Friday, August 7, 2015

ടെലിഗ്രാം

 Venugopal Kalanjoor



ടെലിഗ്രാം                              

"എങ്ങോട്ടാ ഗോപാലേട്ടാ ഇത്ര ധൃതിയിൽ"….
 "ചന്ദ്രികേടെ വീട്ടിൽ കമ്പി വന്നിരിക്കുന്നു. എല്ലാരും അങ്ങോട്ട്‌ പോയിരുക്കാവാ. ഒന്ന് ചെല്ലട്ടെ അല്ലെങ്കിൽ എന്ത് വിചാരിക്കും. അവളുടെ ഭര്ത്താവ്  അടുത്തമാസം അവധിക്കു വരാനിരുന്നതാ. പറഞ്ഞിട്ടെന്താ, വിധി ഇങ്ങിനെയായി. അവളും പിള്ളാരും ഇനി എന്തോ ചെയ്യുമോ എന്തോ.  ". പണ്ട് കാലത്ത് ഒരു വീട്ടില് ടെലിഗ്രാം വന്നാൽ  ഇതായിരുന്നു. റിയാക്ഷൻ. മരണ വാർത്തയുമായി വരുന്ന സന്ദേശമാണ്  കമ്പി എന്നായിരുന്നു അന്നത്തെ വിശ്വാസം. ചന്ദ്രികയുടെ  ഭര്ത്താവ് ഉടൻതന്നെ അവധിക്കു നാട്ടിലേക്ക് തിരിക്കുന്നു എന്നുള്ള സന്ദേശമായിരുന്നു കമ്പിയിൽ ഉണ്ടായിരുന്നത്.
 
മനുഷ്യർ കുറച്ചു ദൂരെയുള്ളവർക്ക് സന്ദേശം അയക്കാൻ ആദികാലം തൊട്ടേ ശ്രമിച്ചിരുന്നു. ആദി കാലത്ത് മനുഷ്യന്റെ ആവശ്യങ്ങളും പ്രവർത്തന മേഖലയും ചെറുതായിരുന്നു. ഓരോ കാലത്തും അന്നന്നത്തെ ശാസ്ത്രം ഉപയോഗിച്ചു ആശയ വിനിമയം നടത്തിയിരുന്നു. രാവിലെ കർഷക തൊഴിലാളികൾ കൂകി വിളിച്ചു ആളുകളെ സംഘടിപ്പിച്ചിരുന്നു. ചെണ്ട കൊട്ടിയും, പുക, ലൈറ്റ്, കൊടി ഇവ ഉപയോഗിച്ചും ദൂരത്തേക്കു സന്ദേശം അയച്ചിരുന്നു.  ചില കോഡുകൾ ഉപയോഗപ്പെടുത്തി സന്ദേശങ്ങൾക്ക്  കൂടുതൽ അർത്ഥങ്ങളുണ്ടാക്കാനും പഠിച്ചു. പ്രാവ് വഴിയും, അഞ്ചൽ വഴിയും, ദൂതൻ മുഖേനയും വിവരങ്ങൾ അറിയിച്ചിരുന്നു.

Electricity ഉപയോഗിച്ചു ദൂരെ സ്ഥലങ്ങളിലേക്ക് സന്ദേശം എത്തിക്കാനുള്ള ആദ്യത്തെ ഉപകരണം ആയിരുന്നു ടെലെഗ്രാഫ്. Telegraph സമ്പ്രദായം Samuel Morse  ആണ് നടപ്പിലാക്കിയത് (1837).  Morse Code  ഉപയോഗിച്ചു ഒറ്റ കമ്പിയിലൂടെ സന്ദേശങ്ങൾ ദൂരേക്ക്‌ അയച്ചിരുന്നു. കട്ട്- കടു ഈ രണ്ടു ശബ്ദങ്ങളുടെ combination ആയിരുന്നു Morse Code. ടെലിഗ്രാഫിസ്റ്റ് ഈ ശബ്ദങ്ങളെ അക്ഷരങ്ങളും വാക്കുകളും സന്ദേശങ്ങളും ആയി മാറ്റി എത്തേണ്ടിടത് എത്തിച്ചിരുന്നു. അന്ന് ഇത് ഒരു വിപ്ലവകരമായ കണ്ടുപിടിത്തമായി. ലോകത്ത് എവിടേക്കും ടെലിഗ്രാം വഴി സന്ദേശങ്ങൾ അയച്ചിരുന്നു.
  
