ക് പിടിച്ചില്ലങ്കിലും അവൾ എതിർത്തില്ല കൂട്ടത്തിൽ നനുത്തതാടിയും മീശയും വളർത്തിയ നേതാവിന്റെ ഭാവാതികൾ ഉള്ളവനിൽ കണ്ണുടക്കി എങ്കിലും അവൾ ഭാവിച്ചില്ല, രണ്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും കണ്ടു ക്ലാസ് മുറിയിൽ പരിചപ്പെടുത്തൽ ചടങ്ങിൽ, വിപ്ലവവീര്യയത്തിന്റെ വിജ്ഞാനത്തിന്റെ തീപ്പോരിപ്രസംഗം അത് വെറും ആക്കികൂട്ടൽ ആയിരുന്നില്ല, ശരിക്കും ആത്മാർത്ഥം, ആ നിമിഷങ്ങൾ ക്ലാസ്സ് മുറികൾ നിശബ്ദം ആയിരുന്നു, അധ്യാപകർക്കുകിട്ടാത്ത ഒരു ബഹുമാനം അയാൾക്ക് കിട്ടുന്പോലെ, അവൾ അവനെ അടിമുതൽ മുടി വരെ സാകൂതം നോക്കി, മെലിഞ്ഞ് നീണ്ട ശരീരപ്രകൃതി, മുഖത്ത് അസാമാന്യമായ ആജ്ഞാശക്തി, പ്രകാശം സ്പുരിക്കുന്ന കണ്ണുകൾ വെളുത്ത പുതുനിറം സ്പുടമാർന്ന സംസാരശൈലി, ഉയർന്ന ശബ്ദത്തിൽ അയാൾ കത്തികയറുകയാണ്, പഠനത്തിന്റെ അവിശ്യകതയും അതിൽനിന്നും ഉയരേണ്ട സാമുഹ്യ പ്രതിബദ്ധതയെപ്പറ്റിയും അവൻ ഉത്ഘോഷിച്ചു, അത് പിന്നെ പലതവണ വിഷയങ്ങൾ മാത്രം മാറി, ആഗോളികരണം, വിദ്യാഭ്യാസ സ്വകാരവല്ക്കരണം അങ്ങനെ നിരവധി പക്ഷെ പ്രഭാക്ഷകൻ ജാതവേദൻ വിജ്ഞാന ഭന്ധാരം എന്നുതോന്നിപോയി അവൾക്ക്, നേരിട്ട് പരിചയപ്പെടണം എന്നുതോന്നി അവൾക്ക്, കഴിഞ്ഞില്ല കാരണം നിരവധി, എല്ലാസമയവും ചുറ്റും വാനര സൈന്യം ഉണ്ടാകും അഥവാ എങ്ങാനം ഒറ്റക്കായാൽ മുഖത്തെ ഗൌരവവും പരുക്കൻ ഭാവവും സംസാരിക്കുന്നതിൽ നിന്നും വിലക്കും, അവൾ പിന്നെ ശ്രമമേ ഉപേക്ഷിച്ചു.       

അടിന്തിരാവസ്ഥ കഴിഞ്ഞ കാലമായിരുന്നു അത് കേരളത്തിൽ ഭരണമാറ്റങ്ങളുടെയും, തടഞ്ഞുവൈക്കപ്പെട്ട ഒന്ന് തിരിച്ചുകിട്ടിയപ്പോൾ ജനങ്ങൾ ആവോളം ആസ്വദിച്ചു പ്രത്യേകിച്ചു കുട്ടികൾ, അടിയന്തിരാവസ്ഥയുടെ ലഹരി വിട്ടുമാറാത്ത ഭരണ സ്ഥാപനങ്ങളും അവരുടെ ഇല്ലാത്ത അധികാരം സ്ഥാപിക്കാൻ ശ്രമിച്ചു, ഫലമോ തലസ്ഥാന നഗരി പലപ്പഴും യുദ്ധകളങ്ങളും തെരുവുകൾ പോരാട്ട വേദികളുമായി, സാധാരണ ജനം തെരുവിൽ നിന്നും പലപ്പഴും ഓടി ഒളിക്കേണ്ടി വന്നു. സ്വാഭാവികമായി അതിന്റെ നെടുംതൂൺ, ഭരണ സിരാകേന്ദ്രത്തിനടുത്തുള്ള ആ വിദ്യാഭാസ സ്ഥാപനവും. ക്യാപസ് പലപ്പഴും സമര കേന്ദ്രമായി മാറ്റപ്പെട്ടു, മുന്നിലെരാജവീഥികൾ കല്ലേറിന്റെയും ലാത്തിയടിയുടെയും കണ്ണീർ വാതക ഷെല്ലിന്റെയും കൂത്തരങ്ങുകലും, പാർശവൽകരിക്കപെട്ടവർ കോളേജിലെ വായനശാലയും പഠനമുറികളും വിജ്ഞാനത്തിന്റെ തുടർകേന്ദ്രങ്ങൾ ആക്കി. ജാൻസി അപ്പോൾ രണ്ടാം വർഷ പ്രീഡിഗ്രിയിൽ എത്തിയിരുന്നു, അന്നും പതിവുപോലെ രാവിലെ കുട്ടികൾ ക്ലസ്സുവിട്ടു തെരുവിലേക്കിറങ്ങി, അക്കാദമിക്ക് താൽപ്പര്യമുള്ളവർ വായനശാലയിലേക്കും. അവൾ കിട്ടിയ പുസ്തകങ്ങളുമായി ക്ലാസ്സ്മുറിയിൽ ഇരിക്കയാണ്, കൂട്ടുകാരികൾ ബാത്ത്റൂമിൽ പോയപ്പോഴും വായനയിൽ ലയിച്ചു ക്ലാസ് മുറിയിൽ അവൾ ചടഞ്ഞ് ഇരുന്നു, പുറത്തെ മാറ്റങ്ങൾ അവൾ അറിഞ്ഞതെ ഇല്ല, ആർത്തനാദങ്ങളും വെടിയൊച്ചയും പതിവുകലാപരിപാടികൾ ആയതിനാൽ അവൾ ശ്രദ്ധിച്ചതേ ഇല്ല. വായനയുടെ രസച്ചരടിൽ മുഴുകി ഇരുന്നു. തോളിൽ  അമരുന്ന ബാലിഷ്ട്ട കരവും ഡാ എന്നാ ഉച്ചത്തിൽ ഉള്ള വിളിയുമാണ് അവളെ അതിൽ നിന്നും ഉണർത്തിയത് മുന്നില് ഷർട്ടിന്റെ പകുതി അഴിച്ചു നെഞ്ചിലെ രോമങ്ങൾ കാട്ടിനില്ക്കുന്ന കാക്കി ധാരി, അയാളുടെ കണ്ണിൽ കത്തുന്ന കാമം അവൾ തിരിച്ചറിഞ്ഞു, വശത്തെ അവൾ ഭയന്നു വാതലിനു നേരെ ദൃഷ്ടി അത് അടഞ്ഞു കിടക്കയാണ്, തുറന്നു കിടന്ന ജനലിൽ കുടി ഉള്ളിലേക്ക് ചാടുന്ന ജാതവേദൻ പിന്നെ അവിടെ നടന്നത് ബാലി സുഗ്രീവ യുദ്ധമായിരുന്നു, ആ മെലിഞ്ഞുണങ്ങിയ ശരീരത്തിൽ ഇത്രയും ശക്തി ഒളിപ്പിച്ചുവച്ചിരുന്നു എന്ന് അവൾക്ക് അനുഭവഭേദ്യമായി, വാക്കുകളിൽ മാത്രമല്ല പ്രവർത്തിയിലുമുള്ള കരുത്തിൽ അക്രമി വീണു, അവശനായ അയാൾ കരഞ്ഞു കാലുപിടിച്ചു വാതിൽ തുറന്നു കടന്നുപോയി, കോളേജിൽ അദ്ധ്യയനം ഇല്ലെങ്കിൽ വീട്ടിലെങ്ങാനം പോയ്ക്കുടെ എന്ന് രൂക്ഷമായ ശബ്ദത്തിൽ പറഞ്ഞിട്ട്, ചുണ്ടിൽ ഊറിവന്ന ചോരയും തുടച്ചു വന്നവഴിയെ അവൻ തിരിച്ചുപോയി. അവൾ പിന്നെ അവിടെ നിന്നില്ല, കോളേജ് വിട്ടിറങ്ങി, മുന്നിൽ കലാപക്കളം ഇണ നഷ്ട്ടപെട്ട ചെരുപ്പുകൾ ചിതറികിടന്നു, ഒപ്പം കല്ലും കൊടികളും കണ്പുകളും അവിടെവിടെയായി, നേർത്ത പുക ചീറ്റികൊണ്ടിരിക്കുന്ന ഷെല്ലുകൾ, ആ ഭീകര ദൃശ്യങ്ങൾ അവളെ  അലട്ടിയില്ല, ആപത്തിൽ രക്ഷിച്ച് മുന്തിയ കടുത്ത വാക്കുകളിൽ പ്രഭാഷണവും നടത്തി തിരിഞ്ഞു നടക്കുന്ന സിനിമ നായകരെയാണ് അവളുടെ മനസ്സിന്റെ  സ്ക്രീനിൽ തുടർച്ചയായി കണ്ടുകൊണ്ടിരുന്നത്, അതിൽ ആരുടെ ഭാവം ചാർത്തണം എന്നവൾക്ക് നിശ്ചയമില്ലായിരുന്നു. 

