Sunday, August 2, 2015

സ്നേഹം



സ്നേഹം

സ്നേഹമെന്തെന്നറിയുന്ന നാമെല്ലാം
വിരഹമെന്നതുമറിയുന്നതുണ്ടല്ലോ.
വിരഹമെന്തെന്നറിയുമ്പോളൊ,ന്നുമേ
വേണ്ടായിരുന്നെന്നൊക്കെതോന്നുന്നു!
വിരഹത്തിന്നവസാനമീ സ്നേഹം
ശക്തിയായിത്തിരിച്ചെത്തുന്നതും കാണാം.
വീണ്ടുമകൽച്ചകൾ വരുമെന്നാകിലോ
കൊതിതീരെക്കണ്ടില്ലെന്നതും തോന്നും!
കൊതിയൊന്നും നല്ലതല്ലെന്നറിയുന്നു നാമെല്ലാം
അതനർത്ഥങ്ങളേറെ വന്നുകൂടുമെന്നതും.
സ്നേഹമാണഖില സാരമൂഴിയിലെന്നെല്ലാം
പാടി പണ്ടേ നമ്മൾതൻ മഹാകവി.
മാത്രമോ, സ്നേഹമമൃതമാണെന്നൊക്കെ-
യനുഭവിച്ചവര്‍ക്കെല്ലാമറിയാതിരിക്കുമോ?
അമിതമായാലമൃതും വിഷമാണെന്നൊരു
പഴഞ്ചൊല്ലു പണ്ടേ നിലവിലുണ്ടെന്നതും.
ആ അമൃതമമിതമാക്കാതെതന്നെ നാം
സ്നേഹമവനിയിലന്വർത്ഥമാക്കണം.

No comments:

Post a Comment