morse key , morse sounder എന്നീ രണ്ടു ഉപകരണങ്ങളാണ് ടെലെഗ്രാഫ്‌ സിസ്റ്റത്തിന്റെ പ്രധാന ഘടകങ്ങൾ. ഒരു കമ്പി മാത്രം ഉപയോഗിച്ച് പല സ്ഥലങ്ങൾ  തമ്മിൽ  ടെലെഗ്രാഫ്  സൃംഘല  വഴി യോജിപ്പിച്ചിരുന്നു. ഏതെങ്കിലും ഒരു സ്ഥലത്തോ ഒന്നിൽ കൂടുതൽ സ്ഥലത്തോ ഇത് പ്രവർത്തിക്കാനുള്ള  ബാറ്ററി ഉണ്ടാവും. കീ ഉപയോഗിച്ച് അയക്കുന്ന സന്ദേശം എല്ലാ സ്ഥലങ്ങിലെയും സൗണ്ടറിൽ കേള്ക്കാൻ കഴിയും  ഏതു സ്ഥലത്തേക്കുള്ള സന്ദേശമാണെന്നുള്ള കോഡും  ഒപ്പം അയക്കും. ആ സ്ഥലത്തുള്ള operator  ഈ സന്ദേശം ഡീകോഡു ചെയ്തു എഴുതി എത്തിക്കേണ്ട ആളിന്   കൊടുത്തു വിടും.

അനേകം വർഷങ്ങൾ നില നിന്ന ഒരു സമ്പ്രദായം ആയിരുന്നു ഇത്. അതിനു ശേഷം Macroni  കമ്പിയില്ലാകമ്പി (wireless telegraphy) കണ്ടു പിടിച്ചു. കമ്പി സ്ഥാപിക്കാൻ കഴിയാത്ത പ്രദേശങ്ങൾ തമ്മിൽ ബന്ധപ്പെടുത്താൻ (ഉദാ. കപ്പലുകൾ, പർവത പ്രദേശങ്ങൾ) വയർലെസ്സ് ടെലിഗ്രാഫ് ഉപയോഗപ്പെടുത്തി. കപ്പലിൽ നിന്നും മറ്റും അപകടം ഉണ്ടാകുമ്പോൾ distress സിഗ്നൽ തുടർച്ചയായി അയക്കുമായിരുന്നു. SOS ഈ അക്ഷരങ്ങളുടെ കോഡു ആയിരുന്നു അയച്ചിരുന്നത്. പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്ന കോഡു ആയിരുന്നു. അത് കേൾക്കുന്ന ഏതെങ്കിലും കപ്പലുകൾ സന്ദേശം കൈമാറി സഹായം എത്തിക്കാൻ ശ്രമിച്ചിരുന്നു.  wireless  സിസ്റ്റം ഉപയോഗിച്ച് ഹാമുകൾ  (HAM ) സ്തുത്യർഹമായ സാമുഹ്യ സേവനം  നടത്തുന്നുണ്ട്.. ഈ രംഗത്ത് വലിയ സാങ്കേതിക വികസനവും അവരുടെ കൂട്ടായ്മയ്ക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.. short wave റേഡിയോ തരംഗങ്ങളാണ് ഹാമുകൾ ഉപയോഗിച്ചിരുന്നത് . Morse Code ആയിരുന്നു പ്രധാനമായും ആദ്യകാലങ്ങളിൽ ഉപയോഗിച്ചത്. 

ടെലിഗ്രാഫ് ആധുനീകരിച്ചപ്പോൾ സന്ദേശങ്ങൾ type ചെയ്താൽ automatic ആയി ബൈനറി കോഡ്‌ ആക്കി മാറ്റിയിട്ട് ഇലെക്ട്രിക്കലായി അയക്കുകയും പിന്നീട് പ്രിൻറു ചെയ്ത സന്ദേശമായി എത്തേണ്ടിടത്ത് കിട്ടുകയും ചെയ്യാനുള്ള teleprinter ഉപയോഗത്തിൽ വന്നു. അന്തർദേശീയ ശൃന്ഖലയുള്ള telex സൗകര്യം ഉണ്ടായി.  ബാങ്കുകൾക്കും ഓഫീസുകൾക്കും  മറ്റും ഡയൽ ചെയ്തു മറ്റുള്ള  telex മഷീനിലേക്ക് സന്ദേശം അയക്കാൻ കഴിഞ്ഞിരുന്നു. ടെലിഗ്രാഫ്, teleprinter,  telex   സർവീസുകൾ ഒന്നും  ഇപ്പോൾ നിലവിലില്ല. 

ടെലിഫോണ്‍ ഫാക്സ് ഇന്റർനെറ്റ്‌ മൊബൈൽ ഇവയുടെ എല്ലാം വരവോടു കൂടി ടെലെഗ്രാഫിനു പ്രസക്തി ഇല്ലാതാകുകയും അത് നിർത്തലാക്കുകയും ചെയ്തു.


ഈ കണ്ടു പിടുത്തങ്ങളാണ് ഇന്ന് നമ്മുടെ പ്രിയങ്കരമായ മൊബൈൽ ഫോണിലേക്കെല്ലാം നയിച്ചത്. ഈ പഴയ കാല സന്ദേശ വാഹകരെയും അത് കണ്ടുപിടിച്ചു ജനസേവനത്തിനെത്തിച്ചവരെയും വിസ്മരിക്കരുത്.

No comments:

Post a Comment