    ജാൻസിയുടെ വിദ്യാഭാസം പിന്നെയും മുന്നോട്ടു പോയി ആ മഹാവിദ്യാലയത്തിൽ തന്നെ ഇപ്പോൾ അവൾ ഡിഗ്രിക്ക് പഠിക്കയാണ്, ഒപ്പം പോയ വർഷങ്ങളിലെ കലാതിലകവുമാണവൾ നൃത്തത്തിൽ അവളുടെ ആധിപത്യമായിരുന്നു കലോല്സവങ്ങൾക്ക് പറയാനുണ്ടായിരുന്നത്, ഒപ്പം സാഹിത്യത്തിലും കലോത്സവങ്ങളുടെ സംഘടകൻ എന്ന റോളിൽ തിളങ്ങുകയായിരുന്നു വിദ്യാർത്ഥി നേതാവും യുണിവേർസിറ്റി ചെയർമാനും ആയ ജാതവേദൻ അയാൾ ഇപ്പോൾ ജാൻസിയുടെ ജിതനാണ്, ചെറിയ മന്ദഹാസത്തിൽ തുടങ്ങിയ സൗഹൃദം ഇപ്പോൾ പ്രണയത്തിന്റെ ഊഷ്മളതയിലെക്കും പിന്നെ പിരിയാൻ പറ്റാത്ത അവസ്ഥയിലേക്കും മാറികഴിഞ്ഞു, അവളെ ഭയപ്പെടുത്തിയുരുന്നത് യാഥാർത്ഥ്യങ്ങൾ ആയിരുന്നു, രണ്ടു യാഥാസ്ഥിക കുടുംബങ്ങളുടെ കൂടിചേരൽ അത് അസംഭവ്യം എന്നവൾക്ക് നിശ്ചയം ആയിരുന്നു, ഒരേ ഒരു വിശ്വാസം ജിതന്റെ ചങ്കുറ്റത്തിൽ മാത്രം, രണ്ടാമത്തെ മാസ്റ്റർ ഡിഗ്രിയും കഴിഞ്ഞു ജിതൻ മുഴുവൻ സമയ പൊതുപ്രവർത്തകൻ ആയി മാറി, ഇന്ത്യൻ കംമ്യൂണിസ്സ്റ്റകളുടെ പുതിയ ആവേശം, നന്പൂതിരിപ്പാടിന്റെ പിന്ഗാമി എന്നറിയപ്പെടുന്ന കാലം. ജാൻസിയുടെ  പ്രശ്നങ്ങൾ തുടങ്ങുകയായിരുന്നു, പതിവുപോലെ തന്നെ കല്യാണം, തനിക്കു പഠിക്കണം ന്യത്തത്തിൽ. പത്മാസുബ്രമാണ്യത്തിനും മല്ലിക സാരാഭായിക്കും ഒക്കെ പിന്തുടർച്ചകാരിയാകണം എന്നൊക്കെ പറഞ്ഞു നോക്കി, എല്ലാം കല്യാണം കഴിഞ്ഞു മതി എന്ന ഒറ്റ വാശിയിൽ വീട്ടുകാരും, പിന്നെ വേറെ വഴി ഉണ്ടായിരുന്നില്ല ഒളിച്ചോട്ടം ജിതനും പാർട്ടിയും കുടെ നിൽക്കുകയല്ലേ. നഗരത്തിൽ തന്നെ ജീവിതം തുടർന്നു, വീട്ടുകാരുടെ എതിർപ്പ് ശക്തമായിരുന്നെങ്കിലും ജിതൻ എന്ന തണൽമരവും പ്രസ്ഥാനം എന്ന വന്മതിലും എല്ലാത്തിൽനിന്നും സംരക്ഷണം നല്കി. നാളുകൾ കഴിഞ്ഞില്ല അവർക്കിടയിലേക്ക് മൌഷ്മി എത്താൻ, അവരുടെ ജീവിതം പൂത്തുലയുകയായിരുന്നു, പലപ്പഴും വീട്ടിലേക്കു പോകുന്ന കാര്യം പറയുന്പോൾ ജിതൻ സമയമായില്ല എന്നുപറയും, അവൾക്കറിയാമായിരുന്നു, അതെളുപ്പമല്ല എന്ന്, ഇല്ലം എവിടെയാണ് അവൾക്കറിയാമയിരുന്നില്ല അവൻ പറഞ്ഞതും ഇല്ല അവൾ ചോദിച്ചതും. പണം അവരുടെ  ജീവിതത്തിലേക്ക് വില്ലനായി കടന്നു വന്നത് പെട്ടന്നാണ്, അംഗങ്ങൾ കൂടിയത് ചിലവും കൂട്ടി, പൊതുപ്രവർത്തനം വരുമാന മാർഗ്ഗമല്ലല്ലോ, ജാൻസി ജോലിക്ക് പോകാം എന്ന തീരുമാനം ജിതനെ ചൊടിപ്പിച്ചു, ചെറിയ അസ്വരാസ്യങ്ങൾ വളർന്നു, പിന്നെ വാഗ്വാദങ്ങളും ആയി പരിണയിച്ചു, പിന്നെ നീണ്ട ഇടവേളകളുള്ള പിണക്കങ്ങളായും. ജിതന്റെ പ്രവർത്തനം സംസ്ഥാനമാകെ പ്രസ്ഥാനം വ്യപിപിച്ചു, ആഴ്ചകളോളം പര്യടനങ്ങൾ ചർച്ചകൾ, വീട്ടിൽ കുഞ്ഞു മൌഷ്മിയും ജാൻസിയും മാത്രം, ജീവിതം വിരസമായിത്തുടങ്ങി അവൾക്ക് സ്വപ്നങ്ങൾ ചവുട്ടി അരച്ചപോലെ അവൾക്ക് അവളോട് തന്നെ വെറുപ്പുതോന്നി, എങ്കിലും പോരാടാനുള്ള കരുത്ത് നഷ്ട്ടപെട്ടിരുന്നില്ല, അങ്ങനെ ഉള്ള  ഒരു ദിവസം കുഞ്ഞുമായി നിന്ന പാതവക്കിൽ അവൾക്ക് ചിരപരിചിതമായ വെള്ള അംബാസിഡർ വന്നു നിന്നു ഇറങ്ങി വന്നത് മാത്യു കർപ്പുക്കാരൻ അച്ഛന്റെയും മകളുടെയും കണ്ണുകൾ സജലങ്ങളായ്, എങ്കിലും വീട്ടിലേക്കുള്ള വിളികൾ അവൾ നിരസിച്ചു, അതുപിന്നെ ഒരിക്കലാകാം എന്ന് പറഞ്ഞു അവൾ നടന്നു. അങ്ങനെ ദീർഘയായ ഒരു പര്യടനം കഴിഞ്ഞു ജിതനെത്തി, പുലർച്ചവരെയുള്ള പ്രസംഗങ്ങൾ ചർച്ചകൾ എല്ലാം അവനെ തളർത്തിയിരുന്നു പ്രഭാതഭക്ഷണത്തിനിടയിൽ ഉള്ള സംസാരം പതിവുപോലെ അവസാനിച്ചത് വഴക്കിൽ ആയിരുന്നു. അവസാനം അവൾ വജ്രായുധം പ്രയോഗിച്ചു, നിങ്ങള്ക്കെന്നെ വേണ്ടതയെങ്കിൽ എന്നെ എന്റെ വീട്ടിൽ കൊണ്ട് വിട്ടുകൂടെ, അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, പിന്നെ മൌനിയായി, ആവർത്തിച്ചുള്ള ചോദ്യത്തിന് അവൻ ഇങ്ങനെ മറുപടി പറഞ്ഞു, എനിക്ക് കൈപിടിച്ചു തന്നതല്ലോ ഇറങ്ങി വന്നതല്ലേ അപ്പോൾ തനിയെ തിരിച്ചുപോയാൽ മതി. ഭക്ഷണ ശേഷം ഉറങ്ങിയ അവനൊപ്പം മൌഷ്മിയെ കിടത്തി അവൾ വീട് വൃത്തിയാക്കാൻ തുടങ്ങി, വെളിയിൽ കാറിന്റെ ശബ്ദം കേട്ടവൾ ഇറങ്ങി വന്നു, പപ്പയായിരുന്നു, മമ്മയുടെ സ്ഥിതി വളരെ മോശമാണന്നു പറയാൻ, കൂട്ടികൊണ്ട് പോകാൻ, ജിതൻ ഉറക്കമാണ്, കുഞ്ഞും, അവൾ  പറഞ്ഞു നോക്കി, പപ്പയുടെ അപേക്ഷ നിറഞ്ഞ മുഖം അവളെ നിശബ്ദയാക്കി, പിന്നെ ഒന്നും ആലോചിച്ചില്ല, പെട്ടന്നവൾ ഒരുചെറിയ പേപ്പർ കീറിയെടുത്തു, അതിൽ എഴുതിവച്ചു, ഞാൻ വീട്ടിലേക്കു പോകുന്നു, കുഞ്ഞുണർന്നാൽ ഫ്ലാസ്കിൽ പാൽ കാച്ചി വച്ചിട്ടുണ്ട്, അത് കിടക്കയുടെ തലക്കൽ വച്ചിട്ടു, വാതിൽ ചാരി ഇറങ്ങി. ജാൻസിയുടെ സാമിപ്യം മമ്മയെ ആഹ്ലാദവതിയാക്കി, മുഖത്തോടുമുഖം നോക്കി കുറേനേരം ഇരുന്നു അവൾ പെട്ടന്ന് കുട്ടികാലം തിരിച്ചുകിട്ടിയപോലെ തോന്നി അവൾക്ക്, സമയം കടന്നു പോയത് അറിഞ്ഞതേഇല്ല, മാറിലെ വിങ്ങലാണ് മൌഷ്മിയുടെ ഓർമ്മ മനസ്സിലേക്ക് എത്തിച്ചത്, പപ്പയെ വിളിച്ചു, തിരിച്ചുപോകാൻ നാളെ പോകാം എന്ന പപ്പയുടെ നിർബന്ധം സ്നേഹത്തോടെ നിഷേധിച്ച് അവൾ ഇറങ്ങി, കുഞ്ഞിനടുത്തേക്ക്, അവിടുത്തെ കാഴ്ചയിൽ അവൾ തളർന്നു വീണു, പപ്പയുടെ കൈയിലേക്ക്, ആ വാതിലുകൾ പുറത്തുനിന്നും പൂട്ടിയിരിക്കയായിരുന്നു, അവിടെ ജിതനും മൌഷ്മിയും ഇല്ലായിരുന്നു, അവളുടെ പ്രിയപ്പെട്ടവ എല്ലാം അകന്നുപോയിരുന്നു, എന്നന്നേക്കുമായി, ഇനി ഒരിക്കലും തിരിച്ചുവരാതെ. 

                 കാലചക്രത്തിന്റെ ഗതി അപ്പഴും മുന്നോട്ടുതന്നെ ആയിരുന്നു, ആ വീഴ്ചയിൽ നിന്നും ജാൻസി തിരിച്ചുവരാൻ മാസങ്ങൾ എടുത്തു, അതിൽ കുറച്ചുനാൾ അവളുടെ ബാല്യകാലം സുരഭിലമാക്കിയ ആ മലയോരഗ്രാമത്തിൽ തന്നെ അവിടുത്തെ പ്രക്രതി രമണീയത അവളിൽ മാറ്റങ്ങൾ കൊണ്ടുവരും എന്നവളുടെ ബന്ധുക്കൾ കരുതി, പക്ഷെ അവളുടെ മനസ്സ് ഇങ്ങു നഗരത്തിൽ ആയിരുന്നു, അവിടെ മാത്രമേ ശന്തികിട്ടു എന്നവൾ കരുതി, തനിക്കു പ്രിയപ്പെട്ടവരേ എന്നെങ്കിലും കാണാം എന്നാ പ്രതീക്ഷയും പക്ഷെ അത് നിറവേറിയതെ ഇല്ല, പിന്നെയും നാളുകൾ ജനിച്ചു മരിച്ചു. ഇതിനിടയിൽ പപ്പാ ചില വക്കീൽ പേപ്പറുകൾ ഒപ്പിടുവിച്ചു, അവന് നിന്നെ വേണ്ടെങ്കിൽ വേണ്ട കുട്ടിയെ എങ്കിലും തിരിച്ചു തരിക്കാൻ കോടതിയിൽ പോകാം എന്നുപറഞ്ഞപ്പോൾ അത്  ശരി എന്നവൾക്കുതോന്നി, പക്ഷെ ആ പ്രതീക്ഷയും ആസ്ഥാനത്തനത്തായി, പല അവധികൾ വച്ചെങ്കിലും ജിതൻ എത്തിയില്ല, അവസാന കോടതി അവധി, അതിന് രണ്ടുനാൾ മുൻപ് ജിതന്റെ മനോഹരമായ കൈപ്പടയിൽ അവൾക്ക് ഒരു കത്തുകിട്ടി, ഞാൻ വരും കോടതിയിൽ അവിടെ വച്ചു എല്ലാം പറഞ്ഞവസാനിപ്പിക്കാം ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റെയും, കാത്തിരിക്കുക, ഞാൻ എല്ലാം ക്ഷമിച്ചു, എന്നെയും നമ്മുടെ കുഞ്ഞിനേയും ഉപേക്ഷിച്ചത് എന്നാൽ ഞാൻ നിന്റെ കഴുത്തിൽ അണിയിച്ച ആ വാഗ്ദാനം അത് നിഷ്കരുണം വലിച്ചെറിഞ്ഞത് അതൊരിക്കലും സഹിക്കാനും പൊറുക്കാനും പറ്റില്ല, നിനക്ക് നല്ലതുവരട്ടെ, കത്തുവായിച്ചു കണ്ണ് നിറഞ്ഞു ഒഴുകിയെങ്കിലും അവളുടെ മനസ്സ് സന്തോഷിക്കുകയായിരുന്നു, ഒന്ന് കണ്ടാൽ എല്ലാം പറഞ്ഞു തീർക്കാം എന്ന് അവൾക്കുറപ്പുണ്ടായിരുന്നു, ജിതനെ തനിക്കറിയവുന്നപോലെ ആർക്കും അറിയില്ല എന്ന ആത്മവിശ്വാസവും. കത്തിലെ ആവാചകം അവളുടെ മനസ്സിൽ ഉടക്കി എന്റെ വാഗ്ദാനം അവളുടെ കൈകൾ കഴുത്തിലേക്ക് നീണ്ടു എവിടെ തന്റെ താലി മാല അതവിടെ ഇല്ലായിരുന്നു, അവളുടെ ഓർമ്മകൾ പിന്നിലേക്ക് പോയി, കുളിക്കുന്നതിനുമുന്പ് താൻ അന്നുരിവച്ച മാലയല്ലേ അന്ന് പേപ്പർ വെറ്റ് ആയി വച്ചത്, അമ്മയുടെ അവസ്ഥയും പപ്പയുടെ ദൈനതയാർന്ന മുഖവും അവളെ മറ്റൊരുലോകത്ത് എത്തിച്ചിരുന്നു. ജാൻസി കാത്തിരുന്നു ആ ദിവസത്തിനായി, നിമിഷങ്ങൾ യുഗങ്ങളായ ദിവസങ്ങൾ പക്ഷെ അന്നും ജിതൻ വന്നില്ല കോടതി എക്സ്പാർട്ടി ആയി വിധി പറഞ്ഞു കുഞ്ഞിനെ തനിക്കുകൈമാറാൻ പക്ഷെ കുഞ്ഞെവിടെ? ജിതനും. അവൾ തനിക്കു വന്ന കത്ത് പലവട്ടം തിരിച്ചും മറിച്ചും നോക്കി, അതിന് അയച്ച ആളിന്റെ വിലാസം ഇല്ലായിരുന്നു, എന്നാൽ പോസ്റ്റ് ചെയ്തിരുന്നത് ആ നഗരത്തിൽ നിന്ന് തന്നെ അപ്പോൾ ഇവിടെ എവിടെയോ ജിതനുണ്ട്, ആ പ്രതീക്ഷയാണ്, ജാൻസിയെ ചേച്ചിയമ്മ ആക്കിയതും ഇങ്ങനെ ജീവിപ്പിക്കുന്നതും, ആ പരിണാമത്തിനു വർഷങ്ങൾ വേണ്ടിവന്നു, തന്റെ ആശയും ആഗ്രഹങ്ങളും സമർപ്പിച്ച തന്റെ  പ്രീയപ്പെട്ടവനും തന്റെ ആത്മാശത്തിനും വേണ്ടിയുള്ള കാത്തിരുപ്പ്, അവിടെക്കാണ്, എവിടുന്നോ വന്ന ഒരുവിദേശിപ്പെണ്ണ്, അവകാശ വാദവുമായി, ഇത് ആ വിനയന്റെ കളിയാണ്, എന്റെ കാലശേഷം എല്ലാം സ്വന്തമാക്കാനുള്ള ശ്രമം, അവർ നെടുവീർപ്പിട്ടു. എങ്കിലും ഈ കഥകൾ അവനെങ്ങനെ അറിയാം, അവൻ ജാൻസിയെ കണ്ടിട്ടില്ലാലോ, പിന്നെ എങ്ങനെ അവർ ആകെ ആശയകുഴപ്പത്തിലായി. 

