Thursday, August 6, 2015

അനാഥനായ സനാഥൻ

       
അനാഥനായ സനാഥൻ                 
            ഫ്രാങ്ക് ഫർട്ട് എയർപോർട്ടിന്റെ ലോബിയിലേക്ക് ഓടി കിതച്ചാണ് അയാൾ എത്തിയത്, വിമാനം പുറപ്പെടാൻ മണിക്കുറുകൾ ബാക്കിയുണ്ടയിരുന്നെങ്കിലും അയാളുടെ മനസ്സിൽ ധൃതി ചുരം കുത്തി ഒഴുകിയിരുന്നു. ടാക്സ്സിബേയിൽ നിന്നും ദ്രുതഗതിയിൽ അയാൾ  ഫ്ലൈറ്റ് കൌണ്ട്ടറിൽ എത്തി  തിരക്കില്ലാത്തതിനാൽ  പെട്ടന്ന് ചെക്ക് ഇൻ ചെയ്ത് എമിഗ്രഷ്റേൻ കഴിഞ്ഞ് അയാൾ  എയർ ഫ്രാൻസിന്റെ  വീ ഐ പീ ലോഞ്ചിൽ എത്തി. സൌകര്യമുള്ള ഒരുസീറ്റിൽ ഹാൻഡ് ലഗേജ് വച്ചതും അയാളെ കാത്തിരുന്നപോലെ ഒരു യുവതി എത്തി ഫ്രഞ്ച് ചുവയുള്ള ഇംഗ്ലീഷിൽ ഉപചാരം ചൊല്ലി, എന്നിട്ട് അയാൾക്ക് വേണ്ട സേവനം ചോദിച്ചു. ഒരു കപാക്കിചീനോയും സാൻവിച്ചും അവിശ്യപ്പെട്ടിട്ട് അയാൾ കുഷ്യനാൽ അലംകൃതമായ കസേരയിൽ അമർന്നിരുന്നു. നരകൾ കേറിയ മുടിയിഴകൽ കൈയ്യിൽ കൊതി ഒതുക്കി പിന്നിൽ കേട്ടിവച്ചിരുന്ന റബർ ബാന്റ ഒന്നുകൂടി മുറുക്കി നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുമണികളെ തൂവാലയിൽ തുടച്ച് മനസിലെ അവേഗത്തെ മുഖത്ത് നിന്നും ആട്ടി ഓടിക്കാൻ വൃദ്ധാ ശ്രമിച്ചു.  അയാൾ പീറ്റർ വേലായുധൻ, പശ്ചാത്യ ദേശത്തും പൌരസ്ത്യ ദേശത്തും അറിയപ്പെടുന്ന ചിത്രകാരൻ, ശിൽപ്പി. ജൻമം കൊണ്ട് ഭാരതീയനെങ്കിലും കർമ്മ മണ്ഡലം എന്നും പാശ്ചാത്യ ദേശം ആയിരുന്നു, പ്രത്യേകിച്ച് കലയുടെ ഊർവ്വര ഭുമി എന്ന് നവ ലോകം കൊട്ടി ഘോഷിക്കുന്ന പാരീസ്. അവിടെ അയാളെ സമാനതകൾ ഇല്ലാതെ ജനങ്ങൾ ആരാധിച്ചിരുന്നു, അംഗീകരിച്ചിരുന്നു. ഈഫൽ ഗോപുരത്തിന്റെ പശ്ചാത്തലത്തിൽ അയാൾ ചെയ്ത പല ഫ്യുഷൻ കൊളാഷുകലും ആസ്വാദക മനസിന്റെ കൈയടികൾക്കൊപ്പം അയാളുടെ പ്രശസ്തി ലോകത്തിന്റെ നെറുകയിൽ എത്തിച്ചതാണ്. പൌരസ്ത്യരെ അത്രപെട്ടന്നു അംഗീകരിക്കാത്ത യൂറോപ്പിന്റെ മനം അയാളെ  വാനോളം പുകഴ്ത്തി, ഒപ്പം യാത്രയുടെ അഭംഗുരംമായ  നേർകാഴ്ചകളും. ലോകത്തിന്റെ  പാശ്ചാത്യ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും