പ്രണയിക്കുന്നു നിത്യം.
പ്രണയിക്കുന്നു ഞാനെന്നും
എൻ സുപ്രഭാതങ്ങളെ,
ആ ഉണര്ത്ത് പാട്ടാം കളകൂജനങ്ങളെ
അവയേ ഉണർത്തുംകതിരവരശ്മിയെ
പ്രണയിക്കും ഞാനെന്നും എന്നെത്തന്നെയും
പ്രണയിക്കും ഞാനെൻ കണ്ണിണകളെ
കാട്ടിതരുന്നവ എൻ ചുറ്റുപാടിനെ
ഒപ്പമായ് മറ്റ് പഞ്ചെൻദ്രിയങ്ങളെ
എന്നിലെക്കെന്നെ നിറക്കുന്ന സത്യത്തെ
പ്രണയിക്കുന്നു ഞാൻ എന്നെ തന്നയും.
പ്രണയിക്കയാണ് ഞാൻ എൻ പ്രിയ നാടിനെ
എന്നെനും എന്നെ നയിക്കുന്ന ദീപത്തെ
അച്ഛനെ അമ്മയേം എനിക്കായ് നൽകിയ എന്നേ ഞാനാക്കിയ എല്ലാത്തിനെയും അഹോ.
പ്രണയിക്കാനായുള്ള നാടും പ്രപഞ്ചവും
പ്രണയിക്കയാണ് ഞാൻ എന്ൻ പ്രണയിനിയെ നിത്യം.
പ്രാപിക്കാനായും
പരിചരിക്കാനുമായ് തൻ ജൻമ
സുക്യതം എല്ലാം ഏകിയ
എൻ പരന്പര ജീവനായ് ഏകിയ എൻ അംശ മുകുളങ്ങളെയും
പ്രണയിക്കയാണ് ഞാൻ ആത്മാവിൽ എപ്പഴും.
പ്രണയത്തിനായ് ഒരു ദിനമില്ല മർത്ത്യ പ്രണയിക്കാ നീ എന്നും
എല്ലാ സത്യത്തെ നിത്യം .
ജീവിതാന്ത്യം വരെ നിന്നിൽ നിറയുന്ന തെല്ലാം സൌഭാഗ്യ വർഷം എന്നോർത്താൽ ശുദ്ധം.
No comments:
Post a Comment