          പ്രഭാതത്തിൽ ജോലിക്കുപോകുന്നതിനു മുൻപ് നടാഷ ചേച്ചിയമ്മയെ കാണാനെത്തി, ഇന്നലത്തെ രാത്രി ഭാവം അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു, ഇനി ആ ഫോട്ടോയിൽ ഉള്ള തന്റെ അച്ഛനെയും അമ്മയെയും ഇവർക്ക് അറിയാമായിരിക്കുമോ, ഏയ് അതിന് സാധ്യതയില്ല, ഇത്രയും ദൂരെ, ഒരു പക്ഷെ ആ ഫോട്ടോയിൽ അവരുടെ കഴിഞ്ഞ കാലത്തെ വിസ്മൃതിയിൽ ആയിപോയ എന്തെങ്കിലുമായി സാമ്യം ഉണ്ടാകാം, അവൾ വിചാരിച്ചു, ചേച്ചിയമ്മയുടെ മുറിയുടെ വാതിലിൽ എത്തിയ അവളെ അവിടുത്തെ പ്രധാന പരിചാരിക തടഞ്ഞു, അമ്മക്ക് നല്ല സുഖമില്ല വിശ്രമത്തിലാണ് ആരെയും കടത്തിവിടണ്ടാ എന്ന് പറഞ്ഞു, അവൾ സംശയത്തോട് പുരികം വളച്ചു, എന്നെയും? അതെ ആരേം. അവൾ പിന്തിരിഞ്ഞു നടന്നു, പ്രഭാതഭക്ഷണം കഴിഞ്ഞു, ഓഫീസ്സ് ലക്ഷ്യമാക്കി. നേരം പത്തുമണിയായപ്പോൾ ചേച്ചിയമ്മ മുറിവിട്ടു ഇറങ്ങി, ഹോസ്റ്റലിന്റെ മാസ്റ്റർ താക്കോൽ അവരുടെ കൈവശം ഉണ്ടായിരുന്നു, നടാഷയുടെ മുറിയെ ലക്ഷ്യമാക്കി അവർ നടന്നു. അതിൽ കയറി അവർ നന്നായി പരിശോധിച്ചു, ആർക്കും മനസിലാക്കാൻ പറ്റാത്ത രീതിയിൽ, അവസാനം അവർ കൈവച്ചത്, ആ പഴയ പെട്ടിയിൽ അതിൽ നിന്നും ആ കടലാസ്സ് കെട്ടുകൾ പുറത്തെടുത്തു, വഞ്ചിയൂർ കോടതിയുടെ സമൻസ്സും, വക്കീലിന്റെ നോട്ടിസ്സുകളും അവരുടെ കൈയിൽ ഇരുന്നു വിറച്ചു. അതിൽ അവരെയും ജിതനെയും പരാമർശിക്കുന്ന ഭാഗങ്ങൾ വായിച്ചു പിന്നെ കണ്ണ് നീർ വാർത്തു, പിന്നെയും അവർ ആ പെട്ടി തിരഞ്ഞുകൊണ്ടേ ഇരുന്നു പിന്നെ കൈയിൽ തടഞ്ഞത് ഒരു ഡയറി ആണ്, വളരെ പഴയത്, ബ്രൌൺ കളറിലെ പുറംച്ചട്ടയിൽ സ്വർണ്ണ വർണ്ണത്തിൽ ഇങ്ങനെ എഴുതിയിരുന്നു,"1988"  അവർ ആ ഡയറി തുറന്നു വായിച്ചു തുടങ്ങി, അതിൽ ജിതന്റെ മനോഹരമായ കൈപ്പടയിൽ മലയാള അക്ഷരങ്ങൾക്ക് ജീവൻ വയ്കകുന്നതുപോലെ തോന്നി, നാട്ടിൽ നിൽക്കുന്നതും പാർട്ടി പ്രവർത്തനവും ദുഷ്കരമാവുന്നു, മൌഷ്മി, അവൾ ഇല്ലാതെ ജീവിക്കാൻ പറ്റുമെന്ന് തോന്നുനില്ല, ജാൻസിയുടെ വീട്ടുകാരും ഗുണ്ടകളും പിന്തുടരുകയാണ്, പാർട്ടി ഓഫീസ്സ് ഇതുവരെ സുരക്ഷിതം തന്നെ, കുഞ്ഞു വളരുകയാണ്, അവളുടെ ഭാവി, അവളെ ഞാൻ ജീവിച്ചിരിക്കുന്പോൾ അനാഥ ആക്കാൻ പറ്റില്ല. സെക്രട്ടറിയോട് പറഞ്ഞു, അദ്ദേഹവും ഗൌരവത്തിൽ തന്നെ കാര്യമെടുത്തിട്ടുണ്ട്, പരിഹാരം കാണും, അങ്ങനെ തുടങ്ങിയ വരികൾ റഷ്യയിലെക്കുള്ള പറിച്ചുനടൽ എല്ലാം വിശദമായി എഴുതിയിരിക്കുന്നു, അതിൽ തത്യാന എന്ന സ്ത്രീയെ പറ്റി വിശദമായിത്തന്നെ എഴുതിയിരിക്കുന്നു, അപ്പോൾ നടാഷ പറഞ്ഞത് ശരിതന്നെ ഇവൾ തന്റെ മൌഷ്മി തന്നെയാണ്, ജാൻസി വാവിട്ടു കരഞ്ഞു, ഡയറിയിൽ അവസാനം എഴുതിയിരിക്കുന്ന പേജിൽ അവൾ എത്തി, "ജൂലൈ 1 നാളെ നാട്ടിലേക്ക്, പ്രസ്ഥാനം ഒളിച്ചുകളി അവസാനിപ്പിക്കാൻ നിർദ്ധേശിച്ചു, കോടതിയിൽ ഹാജരാക്കുക സത്യം ബോധിപ്പിക്കുക, വിധി എതിരാകുന്നെങ്കിൽ അനുസരിക്കുക,അത് ശരിയാണെന്ന് തോന്നി, മകൾ വളരുന്നു, അവളുടെഭാവി പ്രധാനം തന്നെ, ഇപ്പോൾ നാട്ടിലേക്ക് ഒറ്റക്കാണ്, മൌഷ്മി തത്യാനയുടെ കുടെ ഇവിടെ നില്ക്കട്ടെ, അവർ നല്ല കൂട്ടുകാർ അണിപ്പോൾ മൌഷ്മിയെ അവൾ നടാഷ എന്ന വിളിക്കുന്നത്, തല്ക്കാലം അവളിടെ നില്ക്കട്ടെ അമ്മയെ കണ്ടിട്ടും കുറെ നാളുകൾ ആയി, തന്റെ അകൾച്ച അമ്മയെ വല്ലാതെ വേദനിപ്പിക്കുനുണ്ട്, മൗഷ്മിയുമായി അവിടെചെന്നുകേറിയാൽ അത് അമ്മക്ക് താങ്ങാൻ കഴിയില്ല, എല്ലാം സമാധാനമായി പറഞ്ഞു മനസ്സിലാക്കിയിട്ടു, അവളെ തറവാട്ടിൽ കൊണ്ട് വളർത്തണം" അടുത്ത പേജുകൾ ശുന്യമാണ്, അപ്പോൾ  അടുത്തദിവസം തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്, അവർ ആലോചന നിമഗ്നയായി, എല്ലാം പഴയതുപോലെ തിരിച്ച്ചുവച്ച് അവർ മുറിപൂട്ടി പുറത്തിറങ്ങി, അന്ന് സായാഹ്നം അവിടുത്തെ അന്തേവാസികൾ അത്യപൂർവ്വമായ ഒരു പുന:സമാഗമം അവിടെ കണ്ടു, അമ്മയും മകളുമായി വർഷങ്ങളിലെ വിടവുകൾക്ക്ശേഷം അവരുടെ പയ്യാരം പറച്ചിൽ കൂടിനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു, ആനന്ദബാഷ്പത്താൽ. അപ്പഴും ആ അമ്മയുടെയും മകളുടെയും മനസ്സ് ആകുലമായത് മാഞ്ഞുപോയ ജാതവേദനെ തേടിയായിരുന്നു. 

അടുത്ത ദിവസം നടാഷയും അമ്മയും പോയത് തലസ്ഥാനത്തെ പോലീസ് ആസ്ഥാനത്തേക്ക് ആയിരുന്നു. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്ന്റെ കാര്യാലയത്തിലേക്ക് അവർ നടന്നു കയറി അവിടുത്തെ സ്വീകരണം കണ്ടു നടാഷയുടെ കണ്ണ് തള്ളിപോയി, ജാൻസി എന്ന വിളിയുമായി പോലീസ് മേധാവി കസേരയിൽ നിന്നും എഴുനേറ്റു  അവരെ സ്വീകരിച്ചു. പിന്നെ കുശലാനോഷണങ്ങൾ വീട്ടുകാര്യങ്ങൾ എല്ലാം അവൾ സാകൂതം നോക്കി ഇരുന്നു, അവരുടെ പരസ്പര സംഭാഷണങ്ങിൽ നിന്ന് അവൾക്കു മനസിലായി അവർ ചിരകാല സുഹൃത്തുക്കൾ ആണ് എന്ന്, ഒപ്പം സഹപാഠികളും, പഴയ കോളേജ് വിശേഷങ്ങൾ പങ്ക് വൈക്കുന്നതിനിടയിൽ ജിതൻ എന്നപേരും അതിന്റെ ഉച്ചാരണത്തിലെ തന്നെ മേധാവിയുടെ ബഹുമാനവും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അത് തുടരുന്നതിനിടയിൽ അവളുടെ അമ്മ അവരുടെആഗമനോദ്യേശ്യം  മുന്നോട്ടു വച്ചു, ജാതവേദൻ എന്ന  ജിതന്റെ തിരോധനാനം, എവിടെ എന്നറിയുക അത്രമാത്രം, അത്ര പോറുക്കാൻ പറ്റാത്ത തെറ്റാണെങ്കിൽ അതും അറിയണം, ഇനി ഒളിച്ചു കളി എന്തിന്, അവർ പറഞ്ഞു നിർത്തി, ജാൻസി ഇത്ര ചെറിയ കാര്യത്തിനായി എന്തിന് ബുദ്ധിമുട്ടിയത്, ഒന്ന് ഫോണിൽ വിളിച്ചു പറയാൻ മേലായിരുന്നോ അല്ലെങ്കിൽ പറഞ്ഞിരുന്നെങ്കിൽ വല്ല ഇൻസ്പക്ട്ടറെ ഞാൻ അങ്ങോട്ട് അയക്കുമായിരുന്നല്ലോ? അല്ല അതല്ല അതിന്റെ ശരി, പിന്നെ താങ്കള്ക്ക് ഇത് ചെറിയ കാര്യം തന്നെ എന്നാൽ ഞങ്ങൾക്ക് ഇതിലും വലിയ കാര്യം ജീവിതത്തിൽ ഇല്ല, ഇനി വയ്യ ജിതൻ ഇല്ലാതെ മുന്നോട്ട്, അവർ കിതക്കുന്നുണ്ടായിരുന്നു, ഒരു വലിയ കാലം ഒറ്റയ്ക്ക് താണ്ടി, ഒപ്പം തനിക്ക് നഷട്ടപെട്ടത് എല്ലാമായിരുന്നു, മകളും ദുരെ ദേശത്ത് എല്ലാരും ഉണ്ടായിട്ട് അനാഥയായി, ഒന്നുമില്ലങ്കിൽ ചെയ്ത തെറ്റ് എന്ത് എന്നെങ്കിലും അറിയേണ്ടേ, അത്രയും പറഞ്ഞിട്ട് അവർ മേധാവിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ജാൻസി ക്ഷമിക്കു, ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്, ഞാൻ ഈ കസേരയിൽ ഇരിക്കുന്പോൾ അതിന്റെ യാഥാർത്ഥ്യം കണ്ടുപിടിച്ചിരിക്കും, ഇത് പോലീസ് മേധാവിയുടെ വാക്കല്ല, പഴയ ജാൻസിയുടെ സതീർത്ഥ്യന്റെ, സഹോദരന്റെ വാക്കാണ്, ഒപ്പം എന്റെ ഗുരുതുല്യൻ ആയ ജിതനോടുള്ള കടപ്പാടും. അയാൾ മേശയിലിരുന്ന ബെല്ലമർത്തി കടന്നുവന്ന പോലീസ്സ് കാരനോട് ക്രൈം ബ്രാഞ്ച് എസ്പിയെ വിളിച്ചുകൊണ്ടു വരാൻ അവിശ്യപ്പെട്ടു, അവിടെയെത്തിയ എസ്പിയെ മേധാവി അവർക്ക് പരിചയപ്പെടുത്തി, ഇത് വേണ്ട കാര്യങ്ങൾ പറഞ്ഞിട്ട്  അവരെ അയാളുടെ ഒപ്പം പറഞ്ഞയച്ചു, 