അയാൾ തന്റെ കാല വിരുന്നുട്ടി  ആസ്വാദക ലക്ഷത്തിന്റെ കൈയ്യടി വാങ്ങി,എന്നാൽ അയാൾ ഒരിക്കൽ പോലും പിറന്ന നാട്ടിൽ വരാനോ തന്റെ കഴിവ് കാട്ടാനോ ശ്രമിച്ചില്ല, ആ ലോകം അയാൾ  എത്തിപിടിച്ചില്ല, അവിടെ പിറന്നു എന്നുപോലും അയാൾ മറന്നു, പക്ഷേ തീരാത്ത യാത്രയിൽ ഇന്ന് അയാൾ ടിക്കെറ്റ് എടുത്തിരിക്കുന്നത് പാരീസിൽ നിന്നും ബർസലോണക്കും അവിടെ നിന്നും ദുബായിലേക്കും പിന്നെ മുംബായിൽ എത്തി, അവിടെനിന്നും  കൊച്ചിയിൽ അവസാനിക്കുന്ന യാത്രക്കാണ്, പിറന്ന നാടിൻറെ പച്ചപ്പിലേക്ക് ഒരു യാത്ര ഏതാണ്ട് രണ്ട് ദിവസം നീളുന്ന യാത്ര. ഇത് കലാ യാത്രയല്ല തികച്ചും സ്വകാര്യ യാത്ര, തന്റെ  നക്ഷത്ര ഫളാറ്റിൽ ഏകാന്തത മറക്കാൻ ഒപ്പം കൂടിയ പോന്യാക്കിനും ഫ്രഞ്ച് തരുണീ മണികൾക്കും ഇടയിൽ എപ്പോഴോ തോന്നിയ മനസ്സിന്റെ വിഹ്വലത അത് അയാളെ വിഴുങ്ങും എന്ന് തോന്നിയപ്പോൾ അയാൾ തീരുമാനിച്ചതീർഥ യാത്ര, സ്വന്തം ആത്മാവിന് നൽകുന്ന തർപ്പണം അത്രയും ആലോചിച്ചപ്പോൾ മനസ്സൊന്ന് തണുത്തപോലെ അയാൾ ശ്വാസം വലിച്ചു വിട്ടു. 

    റസ്റ്റോറെന്റിലെ പെണ്കുട്ടിയുടെ ശബ്ദ്ദം ആണ് അയാളെ ഉണർത്തിയത്, അവൾ കൈയ്യിൽ മനോഹരമായി അലംങ്കരിച്ച ട്രേയിൽ അയാൾ അവിശ്യപ്പെട്ട സാധനങ്ങളുമായി പുഞ്ചിരിതൂകി നിന്നു, അവളുടെ നിർമ്മലമായ മുഖത്ത്, അയാൾ ഒരു മകളുടെ പരിചരണത്തിന്റെ സന്തോഷമാണ് ദർശിച്ചത്, തനിക്ക് ഒരിക്കലും അനുഭവിക്കാൻ പറ്റിയിട്ടില്ലാത്ത ആ സ്നേഹം, അയാളുടെ ഉള്ളിൽ എവിടെയോ ഒരു വേദന ഉയിർകൊണ്ട പോൽ തോന്നി, പക്ഷേ പെണ്കുട്ടി ട്രേ ടേബിളിൽ വച്ച് കടന്ന് പോയിരുന്നു, അയാൾ ആഹാരം കഴിച്ച് കൊണ്ട് വീണ്ടും മനോരാജ്യങ്ങളിൽ മുഴുകി. കഴിഞ്ഞ കുറെ വർഷങ്ങൾ വിശ്രമം എന്തെന്ന് അയാൾ അറിഞ്ഞിരുന്നില്ല, ഒരിടത്തുനിന്നും മറ്റൊരിടത്തെക്കുള്ള യാത്ര, പിന്നെ തന്റെ പൈന്റിങ്ങ് കളുടെയും ശില്പങ്ങളുടെയും പ്രദർശനങ്ങൾ സായാന്ഹങ്ങൾ  വിരുന്നും പാർട്ടികളും നിശകൾ രതിക്രീടകളുടെ ആരാമങ്ങൾ പിന്നെയും തുടരുന്ന