Tuesday, August 4, 2015

അശ്വമേധം

അശ്വമേധം

         "ആരോരാരൻ കുതിരയെ കെട്ടുവാൻ എങ്കുതിരയെ......... ".    ഇത്  മലയാളത്തിന്റെ പ്രിയ കവി വയലാറിന്റെ വരികൾ ആണ്, ഇവിടെ അദ്ദേഹം കുതിരയെ ഒരു ബിംബമായി ആണ് അവതരിപ്പിച്ചിരിക്കുന്നത്. എന്ത്? എല്ലാം പിടിച്ചടക്കി മുന്നേറുന്നവന്റെ പ്രതിരൂപം. അതെ കുതിര എന്നും ഒരു പ്രതിരൂപം ആണ്. ഏകാധിപതികളുടെ, ക്ഷീണിക്കത്തവന്റെ എവിടെയും മുന്നേറുന്നവന്റെ, ഒപ്പം കീഴടക്കുന്നവന്റെ പ്രതിരൂപം. ആർഷഭാരത സംസ്കാരത്തിൽ നോക്കിയാൽ ചക്രവർത്തിയാകൻ രജസൂയം നടത്തിയതിന്റെ പല കഥകളും കാണാം,അവർ നടത്തിയ ആശ്വമേധങ്ങളെയും. ഇനി എഴുതപ്പെട്ട  ചരിത്രത്തിലെ ആദ്യ സംസ്കാരമായ ദ്രാവിഡ സംസ്കാരത്തിന്റെ അന്ത്യം കുറിച്ചതും ഈ കുതിരയാണ് എന്ന് ചരിത്രകരന്മാർ പറയുന്നു. അപ്പോൾ ഇവിടെ ഇതിന് മറ്റൊരു അർത്ഥം ഉണ്ടാകുന്നു, അടിമപെടുത്തലിന്റെ  കീഴടങ്ങലിന്റെ മറ്റൊരു അർത്ഥം. ലോകത്ത് പുരുഷന്റെ ചിന്തയിൽ ആദ്യ കീഴടക്കൽ അവന്റെ ഇണയെ ആണല്ലോ, ഒന്നുചേരലിന്റെ  ഘട്ടങ്ങൾ ആയ ആരോഹണം ഒരു അക്രമണം ആയും അതിന്റെ അവരോഹണത്തെ കീഴടങ്ങലായും തെറ്റിദ്ധരിച്ച അവൻ കുതിരയെ അപേക്ഷികമയെങ്കിലും ഒരു രതി ചിന്ഹമാക്കി. പായാൻ തയാറായ കുതിരയുടെ മസിലുകളെ പുരുഷന്റെ ആവേഗ ബിംബമാക്കി അവൻ കണ്ടു ശക്തനായ പുരുഷൻ കുതിരപുറത്ത് വന്നാലെ കുലമഹിമ ഉണ്ടാകൂ എന്ന ചിന്തയിൽ നിന്ന് വിവാഹ ഘോഷങ്ങളിൽ അവന്റെ സ്ഥാനം അനിവാര്യമാക്കി. ഇത്ര പുരോഗമിച്ച കാലത്തും ഇണചേരലിന്റെ യഥാർത്ഥ സുഖം പങ്കുചേരലിൽ നിന്ന് മാത്രമേ കിട്ടു എന്ന തിരിച്ചറിവ് വന്നിട്ടും ഇന്നും ഉത്തരേന്ത്യൻ ഗ്രാമങ്ങൾ അത് പിന്തുടരുന്നു, അത് വരേണ്യന്റെ അവകാശമാക്കി വച്ചിരിക്കുന്നു. എങ്കിലും കുതിര ഒരു പ്രതിരൂപം ആണ് ശക്തിയുടെ കുതിപ്പിന്റെ കീഴടക്കലിന്റെ സർവ്വോപരി കുതിച്ചു ചാട്ടത്തിന്റെ നിലക്കാത്ത യാത്രയുടെ ബിംബം. എങ്കിലും മനുഷ്യൻ പ്രകൃതിയിൽ നിന്നും കണ്ടെടുത്ത വാഹനങ്ങളിൽ ഇന്നും ഉത്കൃഷ്ട്ടമായത് ഇന്നും അവൻ തന്നെ അവൻ വെള്ള കുതിര, കാട്ടിലെ അപരിഷ്കൃതൻ ആയ നായാടിയിൽ നിന്നും അംബരച്ചുബികളായ നിർമ്മാണത്തിന്റെ ലോകത്തിന്റെ അധിപനെന്ന അഹംങ്കാരത്തിന്റെ നെറുകയിലെ പ്രകാശം തന്നെ യാണ് അവൻ കുതിര എല്ലാ സർഗ്ഗധനരെയും ഗണേശനേയും വന്നിച്ചു തുടങ്ങട്ടെ. 

        കഴിഞ്ഞ ഒരു പക്തിയിൽ ഞാൻ നചികേതസ്സിനെയും അവന്റെ പരൻപരയെയും പറ്റി എഴുതുകയുണ്ടായി,അപ്പോൾ അതുവായിച്ച അനുവാചകർക്ക് ന്യായമായി തോന്നുന്ന സംശയമാണ് എന്താണ് അല്ലെങ്കിൽ ആരാണ് നചികേതസ്സ് എന്ന് ഒപ്പം എന്താണ് അവന്റെ പരന്പര എന്ന്. അതും ഒരു മിത്ത് തന്നെ മാനവകുലത്തിന്റെ സത്യത്തെ തേടലിന്റെ അറിയപെടുന്ന ആദ്യ കണ്ണി. മാറ്റത്തിന്റെ മാറിചിന്ത നമ്മളിൽ എത്തിച്ച ആ ഒടുങ്ങാ ചങ്ങലയുടെ ആദ്യ രൂപം. കടോപനിഷത്തിന്റെ ആഴങ്ങളിൽ കടന്ന് ചെന്നാൽ  നിങ്ങൾക്ക് അവനെ അവന്റെ തേടലിന്റെ യാത്രയെ അതിന്റെ യാത്രയെ നിങ്ങൾക്ക് അനുഭവിക്കാം. ഒരു പിഞ്ച് ബ്രാമണബാലന്റെ നിശ്ചയദാർഡ്യം സാക്ഷാൽ യമധർമ്മൻ പോലും നമിച്ചത്. അവൻ ഉണ്മയുടെ ശക്തിയിൽ അദ്ദേഹം പോലും പകച്ചു പോയി. അതിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ അദ്ദേഹം നീട്ടിയ വലിയ സൌഭാഗ്യം പോലും ത്യജിച്ച ആ ബാലൻ കാട്ടിയത് വിജ്ഞാനത്തിന്റെ സത്യവും അത് നേടാനുള്ള വഴിയുടെ  കാഠിന്യവും ആണ്, അത് തന്നെ യാണ് ഇന്നത്തെ വിജ്ഞാനോന്വോഷണത്തിന്റെ സാധുതയിലെ ലക്ഷ്യമില്ലയിമയുടെ  പരമമായ സത്യവും. ആ ബാലകനെയും അദ്ദേഹം പരീക്ഷിച്ചത്  പ്രലോഭനങ്ങളിളുടെയും  ഭയപ്പെടുത്തലിലുടെയും ആണ്, അത് തന്നെയാണ് ഇന്നത്തെ ഭരണകൂട തന്പുരാക്കൻമാർ ചെയ്യുന്നത്. ഒരു വ്യത്യാസം മാത്രം യമധർമ്മൻ ധർമ്മം പരിരക്ഷിക്കുന്പോൾ  ഈ വേതാളങ്ങൾ അവന്റെയും അവന്റെ വരും തലമുറയുടെയും സുഖലോലുപതക്കായി  ഇവരെ  ഏതെല്ലാം രൂപത്തിൽ പീഡിപ്പിക്കാമോ ആ രീതിയെല്ലാം കൈക്കൊള്ളുന്നു. സ്വകർമ്മത്തിന്റെ ഫലം സഞ്ചിത കർമ്മമായി അവന്റെ വരും തലമുറ പരൻപരക്കു കൈമാറുന്നു ഒപ്പം അവന്റെ വരും ജന്മങ്ങൽക്കും. ഇവിടെ തോൽക്കുന്നത് ധർമ്മവും സത്യവും മാത്രം. എത്ര ഗദ്ടാഫിമ്മാർ ജനിച്ച് മരിച്ചാലും ഈ ഭരണകൂട ഭീകരത അധികാരത്തിന്റെ കിരീടം തലയിൽ ഏറ്റുന്പോൾ അതും മയന്റെ കിരീടമാക്കി മാറ്റി ചത്ത പാന്പുകളെ ഋഷിവര്യന്റെ മാലകളാക്കി മാറ്റുന്നു. ഇവിടെ നചികേതസ്സുമാർ ഒരിക്കലും തോൽക്കുന്നില്ല അവർ ചീന്തുന്ന ചോരയുടെ  ഓരോതുള്ളിയിൽ നിന്നും പതിനായിരങ്ങളായി പുനർജനിക്കുന്നു, അവർ ജന്മ ജന്മാന്തെരങ്ങൾക്ക് വെളിച്ചമേകുന്ന പ്രകാശ ഗോപുരമായി വിളങ്ങുന്നു. ഈ പുണ്യാത്മാക്കളെ നമ്മൾ പലപേരിട്ടുവിളിക്കും ചിലർ അവരെ വിപ്ലവകാരികൾ ആക്കും ചിലർ പുരോഗമനവാദികൾ ചിലർ വിളിക്കുക കമ്യുനിസ്റ്റ് എന്ന്, എന്നാൽ ഞാൻ അവരെ വിളിക്കും  മുൻപേപറക്കുന്ന പക്ഷികൾ എന്നാണ്, എന്നും വേടന്റെ അന്പേറ്റ് വീഴണ്ടവർ, വരും തലമുറ അവരെ വാഴ്ത്തും അവർക്കായി അന്പലങ്ങളും ഓർമ്മ കുറിപ്പുകളും ഉണ്ടാക്കും. എന്നാൽ ജീവിചിരിക്കുന്പോൾ അവർക്ക് വിഷം നല്കും. ഇവരെ ലോഭാത്തിനോ, മോഹത്തിനോ ഭോഗത്തിനോ, യോഗത്തിനൊ കീഴ്പ്പെടുത്താൻ പറ്റില്ല കാരണം അവർ ത്യാഗികൾ ആണ് ലക്ഷ്യത്തിന് വേണ്ടി എല്ലാം ത്യജിക്കുന്ന അവധൂതർ. ഇന്നിവിടെ നിർത്തട്ടെ, നചികേതസ്സുമാർ ഇവിടെ അവസാനിക്കുന്നില്ല,അവർ വരും പുതു തലമുറയ്ക്ക് വസന്തഗീതം പാടുന്ന ഗാന ഗന്ധർവൻ മാരായി  മേഘമൽഹാർ പാടുന്ന താർസ്സന്മാരായി, കാളിദാസനും രവിവർമ്മയുമായി,    

No comments:

Post a Comment