          അവർ മറ്റൊരു ക്യാബിനിലേക്ക് ആനയിക്കപ്പെട്ടു, പുതിയ ഓഫീസർ ഒരുമദ്ധ്യവയസ്കൻ  ആയിരുന്നു, ചുവന്ന ഉണ്ടകണ്ണും ഉറക്കച്ചുവട് പിടിച്ച മുഖവും അയഞ്ഞു തുങ്ങിയ കണ്ണിന്റെ കീഴ്പോളകളും വീർത്ത കവിളുകളും ഇടുങ്ങിയ കഴുത്തും ചാടിയ കുടവയറുമുള്ള തടിച്ച മനുഷ്യൻ, അയാളുടെ സംസാരം അവളിൽ ഓർമ്മിപ്പിച്ചത് ഒരുവലിയ തവളയെയാണ്, മുന്നിലെ കസേരയിൽ ചടഞ്ഞിരിക്കുന്ന കൂറ്റൻ പച്ച തവള അയാൾ സംസാരിക്കുന്പോൾ പേക്രോം പേക്രോം  എന്ന ശബ്ദ്ദം വരുന്നപോലെ തോന്നി അവൾക്ക്, പരാതിയും മറ്റും എഴുതിവാങ്ങി അയാൾ ചോദ്യം ചെയ്യൽ ആരംഭിച്ചു, പെട്ടന്നുള്ള അയാളുടെ ഭാവമാറ്റം നടാഷയെ അസ്വസ്ഥയാക്കി, അത് അയാള്ക്ക് മനസിലാവുകയും ചെയ്തു, കുട്ടി ഒന്നും വിചാരിക്കേണ്ട ഇത് പോലീസിന്റെ ഒരു രീതിയാണ്, എല്ലാത്തിനെയും സംശയത്തിന്റെ കണ്ണുകൾ കൊണ്ട് കാണണം എന്നല്ലേ, കാണാതായ ആൾ എപ്പോൾ എന്തിന്, അതിൽ നിങ്ങളുടെ പങ്ക് അയാൾ ഏതോ വലിയ കാര്യം ചെയ്യും മട്ടിൽ ഞെളിഞ്ഞിരുന്നു, നടാഷക്ക് അപ്പോൾ പൊട്ടിചിരിക്കാനാണ് തോന്നിയത്, അത് കണ്ടതും കാറ്റ് പോയ ബെലൂൻ പോലെ ചുരുങ്ങിപോയി അയാൾ. ജാൻസി കാര്യങ്ങൾ വിശദീകരിച്ചു. ഓർമ്മ വച്ച നാളുകളിൽ ഒരിക്കല്പോലും കണ്ടിട്ടില്ലാത്ത ആളിനെ പറ്റി ചോദിച്ചാൽ പിന്നെ അവൾക്ക് ചിരിവരില്ലേ, അയാൾ സോറി പറഞ്ഞിട്ട്, പതുക്കെ വിവരങ്ങൾ ചോദിച്ചറിഞ്ഞു, അവർക്കറിയാവുന്ന കാര്യങ്ങൾ ഒന്നന്നായി അവർ പറഞ്ഞു, വിനയൻ മാഷിനോട് ഗോവിന്ദൻ പറഞ്ഞതുവരെ, പഴയ കോടതി വ്യവഹാരം നടന്നതും അതിന്റെ പേപ്പറുകളും കൈമാറി, എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു ചേച്ചിയമ്മ വലിയ പ്രതീക്ഷ വൈക്കേണ്ട, ഒരുപാട് പഴകിയ കാര്യങ്ങൾ ആണ്, എന്റെ അന്വോഷണപരിചയം വച്ചു പറയുകയാണ്, തെളിവുകൾ കണ്ടുപിടിക്കുക അതിനെ പരസ്പരം യോജിപ്പിക്കുക എല്ലാം, ശ്രമകരമാണ്, ഒരാൾ സ്വയം നമ്മളിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചാൽ കണ്ടുപിടിക്കുക അസാധ്യം തന്നെ, പിന്നെ ഒരു വഴി ആകെയുള്ളത് ആൾ അസാരം പ്രശസ്തൻ ആണ് എന്നുള്ളതാണ്, നമുക്ക് ശ്രമിക്കാം ഫലം ഈശ്വര നിശ്ചയമല്ലേ, നന്നായി പ്രാർഥിക്കുക എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട്  വന്നോളാം, എന്റെ മകൾ ഗുരുകുലത്തേയും ചേച്ചിയമ്മയെയും പറ്റി ഒരുപാട് പറയാറുണ്ട്, അപ്പോൾ എനിക്ക് അവിടം ഒന്നുകാണാനും കഴിയുമല്ലോ, അതിശയപ്പെടേണ്ട മകൾ അവിടുത്തെ ശിഷ്യ തന്നെ തിരക്കുകാരണം എനിക്കവിടെ വരാൻ കഴിഞ്ഞിട്ടില്ല, ഇനി ഔദ്യോഗികമായി തന്നെ ആവട്ടെ, ഇത്രയും പറഞ്ഞു ഓഫീസർ അവരെ യാത്രയാക്കി. 