യാത്രകൾ, എന്നും അയാൾ അപരിചിതരായ പരിചിതരുടെ നടുവിൽ ആയിരുന്നു, ഒരിക്കലും തന്നെ പറ്റി ചിന്തിക്കാൻ കഴിയാത്ത കാലങ്ങൾ ഭൌതികത നിറഞ്ഞ ആത്മീയത നഷ്ട്ടമായ ദിനങ്ങൾ, ഓർത്തപ്പോൾ  അയാൾക്ക് സ്വയം പുഞ്ചം തോന്നി, ഒരു പക്ഷേ കരോലിന നാളുകൾ മുൻപേ ഇത് മനസിലാക്കിരിക്കണം, അവൾ തന്റെ പ്രേയസി, തന്റെ ബീജത്തെ ഉദരത്തിൽ കൊള്ളണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചവൾ അത് മനസിലാക്കിയപ്പോഴെക്കും അവർ കാതങ്ങൾ അകന്ന് കഴിഞ്ഞിരുന്നു, പാരീസിലെ തെരുവിൽ അലഞ്ഞ് നടന്ന വേലായുധകാരണവർ എന്ന ശരാശരി  മൂന്നാം ലോക കലാകാരനെ പീറ്റർ വേലായുധൻ എന്ന വിശ്വോത്തര കലാകാരൻ ആക്കാൻ ബീജാവാപം ചെയ്തവൾ  കരോലിന, അവൾ ഒരു ഗായിക ആയിരുന്നു, അന്തിയിൽ പാരീസിലെ നിശാശാലകളിൽ പാട്ടും പാടി വൈകുന്നേരങ്ങൾ തെരുവ് പാട്ടിൽ പണം കണ്ടെത്തിയിരുന്ന സാധാരണക്കാരി, നിത്യവും  തെരുവോരങ്ങളിൽ തന്റെ പാട്ടും കേട്ട്,ചിത്രം വരക്കുന്ന ചെറുപ്പക്കാരനെ അവൾ ശ്രദ്ധിക്കാൻ തുടങ്ങി, ആ പരിച്ചയമാണ്, ലോകം അറിയുന്ന പീറ്റർ വേലായുധൻ എന്ന പേരിന്റെ പിറവിക്ക് കാരണം, അവളുടെ ഗാനങ്ങളും അവന്റെ ചിത്രകലാ പ്രദർശനവും അതും അവളുടെ ആശയം, പിന്നെ മുന്നോട്ടുള്ള കുതിപ്പായിരുന്നു,അവന്റെ പ്രശസ്തി ഫ്രാൻസും യൂറോപ്പും കടന്ന് ലോകമാകെ വ്യാപിച്ചു, എന്നാൽ അവൾ അവന്റെ നിഴലിൽ ഒതുങ്ങാനാണ്  എന്നും ആഗ്രഹിച്ചത്, ഭോഗക്ഷീണത്തിൽ നെഞ്ചിൽ കിടന്ന് അവൾ പറയും നിന്റെ നാട്ടിൽ കായലും കുളവും പച്ചപ്പും നിറഞ്ഞ നെൽവയലുകൾക്ക് നടുവിൽ ഒരു കൊച്ച് സ്വർഗ്ഗം, നിനക്കും എനിക്കുമായി, ഗ്രഹാതുരതകൾ നിറഞ്ഞ അവന്റെ വാക്കുകൾക്ക് അവൾ  എന്നും ചെവികൊടുത്തിരുന്നു. അവൻ പ്രശ്സ്തിയിൽ നിന്നും യാത്രകളുടെ തിരക്കിലേക്ക് കൂപ്പുകുത്തിയപ്പൊൾ അവന്റെ സിരകളെ ലഹരിയും രതിയും കാർന്നു തിന്നുന്പോഴും അവൾ നിശബ്ദയായി പ്രതിക്ഷേധിച്ചു, പലവുരു,എന്നാൽ അയാൾ അതുകണ്ടതായി പോലും ഭാവിച്ചില്ല, ഭുതകാലം സ്ത്രീ എന്ന വാക്കിന്  അയാളെ പഠിപ്പിച്ച അർത്ഥം രതിവീണ എന്ന് മാത്രം, അതിന്റെ തന്ത്രി മീട്ടൽ മാത്രമാണ് പുരുഷന്റെ ധർമ്മം എന്ന് അയാൾ വൃഥാ ധരിച്ച് വച്ചു. അതിനിടയിൽ ഇത്തരം ജൽപ്പനങ്ങൾ  അപശ്രുതിയായി അയാൾ അവഗണിച്ചു, എന്നാൽ  എന്ന് കരോളിനെയെ ഓർത്തപ്പോൾ അയാളുടെ കണ് കോണുകളിൽ ബാഷ്പകണങ്ങൾ അല്പാല്പമായി പൊടിഞ്ഞു, അയാൾ ചുറ്റിലും നോക്കി, ഇല്ല പരിചിതമായ മുഖങ്ങൾ കാണാനില്ല, ഇടതുകൈ ഉയർത്തി കണ്ണുകൾ തുടച്ചു വിദുരതയിൽ നോക്കി അയാൾ ഇരുന്നു.     

              അയാളുടെ ഓർമ്മകൾ പിന്നിലേക്ക് പോയി അവ ഒന്നൊന്നായി മനമാകുന്ന അഭ്രപാളികളിൽ ശ്ലഥ ചിത്രങ്ങളുടെ  തീരാത്ത പ്രവഹമുണ്ടാക്കി, അമ്മ എന്ന വാക്കിന് ആദ്യം ഓർമ്മകളിൽ ഉള്ള രൂപം നിത്യ രോഗിയായ വലിയമ്മയുടെ യാണ്, ആരോടും പരിഭവമില്ലത്ത അമ്മാവൻ മാർ ഭരിക്കുന്ന തറവട്ടടുക്കളയുടെ അകത്തളങ്ങളിൽ തീയും പുകയും മണക്കുന്ന മുഷിഞ്ഞ വേഷധാരി, അഞ്ചുവയസ്സിൽ പുലർച്ചയിൽ മരവിച്ച് കിടന്ന അമ്മയെ കെട്ടിപിടിച്ച് കരഞ്ഞ അവന്റെ ചെവിയിൽ വീണ ആരുടെയോ ശബ്ദ്ദത്തിൽ നിന്നും ആണ് അവൻ തിരിച്ച് അറിയുന്നത് അത് അമ്മയല്ല വലിയമ്മയാണ് എന്ന്, അതായിരുന്നു ആദ്യത്തെ ഷോക്ക്, പിന്നെ തിരിച്ചറിവുവരുന്ന  പ്രായത്തിൽ വടക്കിനി തിണ്ണയുടെ പരദൂഷണത്തിൽ നിന്നും അറിഞ്ഞു അവന്റെ അമ്മ ഇപ്പഴും ജീവിച്ചിരിക്കുന്നു, പക്ഷേ അവനല്ലാതെ വേറയും കുട്ടികളുടെ അമ്മയായി വേറെ ഭർത്താവിന്റെ കുടെ സുഖമമായി, അങ്ങ് ബോംബയിൽ എന്ന്, അന്ന് കൂറെ കരഞ്ഞു ഒരു പത്ത് വയസ്സ് കാരന്റെ കണ്നിരിന് എന്ത് വില. പിന്നെയും നാളുകൾ കഴിഞ്ഞ് വല്യമ്മവാൻ തറവാട്ടിൽ നിന്നും ആട്ടിയിറക്കിയ പാവം ബ്രാമണന്റെ കഥ ചോദിച്ചപ്പോൾ  വാല്യക്കാരി ചിരുത പറഞ്ഞു അതാണ് ഉണ്ണി നിന്റെ അച്ഛൻ, നിന്നെ  അമ്മ വയറ്റിൽ ചുമക്കുന്പോൾ ഇവിടെ നിന്നും പോയതാണ് പിന്നെ ഇപ്പോഴാ വരുന്നത്, കുഞ്ഞ് പിറന്ന് വർഷമൊന്നു കഴിഞ്ഞിട്ട് നന്പുരാരെ കണ്ടില്ല, അപ്പോഴാണ്, തന്പുരാട്ടിക്ക് വേറെ ആലോചന വരുന്നത്, പിന്നെ കാർന്നവർ ഒന്നും ആലോചിച്ചില്ല, കുട്ടിയെ  വലിയമ്മയുടെ ആക്കി ഉണ്ണിയുടെ അമ്മയെ വിവാഹം കഴിചയച്ചു അങ്ങ് ബോംബക്ക്, പിന്നെ അവർ ഒരിക്കലും വന്നില്ല നാട്ടിലേക്ക്, ഇപ്പോൾ രണ്ട് കുട്ടികളുമായി സുഖമായി കഴിയുന്നു, ഇന്ന് അച്ഛൻ തിരുമേനി വന്നത് ഉണ്ണിയും അമ്മയെയും കാണാനാണ്, പക്ഷേ അമ്മ പെറ്റത് ചാപിള്ളയാണ് എന്നും പ്രസവത്തിൽ അമ്മ മരിച്ചു എന്നുപറഞ്ഞ്, അദ്ദേഹത്തെ മടക്കി. ആ അറിവും അവന് താങ്ങാവുന്നതിൽ അപ്പുറം ആയിട്ടും അവൻ പിടിച്ച് നിന്നു, താൻ അനാഥൻ അല്ല എന്ന തിരിച്ചറിവിൽ.     

            പെട്ടന്നായിരുന്നു വല്യമ്മാവന്റെ മരണം, അതിന് അവന്റെ അമ്മ വന്നു, എന്നാൽ അവനെ കണ്ടതയിപോലും നടിച്ചില്ല, അവസാനം തറവാട് ഭാഗം വച്ച് എല്ലാരും പിരിയുന്പോൾ അവിടെ അവൻ മാത്രം ബാക്കി, ആരും ഒന്നും അവനോട് ചോദിച്ചില്ല,അവൻ പറഞ്ഞും ഇല്ല, അമ്മയുടെ ഭർത്താവിന്റെ ബിസ്സിനസ്സ് വളർത്താൻ എല്ലാം വിറ്റ് പണമാക്കുന്പോൾ അവൻ അറിഞ്ഞു, അവന് കിടപ്പാടം പോലും നഷട്ടമായി എന്ന്. ആ ഗ്രാമം അവിടുത്തെ ഉത്സവങ്ങൾ, നാട്ടിലെ വർണ്ണ വിസ്മയങ്ങൾ എല്ലാം അവന്റെ മനസ്സിന്റെ അടിത്തട്ടിൽ എന്നും പൊലിമയോടെ നിവസിച്ചു, കളികുട്ടുകാരൻ അച്ചുതന്റെ അമ്മമാത്രമായിരുന്നു, അവനോരശ്വാസം  ആയമ്മ സ്വന്തം മക്കളെ പോലെ അവനെയും സ്നേഹിച്ചു, അവൻ പഠിപ്പ് മുഴുവിച്ചു കഴിഞ്ഞു, ഇനി ബോംബയിൽ പോകണം എന്ന് തീരുമാനിച്ചു, ജീവിക്കാൻ ഒരു ജോലിയെങ്കിലും അവിടെ തരമാകും എന്ന വിശ്വാസം, പക്ഷേ പോകാൻ പണം വേണ്ടേ? ഉച്ചക്ക് ഭക്ഷണം കഴിക്കുന്പോൾ ആയമ്മയുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതും, ആയമ്മ സ്വന്തം കൈയിലെ സ്വർണ്ണ വള ഊരിത്തന്നു, അന്ന് തുടങ്ങിയ യാത്ര ഇന്നും തുടരുന്നു. പിന്നെ ഒരിക്കലും ആ നാട് കണ്ടില്ല, നീണ്ട നാൽപ്പത് വർഷം കടന്നു പോയ നാടുകൾ ജനപഥങ്ങൾ ഒന്നും അത്രത്തോളം മോഹിപ്പിചില്ല, പാരീസും  ലണ്ടനും ബെർലിനും ചിക്കാഗോയും ന്യൂയോർക്കും ഒന്നും, പിറന്ന നാടിൻറെ സൌന്ദര്യം ഇവിടെ ഒന്നും ഇല്ലായിരുന്നു, തിരിച്ചു പോക്കാണ് ആ അമ്മയുടെ മടിത്തട്ടിലേക്ക്, പൊക്കിൾക്കൊടിയുടെ അംശം അലിഞ്ഞ് ചേർന്ന ആ മണ്ണിലേക്ക്, ഇനിയും മരിക്കാത്ത ഓർമ്മകളിലേക്ക്,         

