Saturday, February 20, 2016

രാജ നീതി
ഖാന്ധവങ്ങൾ എരിയട്ടെ മയക്ഷേത്രങ്ങൾ ഉയരട്ടെ 
ദിഗന്ധങ്ങളിൽ വഴിയുന്ന വർഷം
അമ്ലത്താൽ അമൃത് പൊഴിക്കട്ടെ
ആവയിൽ കുതിരുന്ന കർമ്മം
ജീവനകലയിൽ പുണ്യം നിറക്കട്ടെ 
ക്ഷീരപഥങ്ങളിൽ നിറയുന്ന നീരിൽ
വിഷപുഷ്പങ്ങൾ വിരിയട്ടെ
നപുംസകങ്ങൾ ഉയർക്കുന്ന കവചത്താൽ
അർജ്ജുന ബാണങ്ങൾ തീമഴയാവട്ടെ
വൃദ്ധനെഞ്ചകങ്ങൾ കുരുവംശ ഗാഥയെ ഉത്തുംഗ ശ്യംഗമാക്കട്ടെ
കുരുക്ഷേത്രം ബാലക നിണത്താൽ ചുവക്കട്ടെ 
യുധിഷ്ഠിര സത്യത്തിൽ പിത്യശിരസ്സുകൾ ഉരുളട്ടെ
രാജാവിൻ തുടതകർക്കുന്ന ഗദകൾ ധർമ്മംപുലർത്തട്ടെ
ഉയരട്ടെ ജിഹ്വകൾ ഉണരട്ടെ ജനത കരയട്ടെഅമ്മമാർ പുലരട്ടെ രാജ നീതി 

1 comment:

  1. പാതിരാതാരകം പാതിതുറന്ന മിഴിയിതളിലെ
    നിഴലുമ്മവയ്ക്കുന്ന നാട്ടിടവഴിയിലെഗദ്ഗദം

    ReplyDelete