          ആഴ്ച ഒന്ന് കഴിഞ്ഞെങ്കിലും അന്വോഷണത്തിന്റെ ഒരുപുരോഗതിയും വന്നില്ല, പതിയെ പതിയെ അവർക്ക് പ്രതീക്ഷ കുറഞ്ഞു വന്നു, ഒരുപക്ഷെ ഓഫീസർ പറഞ്ഞത് ശരിയായിരിക്കാം ഒരാൾ ഒളിഞ്ഞിരിക്കണം എന്ന് തീരുമാനിച്ചാൽ, അല്ലെങ്കിൽ നഷ്ട്ടം തങ്ങൾക്കു മാത്രമല്ലെ അവർക്ക് അതിൽ  ശ്രദ്ധ ഉണ്ടാവണം എന്നില്ലല്ലോ, പിന്നെ ധരിപ്പിക്കാനുള്ള ഒരുകാട്ടികൂട്ടൽ, അങ്ങനെ കരുതി അമ്മയും മോളും. ഒരുദിവസം സായാഹ്നം, ഹോസ്റ്റലിന്റെ മുന്നിൽ വിശാലമായി, ഒരുക്കിയിട്ടിരിക്കുന്ന പുൽത്തകിടിയിൽ ശുദ്ധമായ കാറ്റും കൊണ്ടിരിക്കുകയായിരുന്നു ജാൻസിയും മകളും, പെട്ടന്നാണ് അവിടേക്ക് കേരളപോലീസിന്റെ എംബ്ലം ചാർത്തിയ ഒരു ജിപ്സി വന്നുനിന്നത്, അവർ രണ്ടുപേരും വല്ലാതെ ചകിതരായി, അതിൽനിന്നും ഇറങ്ങിയ ഓഫീസറെ കണ്ടപ്പോൾ അവർക്ക് ആശ്വാസമായി, അതുപഴയ ക്രംബ്രാഞ്ച് ഓഫീസർ ആയിരുന്നു, അയാൾ അവർ ഇരുന്നിടത്തെക്ക് വന്നു, ഉപചാരം പറഞ്ഞു ഇരുത്തി അയാൾക്ക് ചായയും മറ്റും സൽക്കരിച്ചിരുത്തി ജാൻസി ചോദിച്ചു, സാർ, എന്തെങ്കിലും വിവരം? അയാൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു, ഞാൻ അന്നേ പറഞ്ഞില്ലേ ഇത് സ്വല്പ്പം കുഴഞ്ഞ കാര്യമാണ്, പിന്നെ പഴകിയതും, അമിത പ്രതീക്ഷ വേണ്ട, ഞാൻ ശ്രമിക്കുകയാണ്, നമുക്ക് കാത്തിരിക്കാം. പിന്നെ ഞാൻ അദ്ദേഹത്തിൻറെ ഇല്ലത്ത് പോയിരുന്നു, അമ്മയെയും ഗോവിന്ദനെയും കണ്ടു, എനിക്ക് ഗോവിന്ദനിൽ ചില സംശയം ഉണ്ടായിരുന്നു, പക്ഷെ അത് തെറ്റായിരുന്നു, അവൻ പറയുന്നത് ശരിതന്നെ, എങ്കിലും ചില ഇണങ്ങാത്ത കണ്ണികൾ അതിന്റെ ഉത്തരം ഇവിടെ നിന്നും കിട്ടും എന്നൊരു ഉൾവിളി, എങ്കിലും ഞാൻ ഞെട്ടിയത് ഇല്ലത്തെ അമ്മതന്പുരാട്ടിയുടെ ആദ്യം കണ്ടപ്പോഴത്തെ ചില പ്രവചനങ്ങളാണ്, അതാണ് എന്റെ പ്രതീക്ഷയും. അയാൾ പറഞ്ഞു നിർത്തി. കൈയിൽ പിടിച്ചിരുന്ന ചായഗ്ലാസ്സ് കാലിയാക്കി അയാൾ എഴുനേറ്റു, ചേച്ചിയമ്മ ഒഫീസ്സിലേക്ക് വരണം മകളുമായി, എനിക്ക് ചിലത് ചോദിച്ച്ചറിയാനുണ്ട്, തികച്ചും രഹസ്യമായി അതിനു ഓഫീസാണ് നല്ലത്, അവർ ഓഫീസ്സിൽ അഭിമുഖമായി ഇരുന്നു, ഒപ്പം നടാഷയും, ചേച്ചിയമ്മ ഓർക്കുക അദ്ദേഹം താങ്കളുമായി അവസാനം ബന്ധപെട്ടത് എന്നാണ്, ജാൻസി പെട്ടന്ന് പറഞ്ഞു, അവസാനം, ആ കത്തിൽ കൂടിയാണ്, കോടതിയിൽ എത്തും എന്ന് പറഞ്ഞുകൊണ്ട്, ഡേറ്റ് ഓർമ്മയുണ്ടോ കത്ത് വന്ന തീയതി, അത്, അത്, ഓർമ്മയുണ്ട് ജൂലായ് 6 കാരണം അന്ന് അമ്മയുടെ ഒർമ്മദിവസമാണ് പള്ളിയിൽ പോയി മടങ്ങി വരും വഴിയാണ് അത് പോസ്റ്റുമാൻ കൈയ്യിൽ തരുന്നത്, അതെ അന്നുതന്നെ, വർഷം ഓഫീസർ പിന്നെയും ചോദിച്ചു, ഇല്ല ഓർമ്മയില്ല ജാൻസി പറഞ്ഞു. അമ്മേ അത് നമുക്ക്, കോടതി കടലാസ്സുകളിൽ നിന്നും അറിയാമല്ലോ, നടാഷ, അപ്പോൾ അയാൾ പറഞ്ഞു അതെ ശരിയാണ്, അതിൽ പറയുന്നത് 1988 എന്നാണ്, അത് അദ്ദേഹം തിരുവനന്തപുരത്ത് നിന്നും പോസ്റ്റ് ചെയ്തതുതന്നെ, ഒരു നാലാം തിയതി ആയിരിക്കും, അത്രയും പെട്ടന്ന് കിട്ടണമെങ്കിൽ അങ്ങനെ വേണം. അത് ശരിയെന്നമട്ടിൽ അവർ തല കുലുക്കി. അപ്പോൾ ഡയറിയിൽ പറഞ്ഞ മാതിരി അദ്ദേഹം റഷ്യയിൽനിന്നും ഇന്ത്യയിൽ എത്തി, തലസ്ഥാനത്ത് നിൽക്കാതെ പെട്ടന്ന് തന്നെ നാട്ടിലേക്ക് പോയി, കേസിനു കോടതിയിൽ ഹാജരാകേണ്ട ദിവസ്സം ജൂലായി 9 1988 അല്ലെ, ആണ് അതാണ് പഴയ രേഖകൾ പറയുന്നത്, അദ്ദേഹം എഴുതിയപോലെ ജൂലായ് എട്ടാം തീയതി, തിരുവന്തപുരത്തിന് തിരിക്കുകയും ചെയ്തു, കേസ്സ് അതാണ്  അദ്ദേഹം ഗോവിന്ദനോട് പറഞ്ഞ പ്രധാനകാര്യം, പേപ്പറുകളും സാഹചര്യങ്ങളും പറയുന്നത് കോടതിയിൽ ഹാജരാകാൻ അദ്ദേഹം തീരുമാനിച്ചിരുന്നു എന്നുതന്നെയാണ്, അപ്പോൾ പിന്നെ നാട്ടില്നിന്നും തലസ്ഥാനത്തെക്കുള്ള യാത്ര അദ്ദേഹത്തിൻറെ തീരുമാനം മാറ്റി, അത് എന്താണ് അതുകണ്ടുപിടിച്ചാൽ  നമ്മളെ അദ്ദേഹത്തിൻറെ അടുത്തു എത്തിക്കും എന്റെ ശ്രമം അതാണ്, അവിടെ ഞാൻ എത്തും എന്നുതന്നെ ആണ് വിശ്വാസം, പിന്നെ ഇതെല്ലം എന്റെ അന്വോഷണത്തിന്റെ വഴിയിലെ കണ്ടുപിടുത്തങ്ങൾ ആണ്, ഒരുപക്ഷെ ഇതിനു യാഥാർത്ഥ്യമായി പുലബന്ധംപോലും ഉണ്ടാവണമെന്നില്ല, എങ്കിലും പ്രതീക്ഷിക്കുക അമ്മതന്പുരാട്ടിയെ കണ്ട ശേഷം ഒരു ആത്മവിശ്വാസം വന്നപോലെ, അയാൾ പറഞ്ഞു നിർത്തി, അയാളുടെ അത്മവിശ്വാസമാർന്ന മുഖം കണ്ടപ്പോൾ അമ്മയുടെയും മകളുടെയും മുഖത്തും പ്രകാശം പരന്നു, അവരോട് യാത്രപറഞ്ഞു, അയാൾ ജിപ്സിയും ഓടിച്ചുപോയത് ശംഖുമുഖം കടപുറത്തേക്ക് ആയിരുന്നു, ചിന്തയിൽ ശക്തിനിറക്കാൻ അതിനെ നേർവഴിക്കെത്തിക്കാൻ അപ്പോഴും അയാളുടെ മനസ്സ് താമ്രപർണ്ണി മനയുടെ മുറ്റത്താണ്, അവിടെ അയാളെ കാത്തിരുന്ന അമ്മതന്പുരാട്ടിയുടെ മുഖമായിരുന്നു, അതിനുമുന്പ് അയാളെ ഭയപ്പെടുത്താൻ ശ്രമിച്ച ആ ഭീകരനായ കരിപുച്ചയുടെ രൂപത്തിൽ ആയിരുന്നു. 

           കുറച്ചു ദിവസത്തിനുശേഷം ജാൻസിക്ക് ഒരു ഫോൺ വിളി വന്നു, മറുതലക്കൽ പോലീസ് മേധാവി ആയിരുന്നു, അടുത്തദിവസം  രാവിലെ ഒരു ദീർഘയാത്രയ്ക് തയ്യാറാവാൻ, അദ്ദേഹത്തിൻറെ ഔദ്യോഗിക വാഹനത്തിൽ അല്ലെങ്കിൽ സ്വന്തം വാഹനമായാലും പ്രശ്നമില്ല, ജാൻസി വിശദാംശങ്ങൾ പറഞ്ഞില്ലങ്കിലും സമ്മതം മൂളി. അവരും നടാഷയും രാവിലെ തന്നെ ഡ്രൈവറുമായി മേധാവി പറഞ്ഞ സ്ഥലത്തെത്തി, അവിടെനിന്നും പരഞ്ഞുറപ്പിച്ചപോലെ യാത്രതുടങ്ങി, അവർ മേധാവിയുടെ വാഹനത്തെപിന്തുടർന്നു നഗരാതിർത്തിയും പിന്നിട്ടു വടക്കുഭാഗത്തെക്ക് ഹൈവയിലൂടെ പാഞ്ഞു. നടാഷ വഴിയോരത്തെ പിന്നിടുന്നകാഴ്ചയിൽ മുഴികിയിരുന്നു, ജാൻസിയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരസ്വസ്ഥത അവരുടെ ചിന്തകളെയും ശരീരത്തെയും മൂടുംമ്പൊലെ അമ്മയുടെയും മകളുടെയും ഇടയിൽ മൌനത്തിന്റെ അദ്രിശ്യമായ വന്മതിൽ പെരുംമറതീർത്തു. ആ യാത്ര തുടരുകയായിരുന്നു, അത് ജില്ല അതിർത്തിവിട്ടു, കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചു, ജാൻസി അതെല്ലാം അറിയുന്നുണ്ടായിരുന്നു, ഇപ്പോൾ അവർക്കറിയാം തന്നെ കാർന്നു തിന്നുന്നത് ഭയത്തിന്റെ അണുക്കളാണ്, അവ വല്ലാതെ പൊതിയുകയാണ്, എന്തിനു എന്നുമാത്രം അവർക്ക് പിടികിട്ടിയില്ല, നടാഷ ചെവിയിൽ സ്പീക്കറിലൂടെ സംഗീതം ആസ്വദിക്കുകയാണ്, അമ്മയുടെ മൌനം ഭംഞ്ജിക്കാൻ അവൾ മുതിർന്നില്ല, ഇപ്പോൾ വാഹനങ്ങൾ വിശാലമായ കായലിന്റെ കരയിലൂടെ മുന്നോട്ടുപാഞ്ഞുകൊണ്ടിരിക്കുന്നു, ജാൻസി യാത്രയുടെ അവസാനം പ്രതീക്ഷിക്കുകയാണ്, മേധാവി  എങ്ങോട്ടാണ് കൂട്ടികൊണ്ടുപൊകുന്നത്, അവൾ ആലോചിച്ചു, എന്തായാലും ആപത്തിലേക്കല്ല വർഷങ്ങളായി താനറിയുന്ന തന്നെ അറിയുന്ന ചങ്ങാതി, തങ്ങളുടെ ഒളിചോട്ടത്തിനുപോലും കുടെ നിന്നവരിൽ ഒരാൾ, പിന്നെ എവിടെക്കാണ് ഈ സഞ്ചാരം, അവളുടെ ആകുലത മറക്കാൻ അവൾ ശ്രമിച്ചുകൊണ്ടേ ഇരുന്നു. പെട്ടന്നാണ് വണ്ടി നിർത്തിയത്, മുന്നിൽ ഒരുപോലീസ് സ്റ്റേഷന്റെ വലിയ ബോർഡ് അതിൽ ഇങ്ങനെ എഴുതിയിരുന്നു, മൺട്രോതുരുത്ത് പോലീസ് സ്റ്റേഷൻ പെരുമൺ, അവർ വണ്ടിയുടെ വാതിൽതുറന്ന് പുറത്തിറങ്ങി, പുറത്തുവന്ന അവിടുത്തെ പോലീസുകാർ മേധാവിയെ സല്യൂട്ട് ച്യെതിട്ടു  അവരെ അകത്തേക്ക് ആനയിച്ചു, ഉള്ളിൽ ക്രംബ്രാഞ്ച് ഏസ്പി അവരെയും കാത്തു ഇരിപ്പുണ്ടായിരുന്നു, അവരെ മേശയുടെ അടുത്തേക്ക് നേരത്തെ തയ്യാറാക്കിയ കസേരകളിൽ ഇരുത്തിയിട്ട് സ്റ്റേഷൻ ഇൻസ്പക്ടർ ചില കവറുകൾ എടുത്തു മേശയുടെ പുറത്തുവച്ചു തുറന്നു, അതിൽ നിന്ന് ആദ്യം പുറത്തെടുത്തത് ഒരു ഖദർ ജൂബ ആയിരുന്നു, പിന്നെ, ചെറിയ മറ്റൊരു കവർ അതിൽനിന്നു പുറത്തെടുത്തത് സ്വർണ്ണമാല അതിൽ താലി ഞാന്ന് ആടുന്നുണ്ടായിരുന്നു, അത് കണ്ട ജാൻസി മോഹാൽസ്യപ്പെട്ടു നടാഷയുടെ മടിയിലേക്ക് മറിഞ്ഞു, എല്ലാവരും അവരെ താങ്ങി കാറിൽ കൊണ്ടിരുത്തി, പിന്നെ അതിൽ ഉണ്ടായിരുന്നത് പഴയ ചില ഫോട്ടോകൾ നടാഷയുടെ ചെറുപ്പം, തത്യാന നടാഷയുമായി നില്ക്കുന്നത്, പിന്നെ ജാൻസിയുടെ ചെറുപ്പകാല ചിത്രങ്ങളും ഒപ്പം സുമുഖനായ വൃത്തിയിൽ താടി വെട്ടിനിർത്തിയ ഒരുചെറുപ്പക്കാരൻ പുഞ്ചിരിച്ചുകൊണ്ട് മരിച്ചുകിടക്കുന്നതും പിന്നെ സംസ്കരിക്കുന്നതുമായ ചിത്രങ്ങൾ അവ കാലപ്പഴകത്താൽ കേടുവന്നവ ആയിരുന്നെങ്കിലും സ്വയം സംസാരിക്കുന്നവയായിരുന്നു. പിന്നെ അവർ അധികം അവിടെ നിന്നില്ല, അവരുടെ വാഹനങ്ങൾ സർക്കാർ നടപടി പൂർത്തിയാക്കി, തിരിച്ചു പ്രയാണം തുടങ്ങി, അങ്ങകലെ താമ്രപർണ്ണി മന അതിന്റെ അടുത്ത അവകാശിയെ പീഠത്തിൽ അവരോധിക്കാൻ ചടങ്ങുകൾ തുടങ്ങിയിരുന്നു, അവളെ അവിടെ എത്തിക്കാം എന്ന് അമ്മതന്പുരാട്ടിയോടു വാക്കുപറഞ്ഞുപോയ ഏസ്പി  അതിനായി അമ്മയെയും മകളെയും തയ്യാറാക്കുകയായിരുന്നു, അമ്മതന്പുരാട്ടി, പണ്ടെങ്ങോ മകനെ പ്രസവിച്ച മുഹൂർത്തത്തിൽ കാരണവർമാർ എഴുതിവച്ച ഓലകുറിപ്പുകൽ തലോടി കണ്ണീർ പുഷ്പങ്ങളിൽ അർച്ചന നടത്തിയത് ഓർത്ത് നെടുവീർപ്പിട്ടു.
 Saturday, February 20, 2016