               എയർലൈന്റെ  ബേയ്സ്ക്ര്രു സൂപെർവൈസൊർ വന്നു വിളിച്ചപ്പോൾ അയാൾ ഓർമ്മയിൽ നിന്നും ഉണർന്നു, ഫ്ലൈറ്റ് ടേക്ക് ഓഫിന് തയാറായിരുന്നു, അയാൾക്ക്  ബിസിനെസ്സ് ക്ലാസ്സിൽ സീറ്റ് ഒരുക്കിയിരുന്നു, മുകളിലത്തെ അറയിൽ സാധനങ്ങൽ വച്ച് അയാൾ സീറ്റിൽ ചാഞ്ഞ് ഇരുന്നു, അപ്പോൾ ഓർമ്മയിൽ എത്തിയത് ബോംബയിലെ അനുഭവമാണ്, അന്നത്തെ  വീ ടി സ്റ്റെഷനിൽ ട്രെയിൻ ഇറങ്ങി,അയാൾ നരിമാൻ പൊയന്റിൽ ഉള്ള അമ്മയുടെ വിലാസവും തേടി പോയി, വല്യമ്മാവന്റെ പെട്ടിയിൽ നിന്നും കിട്ടിയ വിലാസം ശരിയാവണമേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ഉള്ളിൽ അത് ദൈവം കേട്ടു പക്ഷേ, ഉച്ച സമയത്താണ് അവൻ അവിടെ ചെന്നത്,അവന്റെ അമ്മയായ സ്ത്രീ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു, അവനെ കണ്ടതും ആഗമനോദേശ്യം അറിഞ്ഞതും അവർ അവനെ ആട്ടി പുറത്താക്കി വാതിൽ അടച്ചുകളഞ്ഞു, പിന്നെ അവൻ അവിടെ നിന്നില്ല, തിരിച്ച്   റെയിൽവേ സ്റ്റെഷനിൽ എത്തി കിടിയ വണ്ടിയിൽ കയറി ഇരുന്നു, അത് പോയി നിന്നത് പഴയ ദൽഹിയിൽ  അറിയാത്ത ഭാഷയും പുതിയ അറിവുകളുമായി കുറേകാലം, ഭാഗും നാടൻവാറ്റും പിന്നെ പലതരത്തിൽ ഉള്ള കൂട്ടുകാരും, ആകെ അറിയാവുന്നത് പടം വര ആദ്യം പത്രങ്ങളിൽ കാർട്ടുനും  ഒക്കെ യായി കുടി, അവിടെ വച്ച് പരിചയപ്പെട്ടതാണ് ബംഗാളിയായ സാമിനി മുഖർജിയെ അതുപിന്നെ പ്രണയമായി, പിന്നെ ഒന്നിച്ച് താമസവും, ഒരിക്കൽ വീട്ടിൽ വന്നു കേറിയപ്പോൾ കാണുന്നത്, അവൾക്ക് കൂട്ടുകിടക്കുന്ന പുതിയ അവളുടെ ബംഗാളി സുഹൃത്തിനെയാണ്,പിന്നെ അവിടെ നിന്നില്ല, അടുത്ത യാത്ര അത് അവസാനിച്ചത്, പാരിസിലും. ഇനി വയ്യ യാത്രകൾ പിറന്ന നാട്ടിൽ ആ അമ്മയുടെ മടിത്തട്ടിൽ തലവച്ച് കുറച്ച് നാൾ  ആത്മശാന്തിക്കായി കുറച്ച് തീർത്ഥാടനം, ഇന്നുവരെ ശരീരത്തിനാണ് നൽകിയത്, ഇനി കുറച്ചുകാലം ആത്മാവിന് മറ്റിവൈക്കണം, അയാൾ മനസ്സിൽ ഉറപ്പിച്ചു. 