രാജ നീതി
ഖാന്ധവങ്ങൾ എരിയട്ടെ മയക്ഷേത്രങ്ങൾ ഉയരട്ടെ 
ദിഗന്ധങ്ങളിൽ വഴിയുന്ന വർഷം
അമ്ലത്താൽ അമൃത് പൊഴിക്കട്ടെ
ആവയിൽ കുതിരുന്ന കർമ്മം
ജീവനകലയിൽ പുണ്യം നിറക്കട്ടെ 
ക്ഷീരപഥങ്ങളിൽ നിറയുന്ന നീരിൽ
വിഷപുഷ്പങ്ങൾ വിരിയട്ടെ
നപുംസകങ്ങൾ ഉയർക്കുന്ന കവചത്താൽ
അർജ്ജുന ബാണങ്ങൾ തീമഴയാവട്ടെ
വൃദ്ധനെഞ്ചകങ്ങൾ കുരുവംശ ഗാഥയെ ഉത്തുംഗ ശ്യംഗമാക്കട്ടെ
കുരുക്ഷേത്രം ബാലക നിണത്താൽ ചുവക്കട്ടെ 
യുധിഷ്ഠിര സത്യത്തിൽ പിത്യശിരസ്സുകൾ ഉരുളട്ടെ
രാജാവിൻ തുടതകർക്കുന്ന ഗദകൾ ധർമ്മംപുലർത്തട്ടെ
ഉയരട്ടെ ജിഹ്വകൾ ഉണരട്ടെ ജനത കരയട്ടെഅമ്മമാർ പുലരട്ടെ രാജ നീതി 

Thursday, November 19, 2015

പ്രദക്ഷിണ വഴികള്‍ (ചെറു കഥ )

സ്റ്റോക്ക്‌ ലിസ്റ്റിലെ അവസാനത്തെ ഐറ്റവും കമ്പ്യൂട്ടറിലേക്ക് ഫീഡ് ചെയ്തു കഴിഞ്ഞു ഒരു നിശ്വാസം വിട്ടുകൊണ്ട് ഗായത്രി വാച്ചിലേക്ക് നോക്കി .. സമയം പന്ത്രണ്ടര .. വിശപ്പ്‌ കുറേശ്ശെ ആയി തുടങ്ങിയിരിക്കുന്നു .. ലഞ്ചു ബ്രേക്കിന് അരമണി ക്കൂര്‍  കൂടി ബാക്കി ഉണ്ട് ... അവള്‍ ഫേസ് ബുക്ക്‌ ലോഗിന്‍ ചെയ്തു .. ഒരുപാട് ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നു കിടപ്പുണ്ട് . അതാരോക്കെ എന്ന് ഒന്ന് നോക്കി യപ്പോള്‍ ഒരു പേരില്‍ കണ്ണുകള്‍ ഉടക്കി ...

"മധു കരുവാത്ത്" ...

ആ പേര് വായിചപ്പോള്‍ തന്നെ അവള്‍ ഒന്ന് വിറച്ചു .. കയ്യ് വിയര്‍ത്തു ..കുറച്ചു നേരം ആ പേരിലേക്ക് തന്നെ നോക്കി ഇരുന്നു. പിന്നെ പ്രൊഫൈല്‍ നോക്കി ..

ഫോട്ടോ ഉണ്ട് .. കുറച്ചു കഷണ്ടി ആയ ഒരു ഫോട്ടോ .. പെട്ടന്ന് മനസ്സിലാകില്ല .. പക്ഷെ ആ കണ്ണുകള്‍ .. ഹൃദയത്തിനും  അപ്പുറത്തേക്ക് ചൂഴ്ന്നിറങ്ങുന്ന ആ കണ്ണുകള്‍ ..

അവള്‍ ഫ്രെണ്ട് റിക്വസ്റ്റു ആക്സെപ്റ്റ് ചെയ്തു..

കുറച്ചു സെക്കണ്ടുകള്‍ക്ക്‌ ശേഷം ഇന്‍ബോക്സില്‍ .. ഒരു മെസ്സേജ് ..

ഹായ് .. ഗായികുട്ടീ .....

ഈശ്വരാ.. അവള്‍ക്ക് കരച്ചില്‍ വന്നു ..

ഗായികുട്ടി എന്ന അതെ വിളി ... കാതില്‍ ഇമ്പമായി വന്നു ഹൃദയത്തില്‍ നിറഞ്ഞു നിന്നിരുന്ന വിളി ..

""എന്താടോ .. താന്‍ സ്വപനം കാണുവാണോ .. എന്താ മിണ്ടാത്തെ""... അടുത്ത മെസ്സേജ് ...

ഒന്നും മിണ്ടാന്‍ ആവുമായിരുന്നില്ല അവള്‍ക്ക് .. ടൈപ്പ് ചെയ്യാന്‍ കൈകള്‍ക്ക് ശക്തി ചോര്‍ന്നത്‌ പോലെ തോന്നി ...

ഇരുപത്തി രണ്ടു വര്ഷം  മുന്പ് കണ്ടതാ ...കണക്കുകള്‍കൂട്ടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല അവള്‍ക്ക്....

'ഞാന്‍ ഇനി നിങ്ങളുടെ മകളുമായി കാണുകയോ , സംസാരിക്കുകയോ ഇല്ല "എന്ന് അമ്പലത്തിലെ നടയില്‍ നിന്ന് സത്യം ചെയ്തു പോയ ആ ദിവസം മുതല്‍ ...

ഓര്‍മകള്‍ക്ക് ഒരിക്കലും മങ്ങല്‍ ഏറ്റിട്ടില്ല ....

സത്യം ചെയ്തതല്ല .. ചെയ്യിച്ചതാണ് ... അതും തല്ലി ചതച്ചു ജീവ ച്ചവം ആക്കി ...

ഒരു കൊടുംകാറ്റു പോലെ തന്‍റെ മുന്നിലേക്ക്‌ ഓടി വന്നു കിതച്ചുകൊണ്ട് അമ്മ ചോദിച്ചു ...

നീയും അവനും തമ്മില്‍ എന്താടീ ബന്ധം ? ആരെകുറിച്ചാണ് അമ്മയുടെ ചോദ്യം എന്ന് അറിയാം .. എന്നാലും ചോദിച്ചു ..

ആര് ?

നിനക്കറിയില്ലേ .. അവന്‍ .. ആ തെണ്ടി ...

കീഴ് ജാതിക്കാരന്‍ ആയ മധുവിനോടുള്ള പുച്ചവും വെറുപ്പും അമ്മയുടെ വാക്കുകളില്‍ .

ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്ന തലമുടിയില്‍ കുത്തിപിടിച്ച്‌ അമ്മ ചീറി..
കോളേജില്‍ പറഞ്ഞയച്ചത് പ്രേമിക്കനല്ല .. പഠിക്കാന്‍ ആണ് .. എന്നിട്ട് അവള്‍ പ്രേമിച്ചതോ ...

എന്താടീ മിണ്ടാത്തെ .. ? നിനക്ക് അവനെ ഇഷ്ടം ആണോ ? ..

ഉം ...

ആ മൂളല്‍ .. അത് കേട്ട ഉടനെ അമ്മക്ക് ഭ്രാന്ത് ആയതുപോലെ ..

എടീ.. .. മുടിക്ക് ചുറ്റിപിടിച്ചു തല ചുമരില്‍ ഇടിച്ചു .. വലിച്ചു കൊണ്ടുപോയി റൂമില്‍ കട്ടിലിലേക്ക് തള്ളി .. വാതില്‍ പുറത്തേക്കു കുറ്റിയിട്ടു അമ്മ പോയി ...

പിന്നെ വിശപ്പിന്‍റെ , പീഡന ത്തിന്‍റെ ദിനങ്ങള്‍ ... ഒരമ്മക്ക് ഇത്ര ക്രൂര ആവാന്‍ കഴിയുമോ എന്ന് തോന്നിയ നിമിഷങ്ങള്‍..

ഇവര്‍ തന്‍റെ അമ്മ അല്ലാ എന്ന് തോന്നിപോയ കാര്യങ്ങള്‍ ...

വല്ലാതെ വിശന്നു ചുരുണ്ട് കൂടി കിടന്നപ്പോള്‍ ഒരു കിണ്ണ ത്തില്‍ ചോറ് കൊണ്ടുവന്നു തന്നു .. വാരി വലിച്ചു തിന്നുമ്പോള്‍ വായില്‍ അരുചി തോന്നി.. സംശയത്തോടെ അമ്മയെ നോക്കിയപ്പോള്‍ ...

വിഷം ആണെടീ .. നീ ചാവ് എന്ന് പറഞ്ഞ അമ്മ. കുടിക്കാന്‍ ഉപ്പുവെള്ളം കലക്കി തന്നവര്‍ ..

തമിഴ് നാട്ടില്‍ ജോലിക്ക് പോയിരുന്ന അച്ഛന്‍ വന്നപ്പോള്‍ ആണ് ആ റൂമില്‍ നിന്നും മോചനം കിട്ടിയത് . അച്ഛന്‍ എല്ലാ വിവരവും ചോദിച്ചു മനസ്സിലാക്കി .. തന്നെ ചേര്‍ത്ത് നിറുത്തി പറഞ്ഞു ..

സാരല്ല്യാട്ടോ .. അച്ഛന്‍റെ നെഞ്ചില്‍ തല ചേര്‍ത്ത് കുറെ കരഞ്ഞു ..

അന്ന് വൈകീട്ട് അമ്മ പറഞ്ഞു .. അമ്പലത്തില്‍ പോണം എന്ന് ..
തനിക്കും തോന്നി.. ..മനസ്സിനു സമധാനം കിട്ടാന്‍ .... ഇത്രയും ദിവസം ഒരു റൂമില്‍ ആകെ അവശ നിലയില്‍..
..

വൈകീട്ട് അച്ഛനും അമ്മയ്ക്കും ഒപ്പം അമ്പലത്തില്‍ .. നടയില്‍ ചെന്ന് കണ്ണടച്ച് തൊഴുതു ... പ്രദക്ഷിണം വെക്കാന്‍ തുടങ്ങുമ്പോള്‍ >>

കുറച്ചു മാറി .. മധു .. കൂടെ രണ്ടു മൂന്നു പേര്‍ ..

അച്ഛന്‍ കൈകൊണ്ടു ആഗ്യം കാണിച്ചപ്പോള്‍ അവര്‍ മധുവിനെ നടയിലേക്കു കൊണ്ട് വന്നു ..

മധു തന്നെ നോക്കിയതെ ഇല്ല .. താന്‍ മധുവിനെ ഒന്ന് ഒളി കണ്ണിട്ടു നോക്കി..

മുഖം എല്ലാം വീര്‍ത്തു ആകെ അവശ നിലയില്‍ ആണ് . നന്നായി അടി കിട്ടിയ നിലയില്‍..

തന്‍റെ ശരീരം ആകെ തളരു ന്നതു പോലെ തോന്നി ...

പൂജാരിയുടെ മുന്നില്‍ .. മധുവിനോട് പറയാന്‍ അച്ഛന്‍ കല്പിക്കുന്നത് കേട്ടു

"ഞാന്‍ ഇനി നിങ്ങളുടെ മകളുമായി കാണുകയോ , സംസാരിക്കുകയോ ഇല്ല
ഇത് സത്യം , സത്യം, സത്യം ..""

അത്രയും കേട്ടതെ ഓര്‍മയുള്ളൂ .. പിന്നെ ബോധം വരുമ്പോള്‍ വീട്ടില്‍ പഴയ റൂമില്‍ തന്നെ ആണ്...

കാലം എത്ര വേഗമാണ് കഴിഞ്ഞു പോയത് ...

വിവാഹം.. ഭര്‍ത്താവ്. പ്രസവം. മകള്‍..ജോലി ..


ഗായത്രി മോണിട്ടറിലെ ക്ക് നോക്കി .അതിന്‍റെ സ്ക്രീന്‍ ഡിസ്പ്ലേ ഓഫ്‌    ആണ് .. മൌസ് ഒന്ന് ഇളക്കിയപ്പോള്‍ മോണിട്ടര്‍ തെളിഞ്ഞു വന്നു ..

ഇന്‍ബോക്സില്‍ മധുവിന്‍റെ മെസ്സേജ് ..

"എന്താ .. എന്നെ അറിയില്ലേ.. മറന്നു പോയോ" ...

എന്താണ് പറയേണ്ടത് എന്നറിയാതെ കുഴങ്ങി...

അവള്‍ തളര്‍ച്ചയോടെ മെസ്സേജു ടൈപ് ചയ്തു...

"മധുവേട്ടാ... മറന്നിട്ടില്ല .. മറക്കുകയും ഇല്ല.."

"മാപ്പ് .. എല്ലാറ്റിനും മാപ്പ് "

മനസ്സില്‍ അപ്പോഴും അമ്പല നടയില്‍ വെച്ച് കണ്ട മധുവിന്‍റെ രൂപം ഒരു നീറ്റലായി അങ്ങിനെ നിന്നു ...കണ്ണില്‍ ഉരുണ്ടുകൂടിയ കണ്ണീര്‍ തുടച്ചു കൊണ്ട് കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു സീറ്റിലേക്ക് ചാരി കിടന്നു ...

അപ്പോള്‍ മൊബൈല്‍ റിംഗ് ചെയ്തു .. ഭര്‍ത്താവാണ് ...
ഫോണ്‍ ഓണ്‍ ആക്കി .ചെവിയില്‍ ചേര്‍ത്തു ..

"അതേ .. ഓഫീസില്‍ നിന്നും ഇറങ്ങിക്കോ.. ബസ്സുകള്‍ പണി മുടക്കിലാ .. എന്തോ പെട്ടെന്ന് ഉണ്ടായ സംഘര്‍ഷം.. ഞാന്‍ അതിലെ വരാം ...നമുക്ക് ഒരുമിച്ചു വീട്ടിലേക്കു പോവാം "...

ബോസിനോട് പറഞ്ഞു .ബാഗും കുടയും എടുത്തു .... വിശപ്പ് ചത്തിരുന്നു ..ചോറുപാത്രം അതേപടി എടുത്തു നിരത്തിലേക്ക് ഇറങ്ങി.. ആളുകള്‍ തലങ്ങും വിലങ്ങും പായുന്നു..

ഭര്‍ത്താവിനെ കാത്തു നിരത്തുവക്കില്‍ നില്‍കുമ്പോള്‍ മുഷിഞ്ഞ വേഷം ധരിച്ച വൃദ്ധയായ ഒരു സ്ത്രീ മുന്നില്‍ വന്നു കൈ നീട്ടി..

ഒരു നിമിഷം ആലോചിച്ചു .. പിന്നെ ബേഗില്‍ നിന്നും  ചോറ്റ് പാത്രം എടുത്തു ചോറ് അവര്‍ക്ക് നീട്ടി..

അവര്‍ സന്തോഷത്തോടെ അത് വാങ്ങി..മുഷിഞ്ഞ ചേല തുമ്പിലേക്ക് കൊട്ടി  തിരിച്ചു പാത്രം മേടിച്ചു ബാഗില്‍ ഇട്ടപ്പോഴെക്കും ഭര്‍ത്താവ് വന്നു..

ഭര്‍ത്താവിന്‍റെ കൂടെ സ്കൂട്ടറില്‍ കയറി .. വണ്ടി മുന്നോട്ട് നീങ്ങി യപ്പോള്‍ ആ വൃദ്ധയായ സ്ത്രീയെ തിരിഞ്ഞു നോക്കി .. അവര്‍ അപ്പോഴും തൊഴു കയ്യോടെ നില്കുകയായിരുന്നു ...