       വിമാനം മുപ്പതിനായിരം അടി പൊക്കത്തിൽ പറക്കുകയാണ് എന്ന് മുന്നിലേ സ്ക്രീനിൽ തെളിഞ്ഞു, അയാൾ കൈഉയർത്തി  അതിൽ സംഗീതത്തിന്റെ  ഫയലുകൾ തിരഞ്ഞു, അത് ഇന്നും അയാൾക്ക് ശാന്തിയാണ് അവ അയാളെ കരോളിനെയുടെ അരുകിൽ എത്തിക്കും, അവൾക്ക് പാശ്ചാത്യ സംഗീതത്തിൽ എന്നപോലെ അവഹാഗം  ഗസലിലും സൂഫി സംഗീതത്തിലും ഉണ്ടായിരുന്നു, വിദേശി ആണെങ്കിലും അവരുടെ പൂർവ്വികർ ഭാരതത്തെ അഗാധമായി സ്നേഹിച്ചിരുന്നു, കൊച്ചിയും, സ്വിച്ചിൽ പരതുന്പോൾ പെട്ടന്നാണ് വിമാനം ആടിഉലഞ്ഞത്, ബാലൻസ് നഷ്ട്ടപ്പെട്ട അയാളുടെ തല മുന്പിലെ സീറ്റിൽ ഇടിച്ചു, അയാൾക്ക് ശരീരഭാരം കുറയുന്നപോലെ തോന്നി, ഭാരം ഇല്ലാതെ പറക്കുന്ന അവസ്ഥ വിമാനം ഉയരത്തിൽ നിന്നും നിപതിക്കുകയാണ്, അനന്തമായ ആകാശത്തിൽ ഒരു ചെറു പൊട്ടുപോലെ അതിന്റെ അകം നിലവിളി ശബ്ദ്ദത്താൽ മുഖരിതമായി, അത് തകരുകയാണ്, അകത്തുള്ളവർ പുറത്തേക്ക് വലിച്ചെറിയപ്പെട്ടു, അടിയിൽ ആഴമറിയാത്ത നീല കടൽ ഒരു വലിയ ശബ്ദത്തോടെ എല്ലാം ആ കടലിൽ പതിച്ചു, ലോകരാജ്യങ്ങൾ മാസങ്ങൾ തകർന്ന വിമാനവും തേടി കടലിൽ തിരഞ്ഞു,  ഒരു തെളിവും നൽകാതെ അത് കടലിൽ മാഞ്ഞുപോയി, അങ്ങകലെ നാളുകൾക്ക് ശേഷം  കണ്ടൽക്കടുകൽക്കിടയിലെ  ചെറുതുരുത്തിൽ നരകൾ നിറഞ്ഞ നീണ്ട മുടിച്ചുരുളുകൾ പുറകിൽ കെട്ടിയ ഒരു അഞ്ജാത മൃതശരീരം  മൽസ്യബന്ധനം കഴിഞ്ഞ് വന്നവർ കണ്ടെത്തി, അതിന്റെ കൈയെത്തും ദൂരത്തിൽ ക്യാൻവാസും ചായക്കുട്ടുകളും ബ്രഷുകളും നിറഞ്ഞ  ഒരു ബാഗും ഉണ്ടായിരുന്നു. അതിന്റെ വലത് കൈയ്യിൽ കരോലിന എന്നും ഇടതുകൈയ്യിൽ  കേരളം എന്നും പച്ചകുത്തിയിരുന്നു. 

No comments:

Post a Comment